Input your search keywords and press Enter.

കാമുകി കാമുകന്മാരുടെ വിളയാട്ടം : അഞ്ചാം ക്ലാസുകാരി സിനിമാ ശാലയില്‍ പത്താം ക്ലാസ്സുകാരി ലോഡ്ജില്‍ : ആരാണ് കാരണം

 

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ കാമുകന്മാരുടെ വലയിലാകുന്നത് ആരുടെ കുറ്റം . അഞ്ചാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി പതിനാറ് വയസ്സുള്ള ആണ്‍ കുട്ടിയുടെ കൂടെ സിനിമ ശാലയില്‍ പോയതും രണ്ടു കുട്ടികളുടെ പിതാവായ ബസ്സ്‌ ഡ്രൈവര്‍ക്ക് ഒപ്പം പത്താം ക്ലാസ്സുകാരി ലോഡ്ജില്‍ പോയതും ഈ ആഴ്ചത്തെ സംഭവം ആണ് . രണ്ടും കേരളത്തില്‍ തന്നെ .

പ്രായ പൂര്‍ത്തിയാകാത്ത കുറെ പെണ്‍കുട്ടികളെ അച്ഛനോളം പ്രായം ഉള്ള നിരവധി ആളുകള്‍ പീഡിപ്പിച്ചതും ഈ ആഴ്ച ആണ് . പ്രായപൂര്‍ത്തിയാകാത്ത ഇനിയും പരാതി കൊടുക്കാത്ത എത്രയോ പീഡന പരമ്പര സമൂഹത്തില്‍ ഉണ്ട് .

പെണ്‍കുട്ടികളുടെ വളര്‍ച്ചയെ കുറിച്ചോ അവരുടെ മാനസ്സിക നിലയെകുറിച്ചോ അവരുടെ ദൈനംദിന രീതികളെകുറിച്ചോ മാതാവ് അറിയുന്നില്ല . മാതാവ് ആണ് കുട്ടികളുടെ കാര്യത്തില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തേണ്ടത് . പിതാവ് ജോലി കഴിഞ്ഞു വരുമ്പോള്‍ വീട്ടില്‍ കുട്ടി ഇല്ല എന്ന അവസ്ഥ ആണ് .
മൊബൈല്‍ ഫോണ്‍ മാനിയ കുട്ടികളെ അടിമകളാക്കി .അത് ചൂഷണം ചെയ്യുവാന്‍ കുറെ ആളുകള്‍ .
വീട്ടില്‍ ഉള്ള സ്നേഹം ഈ അപരന്മാരായ കാമുകന്മാര്‍ നല്‍കുന്നു .അത് സ്നേഹം അല്ല . ശരീരത്തോട് ഉള്ള അത്യാര്‍ത്തി ആണെന്ന് കുട്ടികള്‍ മനസ്സിലാക്കണം .

വിളിച്ചാല്‍ കൂടെ പോകുന്ന ഈ രീതി നിങ്ങളുടെ ഭാവി ആണ് തകര്‍ക്കുന്നത് . കുട്ടികളുടെ കാര്യത്തില്‍ അതീവ ശ്രദ്ധ വേണം . അവര്‍ ആവശ്യപ്പെടുന്നത് എന്തും വാങ്ങി നല്‍കി അവരെ വഷളത്തരം പഠിപ്പിച്ചത് ആരാണ് . നിങ്ങള്‍ രക്ഷിതാക്കള്‍ തന്നെ . ഒരു കുറവും വരുത്തരുത് എന്ന് കണ്ടു നിങ്ങള്‍ ചെയ്യുന്ന സത് പ്രവര്‍ത്തി മക്കളില്‍ കൂടുതല്‍ കാര്യം ആഗ്രഹിക്കാന്‍ ഇടയാക്കുന്നു .

കേരളത്തില്‍ വളരെ ഗുരുതരമായ നിലയില്‍ കൌമാര പെണ്‍കുട്ടികള്‍ ലൈംഗികപരമായി പീഡനം ഏറ്റു വാങ്ങുന്നു . ചെറിയ കുട്ടികള്‍ പോലും ഇത്തരം കാര്യങ്ങളില്‍ എത്തുന്നു . .മാതാ പിതാക്കളുടെയും അധ്യാപകരുടെയും ശ്രദ്ധക്കുറവ് ഉണ്ട് . കേരളത്തില്‍ ഉടന്‍ തന്നെ വലിയൊരു ബോധവത്കരണം ഉണ്ടാകണം . ഒന്നാം ക്ലാസ് മുതല്‍ പ്ലസ് ടൂ വരെ ഉടന്‍ ബോധവത്കരണം വേണം . അപരിചിതരെ ഒഴിവാക്കാന്‍ ഉള്ള അറിവ് പകരുക . പീഡനം കൊടുമ്പിരികൊണ്ട നാളുകള്‍ ആണ്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പോലും ആരും ഇല്ലാത്തപ്പോള്‍ കാമുകനെ വീട്ടിലേക്ക് വിളിച്ചു വരുത്തുന്നു . ശാരീരികമായി പെണ്‍കുട്ടി വളര്‍ച്ച പ്രാപിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുന്നില്ല . കുട്ടികളുടെ ഇഷ്ടത്തിന് വിടുന്നു . ഈ രീതി മാറ്റുക . കുട്ടികളുടെ ഓരോ ചലനവും തിരിച്ചറിയുക . അവരുടെ കാര്യങ്ങള്‍ ചോദിച്ചു അറിയുക . അല്ലാതെ അമ്മ അമ്മയുടെ കാമുകനുമായി അച്ചന്‍ അച്ഛന്‍റെ കാമുകിയുമായി ചാറ്റ് തുടരുമ്പോള്‍ കുട്ടികള്‍ അവരുടെ ഇഷ്ടം നേടിയെടുക്കാന്‍ എന്തും ചെയ്യും .

ക്ലാസ് തലത്തില്‍ ഉടന്‍ തന്നെ വലിയൊരു ബോധാവതകരണം അനിവാര്യം ആണ് .അതിനു ഉള്ള ശ്രമം ഉണ്ടാകണം

error: Content is protected !!