Input your search keywords and press Enter.

പാലക്കാട് ജില്ലാ അറിയിപ്പുകള്‍

കാഞ്ഞിരപ്പുഴ ഡാം ഷട്ടറുകള്‍ തുറക്കാന്‍ സാധ്യത

കാഞ്ഞിരപ്പുഴ ഡാമിന്റെ വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാല്‍ ഡാമിലെ ജലനിരപ്പ് ക്രമീകരിച്ച് നിര്‍ത്തുന്നതിന്  ഷട്ടറുകള്‍ ഏതുസമയവും തുറക്കാന്‍ സാധ്യതയുള്ളതായി  എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. പുഴയിലെ ജലനിരപ്പ് ഉയരുമെന്നും ജനങ്ങള്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.
ഡാമിലെ നിലവിലെ ജലനിരപ്പ് 92.50 മീറ്ററാണ്. പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്.

ജില്ലയിലെ അണക്കെട്ടുകളിലെ ജല നിരപ്പ്

മലമ്പുഴ ഡാം – നിലവിലെ ജലനിരപ്പ് – 106.59 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍

പോത്തുണ്ടി ഡാം – നിലവിലെ ജലനിരപ്പ് -97.07മീറ്റര്‍
പരമാവധി ജല സംഭരണ നില- 108.204 മീറ്റര്‍

മംഗലം ഡാം – നിലവിലെ ജലനിരപ്പ് – 74.66 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍

മീങ്കര ഡാം – നിലവിലെ ജലനിരപ്പ് – 154.32 മീറ്റര്‍
പരമാവധി ജലസംഭരണ നില -156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം – നിലവിലെ ജലനിരപ്പ് – 143.48 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍

വാളയാര്‍ ഡാം – നിലവിലെ ജലനിരപ്പ് – 196.29മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍

ശിരുവാണി ഡാം – നിലവിലെ ജലനിരപ്പ് – 868.90മീറ്റര്‍
പരമാവധി ജല സംഭരണ നില- 878.5 മീറ്റര്‍

കാഞ്ഞിരപ്പുഴ ഡാം – നിലവിലെ ജലനിരപ്പ് – 92.30മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍ – നിലവിലെ ജലനിരപ്പ് – 182.9 മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍

ജില്ലയില്‍ ഇന്നലെ ലഭിച്ചത് 48.2 മില്ലിമീറ്റര്‍ മഴ

കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് ജില്ലയില്‍ ജൂലൈ ആറിന് രാവിലെ എട്ട് വരെ 48.2
മില്ലിമീറ്റര്‍ മഴ ലഭിച്ചതായി മുണ്ടൂര്‍ ഐ.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു.

 
വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

ഐ.എച്ച്.ആര്‍.ഡി.യുടെ വിവിധ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.സി, എസ്.ടി, മറ്റ് പിന്നാക്ക വിദ്യാര്‍ത്ഥികള്‍ക്ക് വിദ്യാഭ്യാസ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും. അപേക്ഷാ ഫോറം www.ihrd.ac.in ല്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. പൂരിപ്പിച്ച അപേക്ഷ രജിസ്ട്രേഷന്‍ ഫീസ് 150 രൂപ (എസ്.സി, എസ്.ടി. വിഭാഗങ്ങള്‍ക്ക് 100 രൂപ) ഡി.ഡി സഹിതം ജൂലൈ 15 ന് വൈകിട്ട് നാലിനകം വടക്കഞ്ചേരി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. കോഴ്സുകളും യോഗ്യതയും ചുവടെ നല്‍കുന്നു.

കോഴ്സ് – യോഗ്യത

രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ) – ബിരുദം
രണ്ടാം സെമസ്റ്റര്‍ ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (ഡി.ഡി.റ്റി.ഓ.എ) – എസ്.എസ്.എല്‍.സി
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ) – പ്ലസ് ടു
ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്) – എസ്.എസ്.എല്‍.സി
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് (ഡി.സി.എഫ്.എ) – പ്ലസ് ടു
രണ്ടാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ ഓഡിയോ എന്‍ജിനീയറിംഗ് (പി.ജി.ഡി.എ.ഇ.)  ബിരുദം
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്‍ഡ് സെക്യൂരിറ്റി (പി.ജി.ഡി.സി.എഫ്) – ബി.ടെക്, എം.ടെക്, എം.സി.എ, ബി.എസ്.സി, എം.എസ്.സി, ബി.സി.എ
ഒന്നാം സെമസ്റ്റര്‍ അഡ്വാന്‍സ്ഡ് ഡിപ്ലോമ ഇന്‍ ബയോ മെഡിക്കല്‍ എന്‍ജിനീയറിംഗ് (എ.ഡി.ബി.എം.ഇ) – ഇലക്ട്രോണിക്സ്, അനുബന്ധ വിഷയങ്ങളില്‍ ബിരുദം, ത്രിവത്സര ഡിപ്ലോമ.
ഒന്നാം സെമസ്റ്റര്‍ ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയ്ന്‍ മാനേജ്‌മെന്റ് (ഡി.എല്‍.എസ്.എം) – ബിരുദം, ത്രിവത്സര ഡിപ്ലോമ.
ഒന്നാം സെമസ്റ്റര്‍ പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (പി.ജി.ഡി.ഇ.ഡി) – എം. ടെക്, ബി. ടെക്, എം എസ്.സി.
ഒന്നാം സെമസ്റ്റര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.സി.എന്‍.എ) – സി. ഒ ആന്‍ഡ് പി. എ പാസ്സ്, കമ്പ്യൂട്ടര്‍, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍ വിഷയത്തില്‍ ബി.ടെക്, ത്രിവത്സര ഡിപ്ലോമ പാസ്സ്, കോഴ്സ് പൂര്‍ത്തിയാക്കിയവര്‍.

മിച്ചഭൂമി പതിച്ചു കൊടുക്കല്‍ അപേക്ഷ ക്ഷണിച്ചു

ആലത്തൂര്‍ താലൂക്കിലെ തേങ്കുറിശ്ശി-2  വില്ലേജിലെ ഭൂപരിഷ്‌കരണ നിയമപ്രകാരം പാറക്കല്‍ ആറുമുഖനില്‍ നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 4.57 ഏക്കര്‍  മിച്ചഭൂമി പതിച്ചുകൊടുക്കാന്‍ തേന്‍കുറിശ്ശി-2  വില്ലേജിലേയും സമീപ വില്ലേജുകളിലെയും ഭൂരഹിത കര്‍ഷക തൊഴിലാളികളില്‍ നിന്നും യാതൊരു ഭൂമിയും വീണ്ടെടുക്കാന്‍ അവകാശമില്ലാത്ത ചെറുകിട ഭൂവുടമകളില്‍ നിന്നും ജില്ലാ കലക്ടര്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ആലത്തൂര്‍ തഹസില്‍ദാര്‍ക്ക് ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം ലഭിക്കണം. അപേക്ഷാ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട താലൂക്ക് – വില്ലേജ് ഓഫീസുകളില്‍ ലഭിക്കും. ഫോണ്‍: 0491 2505309

സൗജന്യ കമ്പ്യൂട്ടര്‍ പരിശീലനം

കേന്ദ്ര തൊഴില്‍ ഉദ്യോഗ മന്ത്രാലയത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ദേശീയ തൊഴില്‍ സേവനകേന്ദ്രം, പട്ടികജാതി, പട്ടികവര്‍ഗ്ഗ വിഭാഗക്കാരില്‍ നിന്നും ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള ‘ഒ’ ലെവല്‍ കമ്പ്യൂട്ടര്‍ കോഴ്സ് നടത്തുന്നു. 18നും 30 വയസ്സിനും ഇടയില്‍ പ്രായമുള്ള പ്ലസ് ടു യോഗ്യതയുള്ളവര്‍ക്കും വാര്‍ഷിക വരുമാനം മൂന്ന് ലക്ഷത്തില്‍ കവിയാത്തവര്‍ക്കും അപേക്ഷിക്കാം. പ്രതിമാസം 1000 രൂപ സ്റ്റൈപ്പന്റും പഠനസാമഗ്രികളും സൗജന്യമായി ലഭിക്കും. താത്പര്യമുള്ളവര്‍ ബയോഡാറ്റ, എസ്.എസ്.എല്‍.സി, പ്ലസ് ടു, വരുമാന സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, എംപ്ലോയ്മെന്റ് കാര്‍ഡ്, രണ്ട് പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം കെല്‍ട്രോണ്‍ എജുക്കേഷന്‍ സെന്ററില്‍ നേരിട്ട് നല്‍കണമെന്ന് സബ് റീജിയണല്‍ എംപ്ലോയ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 9847597587, 0471 2332113, 8304009409

എന്‍ഡ്യൂറന്‍സ് ടെസ്റ്റ് മാറ്റിവെച്ചു

പോലീസ് കോണ്‍സ്റ്റബിള്‍ (ഐ.ആര്‍.ബി-കമാന്‍ഡോ വിംഗ് (കാറ്റഗറി നമ്പര്‍. 136/2022) തസ്തികയുടെ തെരഞ്ഞെടുപ്പിന് ജൂലൈ ഒമ്പത്, 10 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന എന്‍ഡ്യൂറന്‍സ് ടെസ്റ്റ് ജൂലൈ 27, 29 തീയതികളിലേക്ക് മാറ്റിവെച്ചതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു. ജൂലൈ ഒമ്പത്,10 തീയതികളില്‍ അഡ്മിഷന്‍ ടിക്കറ്റ് ലഭിച്ച ഉദ്യോഗാര്‍ത്ഥികള്‍ 27, 29 തീയതികളില്‍ അഡ്മിഷന്‍ ടിക്കറ്റില്‍ നല്‍കിയ സ്ഥലത്ത് കൃത്യസമയത്ത് എത്തണം. ഫോണ്‍ :0491 2505398

അധ്യാപക ഒഴിവ്

പി.എം.ജി ഹൈസ്‌കൂളില്‍ കണക്ക്, സാമൂഹ്യശാസ്ത്രം വിഷയത്തില്‍ എച്ച്.എസ്, യു.പി വിഭാഗത്തില്‍ അധ്യാപക ഒഴിവ്. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 11 ന് രാവിലെ 10 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന്  ഹെഡ്മിസ്ട്രസ് അറിയിച്ചു.

ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് നിയമനം

ജില്ലയില്‍ ഒഴിവുള്ള ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയിലേക്ക് അഡ്ഹോക്ക് അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, എ.എന്‍.എം സര്‍ട്ടിഫിക്കറ്റ്, കേരള നഴ്സ് മിഡ്വൈഫ്സ് രജിസ്ട്രേഷനുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ 15ന് വൈകിട്ട് അഞ്ചിനകം [email protected] ല്‍ അപേക്ഷകള്‍ നല്‍കണം. അപേക്ഷകര്‍ ഗവ.സ്ഥാപനങ്ങളില്‍ കോഴ്സ് പൂര്‍ത്തിയാക്കിയിരിക്കണം. ഫോണ്‍ : 0491 2505264

മണക്കടവ് വിയറില്‍ ലഭിച്ചത് 7145.93 ദശലക്ഷം ഘനയടി ജലം

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2022 ജൂലൈ ആറ് വരെ 7145.93 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം 104.07 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍ 126.75(274), തമിഴ്‌നാട് ഷോളയാര്‍ 4076.38(5392), കേരള ഷോളയാര്‍ 1059.60(5420), പറമ്പിക്കുളം 12750.19(17820), തൂണക്കടവ് 405.09(557), പെരുവാരിപ്പള്ളം 426.61(620), തിരുമൂര്‍ത്തി 797.23(1935), ആളിയാര്‍ 1966.96(3864)

വളര്‍ത്തു നായ-പന്നികള്‍ക്ക്  ലൈസന്‍സ് നിര്‍ബന്ധം

എലപ്പുള്ളി ഗ്രാമപഞ്ചായത്ത് പരിധിയിലെ വളര്‍ത്തു നായകള്‍, പന്നികള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധമെന്ന് എലപ്പുള്ളി ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് എടുക്കാന്‍ ബന്ധപ്പെട്ട വെറ്റിനറി സര്‍ജനില്‍ നിന്ന് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് സഹിതം പഞ്ചായത്തില്‍ അപേക്ഷ നല്‍കണം. ലൈസന്‍സില്ലാതെ വളര്‍ത്തുനായകള്‍ കടിച്ചോ, മുറിവേല്‍പ്പിച്ചോ അപകടങ്ങള്‍ ഉണ്ടായാല്‍ നഷ്ടങ്ങള്‍ക്ക് ഉത്തരവാദി നായയുടെ ഉടമയായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

error: Content is protected !!