തിരുവിതാംകൂര്‍ ദേവസ്വം വകയായുള്ള കോന്നി മുരിങ്ങമംഗലം ക്ഷേത്രത്തിലെ കാണിക്ക വഞ്ചി കുത്തി തുറന്നു പണം കവര്‍ന്നു . പകല്‍ ആണ് സംഭവം .
ഉച്ചവരെ ജീവനകാര്‍ ഉണ്ടായിരുന്നു .ഇതിനു ശേഷമാകാം മോഷണം നടന്നത് എന്നാണ് നിഗമനം . ശ്രീ കോവിലിന് മുന്നില്‍ ഉള്ള വലിയ കാണിക്ക വഞ്ചിയാണ് കുത്തി തുറന്നു പണം മോഷ്ടിച്ചത് .വൈകിട്ട് നട തുറക്കാന്‍ ജീവനകാര്‍ എത്തിയപ്പോള്‍ ആണ് കാണിക്ക വഞ്ചി കുത്തി തുറന്നു കിടക്കുന്നത് കണ്ടത് . കോന്നി പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു .