കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.60 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍
മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 108.34 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍
മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.57മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍
പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 99.87 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍
മീങ്കര ഡാം
നിലവിലെ ജലനിരപ്പ് – 155.69 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍
ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 145.47 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍
വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 196.84 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍
ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് – 871.81 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍
മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് – 183.8മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍
പാലക്കാട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ആറുമാസത്തെ പെയ്ഡ് അപ്രന്റീസ്ഷിപ്പ് ഒഴിവിലേക്ക് അപേക്ഷിക്കാം. ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നിവയില്‍ ഏതിലെങ്കിലും പ്രധാന വിഷയമായി എടുത്ത് അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്ന് ബിരുദം, ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് ജേണലിസം, പബ്ലിക് റിലേഷന്‍സ് എന്നീ വിഷയങ്ങളില്‍ ഏതിലെങ്കിലും പി.ജി ഡിപ്ലോമയോ നേടിയവര്‍ക്ക് അപേക്ഷിക്കാം. 2020 – 21, 2022 – 23 വര്‍ഷങ്ങളില്‍ കോഴ്സ് പാസായവരായിരിക്കണം. പ്രതിമാസ സ്‌റ്റൈപെന്‍ഡ് 8000 രൂപ ലഭിക്കും. അപേക്ഷകര്‍ അപേക്ഷ, യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, ബയോഡാറ്റ എന്നിവ സഹിതം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്, 679 001 വിലാസത്തില്‍ നേരിട്ടോ തപാല്‍ മുഖേനയോ ജൂലൈ 15 ന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. തപാലില്‍ അയക്കുമ്പോള്‍ കവറിന് പുറത്ത് അപ്രന്റീസ്ഷിപ്പ് 2022 എന്ന് എഴുതണം. യോഗ്യരായവരില്‍ നിന്നും തിരഞ്ഞെടുപ്പ് നടത്തി അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ഫോണ്‍: 0491 2505329
ജില്ലാ ആശുപത്രിയില്‍ ശസ്ത്രക്രിയ വിഭാഗത്തില്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ കം അനസ്‌തേഷ്യ ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ ഡിപ്ലോമ ഇന്‍ ഓപ്പറേഷന്‍ തീയ്യേറ്റര്‍ ആന്‍ഡ് അനസ്‌തേഷ്യ ടെക്‌നീഷ്യന്‍, (സര്‍ക്കാര്‍ അംഗീകൃത ഡിപ്ലോമ ) യോഗ്യതയുള്ളവരായിരിക്കണം. 2022 ജനുവരി ഒന്നിന് 40 വയസ്സ് കവിയരുത്. പ്രവൃത്തിപരിചയം അഭികാമ്യം. താത്പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പുമായി ജൂലൈ 16ന് രാവിലെ 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍ : 0491 2533327, 2534524
ലോക ജനസംഖ്യാ ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ആശുപത്രി ഐ.പി.പി ഹാളില്‍ സംഘടിപ്പിച്ച ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ ചാമുണ്ണി നിര്‍വഹിച്ചു. ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ( ആരോഗ്യം) ഡോ. കെ.പി റീത്ത അധ്യക്ഷയായി. ഡെപ്യൂട്ടി ഡി.എം.ഒ ഡോ. കെ. ആര്‍ ശെല്‍വരാജ്, ആരോഗ്യ കേരളം പ്രോഗ്രാം മാനേജര്‍ ഡോ. റോഷ്, ജില്ലാ ആര്‍.സി. എച്ച് ഓഫീസര്‍ ഡോ. അനിത, സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രി സൂപ്രണ്ട് ഡോ. ജയശ്രീ, ജില്ലാ ആശുപത്രി ഡെപ്യൂട്ടി സൂപ്രണ്ട് ഡോ.കെ. എ നാസര്‍, ജില്ലാ സര്‍വൈലന്‍സ് ഓഫീസര്‍ ഡോ. സലിന്‍ കെ.ഏലിയാസ് ജില്ലാ എഡ്യൂക്കേഷന്‍ ആന്‍ഡ് മീഡിയ ഓഫീസര്‍ പി. എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാലിക്കറ്റ് സര്‍വകലാശാലക്ക് കീഴിലെ കോളേജുകളിലേക്ക് ഡിഗ്രി പ്രവേശനത്തിനുള്ള ക്യാപ് രജിസ്‌ട്രേഷന്‍ സംബന്ധിച്ച സംശയ ദുരികരണത്തിനും കൊഴിഞ്ഞാമ്പാറ കോളേജിലെ ഡിഗ്രി കോഴ്‌സുകള്‍ വിശദീകരിക്കുന്നതിനും ജൂലൈ 13 ന് രാത്രി 7.30 മുതല്‍ 8.30 വരെ ഗൂഗിള്‍ മീറ്റ് മുഖേന ഓണ്‍ലൈന്‍ സെക്ഷന്‍ സംഘടിപ്പിക്കുന്നു. പരിപാടിയില്‍ കൊഴിഞ്ഞാമ്പാറ ഗവ. കോളേജിലെ നോഡല്‍ ഓഫീസര്‍ കെ.രമേഷ് സംശയങ്ങള്‍ക്ക് മറുപടി നല്‍കും. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അന്നേദിവസം രാത്രി 7.15 മുതല്‍ http://meet.google.com/dbu-
പാലക്കാട് ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ ഫിസിയോതെറാപ്പിസ്റ്റ് തസ്തികയിലേക്ക് ജൂലൈ 19 ന് രാവിലെ 11 ന് വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലകളില്‍ നിന്നുള്ള ബി.പി.ടി ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭികാമ്യം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ അസലും പകര്‍പ്പ്, തിരിച്ചറിയല്‍ രേഖകളുമായി ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ എത്തണമെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ : 0491 2546260
മലമ്പുഴ മേഖല കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ മൂന്നുമാസം പ്രായമുള്ള ഗ്രാമശ്രീ ഇനത്തില്‍പ്പെട്ട പൂവന്‍ – പിട തരം തിരിക്കാത്ത കോഴിക്കുഞ്ഞുങ്ങള്‍ വില്‍പനയ്ക്ക്. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും എ.ടി.എം കാര്‍ഡുമായി പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ട് എത്തണം. ഫോണ്‍ – 8590663540, 9526126636
പാലക്കാട് പോസ്റ്റല്‍ ഡിവിഷനില്‍ പോസ്റ്റല്‍ ലൈഫ് ഇന്‍ഷുറന്‍സ് ഗ്രാമീണ തപാല്‍ ഇന്‍ഷുറന്‍സ് പോളിസികള്‍ ചേര്‍ക്കുന്നതിന് ഏജന്റ്മാരെ നിയമിക്കുന്നു. കുടുംബശ്രീ പ്രവര്‍ത്തകര്‍, ആശാവര്‍ക്കര്‍മാര്‍ , ഇന്‍ഷുറന്‍സ് ഏജന്റുമാര്‍ക്ക് മുന്‍ഗണന. പത്താം ക്ലാസ് പാസായ 18 നും 50 നും ഇടയില്‍ പ്രായമുള്ളവരെയാണ് നിയമിക്കുന്നത്. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ആധാറിന്റെ പകര്‍പ്പ് , പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവയുമായി ജൂലൈ 18 ന് രാവിലെ പത്തിന് പാലക്കാട് ഹെഡ് പോസ്റ്റ് ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് പാലക്കാട് ഡിവിഷന്‍ സീനിയര്‍ സൂപ്രണ്ട് അറിയിച്ചു.
വനിത ശിശു വികസന വകുപ്പിന് കീഴില്‍ മുട്ടികുളങ്ങരയില്‍ പ്രവര്‍ത്തിക്കുന്ന ആണ്‍കുട്ടികളുടെ ചില്‍ഡ്രന്‍സ് ഹോമിലും മഹിളാ മന്ദിരത്തിലും മള്‍ട്ടി ടാസ്‌ക് പ്രൊവൈഡര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ചില്‍ഡ്രന്‍സ് ഹോമിലേക്ക് പുരുഷന്‍മാര്‍ക്കും മഹിളാ മന്ദിരത്തിലേക്ക് സ്ത്രീകള്‍ക്കും അപേക്ഷിക്കാം. ഏഴാം ക്ലാസാണ് വിദ്യാഭ്യാസ യോഗ്യത. 25 നും 45 നും മധ്യേ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. രാവിലെ എട്ട് മുതല്‍ വൈകിട്ട് ആറ് വരെയാണ് പ്രവര്‍ത്തന സമയം. താത്പര്യമുള്ളവര്‍ യോഗ്യത, പ്രവര്‍ത്തി പരിചയം, വയസ് തെളിയിക്കുന്ന സര്‍ട്ടിഫികറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജൂലൈ 16 ന് രാവിലെ 11 ന് പുരുഷന്‍മാര്‍ മുട്ടികുളങ്ങര ഗവ. ബോയ്‌സ് ചില്‍ഡ്രന്‍സ് ഹോമിലും വനിതകള്‍ മഹിളാ മന്ദിരത്തിലും സൂപ്രണ്ട് മുമ്പാകെ നേരിട്ട് എത്തണം. ഫോണ്‍ 04912 552658, 04912 556494
ചിറ്റൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ജി.എഫ്. സി.(ഇ.ഡി.) നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കൊമേഴ്‌സില്‍ ബിരുദാനന്തര ബിരുദം, ബി.എഡ്, സെറ്റ് എന്നിവയാണ് യോഗ്യത. യോഗ്യരായവര്‍ ജൂലൈ 15 ന് ഉച്ചയ്ക്ക് രണ്ടിന് സ്‌കൂള്‍ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
ടൂറിസം വകുപ്പിന് കീഴില്‍ മലപ്പുറം ജില്ലയിലെ മങ്കട ക്യാമ്പസില്‍ പ്രവര്‍ത്തിക്കുന്ന ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ഹോട്ടല്‍ മാനേജ്‌മെന്റില്‍ ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള പി.എസ്.സി അംഗീകൃത ഫുഡ് പ്രൊഡക്ഷന്‍, ഫുഡ് ആന്‍ഡ് ബീവറേജ് സര്‍വീസ്, ഫ്രണ്ട് ഓഫീസ് ഓപ്പറേഷന്‍, ഹോട്ടല്‍ അക്കോമഡേഷന്‍ ഓപ്പറേഷന്‍ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. എസ്.സി/എസ്.ടി/ ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സ്റ്റെപന്റോടെ സൗജന്യ പഠനവും മറ്റ് വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ നിബന്ധനകള്‍ക്ക് വിധേയമായി ഫീസ് ആനുകൂല്യവും ലഭിക്കും. പ്രോസ്‌പെക്ടസ് www.fcikerala.org ല്‍ ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഗവ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ട്, സി.ടി. ആര്‍ക്കേഡ്, മഞ്ചേരി റോഡ്, മങ്കട വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍ 04933 295733, 96456078880, 9895510650
ചിറ്റൂര്‍ താലൂക്കിലെ വടകരപ്പതി വില്ലേജ് ഓഫീസര്‍ എ. മുഹമ്മദ് ഫാസിലിനെ ഗുരുതര കൃത്യവിലോപത്തിന് സര്‍ക്കാര്‍ ജീവനക്കാരുടെ പെരുമാറ്റ ചട്ട ലംഘനത്തിന്റെ ഭാഗമായി സര്‍വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 1960 ലെ കേരള സിവില്‍ സര്‍വ്വീസുകള്‍( തരം തിരിക്കലും നിയന്ത്രണവും അപ്പീലും ) ചട്ടങ്ങളിലെ 10(1) ( ബി) പ്രകാരം ജൂലൈ 11 മുതല്‍ സര്‍വ്വീസില്‍ നിന്നും സസ്‌പെന്റ് ചെയ്തു.