Input your search keywords and press Enter.

വെല്‍ സെന്‍സസ് പദ്ധതിക്ക് കോയിപ്രം ബ്ലോക്കില്‍ തുടക്കമായി

 

നാഷണല്‍ ഹൈഡ്രോളജി പ്രൊജക്ടിന്റെ ഭാഗമായി ഭൂജല വകുപ്പ് കുടുംബശ്രീയുമായി ചേര്‍ന്നു നടപ്പാക്കുന്ന വെല്‍ സെന്‍സസ് പദ്ധതിക്കു തുടക്കമായി. തദ്ദേശ സ്വയം ഭരണ പ്രദേശത്തെ ഭൂജല സ്രോതസുകളുടെ വിവരശേഖരണം നടപ്പാക്കുന്നതിനായി വെല്‍ സെന്‍സസ് പദ്ധതിക്കായി പൈലറ്റ് അടിസ്ഥാനത്തില്‍ ജില്ലയില്‍ കോയിപ്രം ബ്ലോക്കിനെയാണ് തെരഞ്ഞെടുത്തിട്ടുള്ളത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ ജോസഫ് സര്‍വേ നടത്തുന്നത്തിന് ഉപയോഗിക്കുന്ന ടേപ്പ് എന്യുമറേറ്റര്‍മാര്‍ക്ക് നല്‍കി ഉദ്ഘാടനം നിര്‍വഹിച്ചു. വെല്‍ സെന്‍സസിലൂടെ തദ്ദേശസ്വയം ഭരണ പ്രദേശത്തെ ഭൂജലത്തിന്റെ അളവ് ഒരു ഡേറ്റ രൂപത്തില്‍ ലഭ്യമാകും. ജല ലഭ്യതയ്ക്ക് ആവശ്യമായ പദ്ധതി രൂപീകരണം നടത്തുന്ന സമയത്ത് ഇത് പ്രയോജനപ്രദമാകുകയും ചെയ്യും.

സര്‍വേ നടപ്പാക്കുന്നതിനായി ബ്ലോക്കിലെ ആറു പഞ്ചായത്തുകളില്‍ നിന്നും നാലു വീതം എന്യുമറേറ്റര്‍മാരെയും സര്‍വേയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി മൂന്നു പഞ്ചായത്തുകള്‍ക്ക് ഒരു സൂപ്പര്‍വൈസര്‍ എന്ന കണക്കില്‍ രണ്ടു സൂപ്പര്‍വൈസര്‍മാരെയും തെരഞ്ഞെടുത്ത് ഭൂജല വകുപ്പിന്റെ സഹായത്തോടെ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു.

കോയിപ്രം ബ്ലോക്ക് വൈസ് പ്രസിഡണ്ട് ഉണ്ണി പ്ലാച്ചേരി അധ്യക്ഷത വഹിച്ചു. എഴുമറ്റൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യു, ബ്ലോക്ക് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ബി. പ്രസാദ്, കോയിപ്രം ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പി.എം. റോസ, കോയിപ്രം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ചന്ദ്രിക മുരളി, പുറമറ്റം സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം.ബി. ഓമന കുമാരി, എഴുമറ്റൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗീത ഷാജി, ഇരവിപേരൂര്‍ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സജിനി കെ. രാജന്‍, തോട്ടപ്പുഴശേരി സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ കെ. രാധ, ജില്ലാ പ്രോഗ്രാം മാനേജര്‍ ഉണ്ണികൃഷ്ണന്‍, ജില്ലാ മിഷന്‍ ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ ധനേഷ് എം പണിക്കര്‍, ഭൂജല വകുപ്പ് ഉദ്യോഗസ്ഥന്‍ അരുണ്‍ ദാസ്, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ അശ്വതി.വി.നായര്‍, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ രമ്യ ഭാസ്‌കര്‍, സൂപ്പര്‍വൈസര്‍മാരായ രജനി മാത്യു, എ. അശ്വതി, ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ വിജില്‍ ബാബു എന്നിവര്‍ പങ്കെടുത്തു.

error: Content is protected !!