Input your search keywords and press Enter.

കൊല്ലം ജില്ലാ അറിയിപ്പുകള്‍

തലവൂരിലും യാത്രക്കാര്‍ക്കായി വിശ്രമവഴിയിടം
യാത്രക്കാര്‍ക്കായി ‘ടേക്ക് എ ബ്രേക്ക്’ വഴിയിടം ഒരുക്കി തലവൂര്‍ ഗ്രാമപഞ്ചായത്ത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും യാത്രാമധ്യേ വിശ്രമം ആവശ്യമെങ്കില്‍ എല്ലാ സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. ഏതുസമയത്തും സുരക്ഷിതമായി വൃത്തിയോടെ ഉപയോഗിക്കാനുള്ള വിശ്രമ മുറിയും രണ്ട് ശുചിമുറികളുമാണ് സജ്ജീകരിച്ചിരിക്കുന്നത്. എട്ട് ലക്ഷം രൂപ വകയിരുത്തിയാണ് വഴിയാത്രക്കാര്‍ക്കായുള്ള പദ്ധതി പൂര്‍ത്തീകരിച്ചത്.  ഉദ്ഘാടനം തലവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.എസ്. കലാദേവി നിര്‍വഹിച്ചു.
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുധ ജെ. അനില്‍ അദ്ധ്യക്ഷയായി. സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ വിഷ്ണുകുമാര്‍, നിഷമോള്‍, വാര്‍ഡ് അംഗം കെ.ജി ഷാജി, ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഹരിത കര്‍മസേന അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

വികസന സെമിനാര്‍
വേറിട്ട പദ്ധതികള്‍ക്ക് ദിശാബോധം പകര്‍ന്ന് കൊറ്റങ്കര ഗ്രാമപഞ്ചായത്തിന്റെ വികസന സെമിനാര്‍. വാര്‍ഷിക പദ്ധതി രൂപീകരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സെമിനാറിന്റെ ഉദ്ഘാടനം മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എച്ച്. ഹുസൈന്‍ കൊറ്റങ്കര മത്സ്യമാര്‍ക്കറ്റ് ഹാളില്‍ നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആര്‍.ദേവദാസ് അധ്യക്ഷനായി. സ്ഥിരംസമിതി അദ്ധ്യക്ഷര്‍, പഞ്ചായത്ത് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജില്‍ ഹോസ്പിറ്റല്‍ ഇന്‍ഫെക്ഷന്‍ പ്രിവന്‍ഷന്‍ ആന്റ് കണ്‍ട്രോളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടര്‍മാര്‍, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്‌സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകള്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 15. കൂടുതല്‍ വിവരങ്ങള്‍ക്ക് www.srccc.in, , 9048110031, 8281114464.

മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്ക്
പൗള്‍ട്രിവികസന കോര്‍പറേഷന്‍ വളര്‍ത്തിയെടുത്ത 45-65 ദിവസമായ ബി.വി-380 ഇനത്തില്‍പെട്ട മുട്ടക്കോഴികള്‍ വില്‍പ്പനയ്ക്കുണ്ട്. ആവശ്യമുള്ളവര്‍ക്ക് രാവിലെ 10നും വൈകിട്ട് അഞ്ചിനുമിടയില്‍ 9495000915, 9495000918 എന്നീ നമ്പരുകളില്‍ ബുക്ക് ചെയ്യാം.

പി.എസ്.സി സൗജന്യ പരിശീലനം
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് പി.എസ്.സി സൗജന്യ പരീക്ഷാപരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 50 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. അപേക്ഷകള്‍ ജൂലൈ 19ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. അപേക്ഷാഫോമും വിശദവിവരങ്ങളും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ്. 0474 2792850.

സിവില്‍സര്‍വീസ് പരിശീലനം
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സിവില്‍ സര്‍വീസ് സൗജന്യ പരീക്ഷാപരിശീലനം നല്‍കുന്നു. ബിരുദതലത്തില്‍ 60 ശതമാനം മാര്‍ക്കോടെ വിജയിച്ച മത്സ്യതൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം. ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത.അപേക്ഷകള്‍ ജൂലൈ 19ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. തിരുവനന്തപുരം സിവില്‍ സര്‍വീസ് അക്കാഡമി നടത്തുന്ന എന്‍ട്രന്‍സ് പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും വിദ്യാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നത്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ താമസ സൗകര്യം സ്വീകരിക്കണം. അപേക്ഷാഫോമും വിശദവിവരങ്ങളും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസില്‍ ലഭ്യമാണ.് 0474 2792850.

എന്‍ഡ്യുറന്‍സ് ടെസ്റ്റ്
പോലീസ് കോണ്‍സ്റ്റബിള്‍ (ടള.ആര്‍.ബി കമാന്‍ഡോ വിങ്) (കാറ്റഗറി നമ്പര്‍ 136/2022) തസ്തികയുടെ ജൂലൈ ഒന്‍പതിന് നിശ്ചയിച്ചിരുന്ന എന്‍ഡ്യുറന്‍സ് ടെസ്റ്റ് 24ലേക്ക് മാറ്റി.പുതുക്കിയ തീയതി ഉള്‍പ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അനുവദിക്കുന്നതല്ല. ജൂലൈ ഒന്‍പതിലെ അഡ്മിഷന്‍ ടിക്കറ്റുമായി എന്‍ഡ്യുറന്‍സ് ടെസ്റ്റിന് നിര്‍ദ്ധിഷ്ട സ്ഥലത്ത് ഹാജരാകണമെന്ന് ജില്ലാ പി.എസ്.സി ഓഫിസര്‍ അറിയിച്ചു.

സ്വയംതൊഴില്‍ വായ്പ
തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ സ്ഥിരതാമസക്കാരായ പട്ടികജാതി -പട്ടികവര്‍ഗ ന്യൂനപക്ഷ വിഭാഗത്തില്‍പെട്ട വനിതകള്‍ക്ക് കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ സ്വയംതൊഴില്‍ വായ്പ നല്‍കുന്നു. 18നും 55നും ഇടയില്‍ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് വസ്തു/ഉദ്യോഗസ്ഥ ജാമ്യവ്യവസ്ഥയില്‍ 6 ശതമാനം പലിശ നിരക്കിലാണ് വായ്പ അനുവദിക്കുന്നത്. www.kswdc.org  വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോമുകള്‍ ലഭിക്കും.
പൂരിപ്പിച്ച അപേക്ഷകള്‍ ആവശ്യമായ രേഖകള്‍ സഹിതം തിരുവനന്തപുരം മേഖല ഓഫിസില്‍ നേരിട്ടോ, മാനേജര്‍, ഗ്രൗണ്ട് ഫ്‌ളോര്‍, ട്രാന്‍സ്പോര്‍ട്ട് ഭവന്‍, ഈസ്റ്റ് ഫോര്‍ട്ട്, അട്ടക്കുളങ്ങര പി.ഒ, തിരുവനന്തപുരം 695023 വിലാസത്തിലോ അയക്കാം. ഫോണ്‍- 0471 2328257, 9496015006.

റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
ഫിഷറീസ് വകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് റസിഡന്‍ഷ്യല്‍ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം നല്‍കുന്നു. ഹയര്‍സെക്കന്‍ഡറി/ വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാര്‍ക്കോടെ വിജയിച്ചതോ മുന്‍ വര്‍ഷം നടത്തിയ നീറ്റ് പരീക്ഷയില്‍ 40 ശതമാനം മാര്‍ക്ക് നേടിയവരോ ആയ മത്സ്യ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.
ഒരു വിദ്യാര്‍ത്ഥിക്ക് ഒരു തവണ മാത്രമാണ് ആനുകൂല്യത്തിന് അര്‍ഹത. അപേക്ഷകള്‍ ജൂലൈ 19ന് മുമ്പ് ജില്ലാ ഫിഷറീസ് ഓഫീസില്‍ നല്‍കണം. അപേക്ഷാഫോമും വിശദവിവരങ്ങളും കൊല്ലം ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലും മത്സ്യഭവനുകളിലും ലഭ്യമാണ് 0474 2792850
error: Content is protected !!