ആനകുത്തിയില്‍ നിന്നും നെടുമ്പാറയ്ക്കും പെരിഞ്ഞൊട്ടയ്ക്കലിനും ഉള്ള റോഡ് തകര്‍ന്നു . ആനകുത്തിയില്‍ നിന്നും തിരിഞ്ഞാല്‍ ഉടനെ കാണുന്ന വലിയ കുഴിയാണ് ഇത് . സി എഫ് ആര് ഡിയിലേക്കും ഇതുവഴിയാണ് പോകേണ്ടത് .
കോന്നി മെഡിക്കല്‍ കോളേജിലേക്ക് ഉള്ള വാഹനങ്ങളും ഇതുവഴിയാണ് വരുന്നത് . ഏറെ നാളായി ഈ റോഡ് ഇതേപോലെ തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് .മെഡിക്കല്‍ കോളേജ് റോഡു പണികള്‍ക്ക് ഒപ്പം നിര്‍മ്മാണം നടത്തേണ്ട റോഡ് ആണ് . വലിയ വീതി കൂട്ടി ഭാവിയില്‍ റോഡു വികസനിക്കുന്നത് വരെ ഈ കുഴി ഇതേ പോലെ ഇടാന്‍ ആണ് അധികാരികളുടെ ഭാവം എന്ന് തോന്നുന്നു . അടിയന്തിരമായി കുഴി അടച്ചു റോഡ് സഞ്ചാര യോഗ്യമാക്കണം എന്ന് നാട്ടുകാര്‍ ആവശ്യം ഉന്നയിച്ചു