മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യുന്നതിന് ഇടയില്‍ പൊട്ടി തെറിച്ചു .ആളപായം ഇല്ല . ഇന്ന് വെളുപ്പിനെ നാലരയോടെ ആണ് സംഭവം .കോന്നി എലിയറക്കല്‍ കാളന്‍ചിറ വീട്ടില്‍ ആഷിക്കിന്റെ ഓപ്പോ റെനോ 2 ഇനത്തില്‍ ഉള്ള ഫോണ്‍ ആണ് പൊട്ടി തെറിച്ചത് .
മുപ്പതു ശതമാനം ഉള്ള ബാറ്ററി ചാര്‍ജ് ചെയ്തു പത്ത് മിനിട്ട് കഴിഞ്ഞപ്പോള്‍ വലിയ പുക ഉയരുകയും ഏതാനും നിമിഷങ്ങള്‍ക്ക് ഉള്ളില്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടി തെറിച്ചു .
കുട്ടികളെയും കൊണ്ട് ആഷിക്ക് പുറത്തു ചാടിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി .ഫോണ്‍ പൂര്‍ണ്ണമായും കരിഞ്ഞു പോയി .
ഇതേ പോലുള്ള സംഭവങ്ങള്‍ പലയിടത്തും ഉണ്ടായിട്ടുണ്ട് . മൊബൈല്‍ ബാറ്ററി ഷോര്‍ട്ടായാല്‍ പൊട്ടി തെറിക്കാന്‍ സാധ്യത കൂടുതലാണെന്ന് കോന്നിയിലെ പ്രമുഖ മൊബൈല്‍ ഷോപ്പ് ഉടമ ദിലീപ് എക്സ് സല് പറഞ്ഞു