പ്രശ്‌നങ്ങള്‍ സങ്കീര്‍ണ്ണമാക്കാതെ നിയമസംവിധാനങ്ങളെ സമീപിക്കണം: വനിതാ കമ്മീഷന്‍
കുടുംബപ്രശ്‌നങ്ങള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കാതെ നിയമസംവിധാനങ്ങളെ പ്രയോജനപ്പെടുത്തി പരിഹാരം കാണണമെന്ന് ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ നടത്തിയ അദാലത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍. സമയോചിതമായി പരാതിപ്പെടാതെ വൈകിയുള്ള നിരവധി കേസുകള്‍ മുന്നില്‍ വന്ന സാഹചര്യത്തിലാണ് നിര്‍ദ്ദേശം. നിയമസംവിധാനങ്ങള്‍ പ്രയോജനപ്പെടുത്തി പ്രാരംഭവേളയില്‍ പ്രശ്‌നപരിഹാരം നടത്തിയാല്‍ കുടുംബബന്ധങ്ങള്‍ സുദൃഢമാക്കാമെന്ന് കമ്മിഷന്‍ വ്യക്തമാക്കി.
155 കേസുകളാണ്പരിഗണിച്ചത്. 79 എണ്ണം തീര്‍പ്പാക്കി. രണ്ട് പരാതികള്‍ റിപ്പോര്‍ട്ട് തേടാനും 74 എണ്ണം അടുത്ത അദാലത്തിലേക്കും മാറ്റി. ഇന്നും (ശനി) ആശ്രാമം സര്‍ക്കാര്‍ അതിഥി മന്ദിരത്തില്‍ അദാലത്തുണ്ട്. കമ്മീഷന്‍ അംഗം ഷാഹിദാ കമാല്‍, സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ജോസ് കുര്യന്‍, അഭിഭാഷകരായ ബെച്ചി കൃഷ്ണ, സരിത, ജയ കമലാസനന്‍, വിജയകുമാര്‍, കൗണ്‍സിലര്‍ സിസ്റ്റര്‍ സംഗീത തുടങ്ങിയവര്‍ പങ്കെടുത്തു.
ഉജ്വല്‍ ഭാരത് ഉജ്വല്‍ ഭവിഷ്യ: ജില്ലാതല പരിപാടികള്‍
ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി ഊര്‍ജ്ജമന്ത്രാലയത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഉജ്വല്‍ ഭാരത് ഉജ്വല്‍ ഭവിഷ്യയുടെ ജില്ലാതല പരിപാടികള്‍ സംഘടിപ്പിക്കാന്‍ എ.ഡി.എം ബീനാറാണിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സംഘാടക സമിതിയോഗം തീരുമാനിച്ചു. എന്‍.ടി.പി.സിയുടെ നേതൃത്വത്തിലാകും പരിപാടികള്‍.
കേന്ദ്ര-സംസ്ഥാന ഊര്‍ജ്ജ മന്ത്രാലയങ്ങളുടെ എട്ട് വര്‍ഷത്തെ നേട്ടങ്ങള്‍ പ്രചരിപ്പിക്കുയാണ് ലക്ഷ്യം. ടി.കെ.എം എന്‍ജിനീയറിങ് കോളേജ്, ഫാത്തിമ മാതാ നാഷണല്‍ കോളേജ് എന്നവിടങ്ങളാണ് വേദികള്‍. സൗകര്യങ്ങള്‍ സജ്ജീകരിക്കുന്നതിനായി കെ.എസ്.ഇ.ബിയെ ചുമതലപ്പെടുത്തി. കുടുംബശ്രീയുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും പങ്കാളിത്തം ഉറപ്പുവരുത്തും. തെരുവ് നാടകവും, സാംസ്‌കാരിക പരിപാടികളും അനുബന്ധമായി നടത്തും.
എന്‍.ടി.പി.സി സീനിയര്‍ മാനേജര്‍ മാനു, ഫാത്തിമ മാതാ നാഷണല്‍ കോളേജ് പ്രിന്‍സിപ്പല്‍ സിന്ധ്യ കാതറിന്‍ മൈക്കിള്‍, കെ.എസ്.ഇ.ബി ഡെപ്യൂട്ടി ചീഫ് എന്‍ജിനീയര്‍ പി. ഐ. ലിന്‍, ടി.കെ.എം എഞ്ചിനീയറിങ് കോളേജ് അധ്യാപിക കെ. ബിജുനാ കുഞ്ഞ് തുടങ്ങിയവര്‍ പങ്കെടുത്തു.
കണ്ടല്‍ സംരക്ഷണ പ്രവര്‍ത്തനങ്ങളുമായി കരുനാഗപ്പള്ളി നഗരസഭ
പ്രകൃതിയുടെ ജൈവമതിലുകളായ കണ്ടലുകള്‍ സംരക്ഷിക്കാന്‍ കരുനാഗപ്പള്ളി നഗരസഭ. ലോക കണ്ടല്‍ ദിനമായ ജൂലൈ 26ന് കരുനാഗപ്പള്ളി നഗരസഭയും വനം വകുപ്പും ഹരിത കേരളം മിഷനും സംയുക്തമായി പള്ളിക്കലാറിന്‍ തീരത്ത് 10,000 കണ്ടല്‍ തൈകള്‍ നടും.
പ്രകൃതിയുടെ വീണ്ടെടുപ്പിന് ഒരുമയോടെയുള്ള ജനകീയ ഇടപെടലുകള്‍ ഒരുക്കുകയാണ് ഇവിടെ എന്ന് മുന്‍സിപ്പല്‍ ചെയര്‍മാന്‍ കോട്ടയില്‍ രാജു പറഞ്ഞു. 20 ലക്ഷം രൂപയാണ് നടത്തിപ്പിനായി നഗരസഭ വകയിരുത്തുന്നത്.
പരീക്ഷകള്‍ 19 മുതല്‍
സംസ്ഥാന സാങ്കേതികവിദ്യാഭ്യാസ വകുപ്പ് നടത്തുന്ന 2021-22 വര്‍ഷത്തെ സര്‍ക്കാര്‍ ഫുഡ് ക്രാഫ്റ്റ് പരീക്ഷകള്‍ ജൂലൈ 19,20,22,23,25,26,27,29 തീയതികളില്‍ ജില്ലാ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റ്യൂട്ടില്‍ നടക്കുമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ഫോണ്‍: 04742767635, 9447901780.
അപേക്ഷ ക്ഷണിച്ചു
ജില്ലാ സര്‍ക്കാര്‍ വൃദ്ധസദനത്തിലുള്ളവരുടെ പരിചരണത്തിനായി കരാര്‍ അടിസ്ഥാനത്തില്‍ മള്‍ട്ടി ടാസ്‌ക് കെയര്‍ പ്രൊവൈഡര്‍ തസ്തികയിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യത: എട്ടാം ക്ലാസ്സ്. അവശരായ വൃദ്ധജനങ്ങളെ പരിചരിച്ചുള്ള പരിചയവും ശാരീരികക്ഷമതയും ഉണ്ടായിരിക്കണം. ജെറിയാട്രിക് കെയറില്‍ പ്രത്യേക പരിശീലനം ലഭിച്ചവര്‍ക്ക് മുന്‍ഗണന.
പ്രായപരിധി : 25നും 50നും മദ്ധ്യേ. അപേക്ഷ, ബയോഡേറ്റ, വിദ്യാഭ്യാസ യോഗ്യത, വയസ്സ്, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം ജൂലൈ 21 വരെ സൂപ്രണ്ട്, സര്‍ക്കാര്‍ വൃദ്ധസദനം, ഇഞ്ചവിള പി. ഒ, പെരിനാട് -691601 വിലാസത്തില്‍ നേരിട്ടോ തപാല്‍ മാര്‍ഗ്ഗമോ അപേക്ഷിക്കാം. ഫോണ്‍: 04742914047, 9447363557.
പരിശീലനം
ഓച്ചിറ ക്ഷീരോല്‍പാദന-നിര്‍മ്മാണ-വി
ടെണ്ടര്‍ ക്ഷണിച്ചു
ഇത്തിക്കര ഐ.സി.ഡി.എസ് പ്രോജക്ട് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഒരുവര്‍ഷ കാലയളവില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്നും മുദ്ര വെച്ച ടെണ്ടറുകള്‍ ക്ഷണിച്ചു. ജൂലൈ 26 പകല്‍ ഒരുമണിക്കകം സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍, ടെന്‍ഡര്‍ ഫോം എന്നിവ ഇത്തിക്കര ശിശുവികസന പദ്ധതി ഓഫീസില്‍ ലഭിക്കും. ഫോണ്‍: 9446328531.
റാങ്ക് പട്ടിക റദ്ദാക്കി
സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ( മൂന്നാം എന്‍.സി.എ -പട്ടികജാതി വിജ്ഞാപനം) (കാറ്റഗറി നമ്പര്‍:610/2017) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
സംസ്ഥാന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പിലെ നോണ്‍-വൊക്കേഷണല്‍ ടീച്ചര്‍ ഇന്‍ മാത്തമാറ്റിക്‌സ് (ജൂനിയര്‍) ( ഒന്നാം എന്‍.സി.എ -പട്ടികജാതി വിജ്ഞാപനം) (കാറ്റഗറി നമ്പര്‍:612/17) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക റദ്ദാക്കിയതായി ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.
ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ജൂലൈ 18ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ജില്ലാ ആസൂത്രണസമിതി കോണ്‍ഫ്രന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
കരാര്‍ നിയമനം
സംസ്ഥാന പൗള്‍ട്രിവികസന കോര്‍പ്പറേഷനില്‍ ഹാച്ചറി സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ഒരു വര്‍ഷകാലയളവില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്രായപരിധി : 20നും 30നും മദ്ധ്യേ. യോഗ്യത: പൗട്ടറി പ്രൊഡക്ഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റില്‍ ബി.എസ്.സി. ഹാച്ചറിയില്‍ ജോലി ചെയ്തതിന്റെ മുന്‍പരിചയം ഉണ്ടായിരിക്കണം. ബയോഡേറ്റ സഹിതം ജൂലൈ 30ന് മുമ്പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗട്ടറി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ്, ടി.സി 30/697, പേട്ട, തിരുവനന്തപുരം-695024 വിലാസത്തില്‍ ലഭിക്കണം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 9446364116, ഇ-മെയില്‍ : [email protected], [email protected]
അപേക്ഷ ക്ഷണിച്ചു
സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷനില്‍ ഒരു വര്‍ഷം കരാര്‍ അടിസ്ഥാനത്തില്‍ വെറ്ററിനറി ഡോക്ടറെ നിയമിക്കുന്നു.യോഗ്യത :ബി.വി.എസ്.സി/എം.വി.എസ്.സി, പ്രായപരിധി 23നും 35നും ഇടയില്‍. വിശദമായ ബയോഡേറ്റ സഹിതം ജൂലൈ 30ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്‍പ് മാനേജിംഗ് ഡയറക്ടര്‍, കേരള സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കെപ്‌കോ) ടി.സി 30/697 പേട്ട, തിരുവനന്തപുരം – 695024, മേല്‍വിലാസത്തില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 9446364116, ഇമെയില്‍ : [email protected], [email protected]
ആര്‍ദ്രകേരളം പുരസ്‌കാരം സ്വീകരിച്ച് പൂതക്കുളം ഗ്രാമപഞ്ചായത്ത്
ജില്ലയിലെ മികച്ച ഗ്രാമപഞ്ചായത്തിനുള്ള ആര്‍ദ്രകേരളം പുരസ്‌കാരം തിരുവനന്തപുരം യൂണിവേഴ്‌സിറ്റി സെനറ്റ് ഹാളില്‍ നടന്ന ചടങ്ങില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി.ഗോവിന്ദന്‍ മാസ്റ്റര്‍പൂതക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിഅമ്മയ്ക്ക് സമ്മാനിച്ചു. അഞ്ച് ലക്ഷം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ദിശാബോധത്തോടെയുള്ള ആരോഗ്യപദ്ധതികളുമാണ് നേട്ടത്തിന് പിന്നില്‍ എന്ന് പ്രസിഡന്റ് വ്യക്തമാക്കി.
ആരോഗ്യ സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അദ്ധ്യക്ഷയായ ചടങ്ങില്‍ പൂതക്കുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് വി.ജി ജയ, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ ലൈലാ ജോയി, ഡി. സുരേഷ് കുമാര്‍, ജീജ സന്തോഷ്, കലക്കോട് സി.എച്ച്.സി മെഡിക്കല്‍ ഓഫീസര്‍ ഡോ. ബിന്‍സി, എച്ച്.ഐ. ബൈജു, വാര്‍ഡ് അംഗങ്ങളായ രമ്യ, കെ. പ്രകാശ്, മഞ്ജുഷ, പ്രസന്ന അനില്‍, അന്‍സാരി ഫസില്‍, സീന തുടങ്ങിയവര്‍ പങ്കെടുത്തു.
കൊല്ലം കോര്‍പ്പറേഷന് ആര്‍ദ്രകേരളം പുരസ്‌കാരം
ആരോഗ്യമേഖലയിലെ മികച്ച പ്രവര്‍ത്തനത്തിന് 2020-21 ലെ ആര്‍ദ്രകേരളം പുരസ്‌കാരത്തിലെ ഒന്നാം സ്ഥാനം കൊല്ലം കോര്‍പ്പറേഷന് സമ്മാനിച്ചു. തിരുവനന്തപുരം സര്‍വ്വകലാശാല സെനറ്റ് ഹോളില്‍ നടന്ന ചടങ്ങില്‍ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദന്‍ മാസ്റ്റര്‍ മേയര്‍ പ്രസന്നാ ഏണസ്റ്റിന് പുരസ്‌കാരം നല്‍കി. 10 ലക്ഷം രൂപയും, പ്രശസ്തി പത്രവും, പുരസ്‌കാരവും അടങ്ങുന്നതാണ് അംഗീകാരം.
ഡെപ്യൂട്ടി മേയര്‍ കൊല്ലം മധു, സ്റ്റാന്റിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ എസ്. ഗീതാ കുമാരി, എസ്. ജയന്‍, യു. പവിത്ര, ജി. ഉദയകുമാര്‍, ഹണി, സവിതാദേവി, അഡീഷ്യല്‍ സെക്രട്ടറി എസ്. എസ്.സജി, കൗണ്‍സിലര്‍മാര്‍,ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഹിന്ദി അധ്യാപക കോഴ്‌സ്
സര്‍ക്കാര്‍ ഡിപ്ലോമ ഇന്‍ എലിമെന്ററി എഡ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന്റെ 2022-24 ബാച്ചിലേക്ക് രജിസ്‌ട്രേഷന്‍ തുടങ്ങി. രണ്ടാം ഭാഷയായി ഹിന്ദി പഠിച്ച് പ്ലസ് ടൂവിന് 50 ശതമാനം മാര്‍ക്കുള്ളവര്‍ക്ക് അപേക്ഷിക്കാം. ഹിന്ദി ബി.എ, എം.എ എന്നിവയും പരിഗണിക്കും. പ്രായപരിധി 17 നും 35 നും ഇടയില്‍. ഉയര്‍ന്ന പ്രായപരിധിയില്‍ പട്ടികജാതി, പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അഞ്ച് വര്‍ഷവും മറ്റു പിന്നോക്കക്കാര്‍ക്ക് മൂന്ന് വര്‍ഷവും ഇളവ് അനുവദിക്കും. പട്ടികജാതി, മറ്റര്‍ഹവിഭാഗത്തിന് ഫീസ് ഇളവുമുണ്ട്. ജൂലൈ 20 നകം അപേക്ഷിക്കാം. കൂടുതല്‍ വിവരത്തിന് പ്രിന്‍സിപ്പല്‍, ഭാരത് ഹിന്ദി പ്രചാര കേന്ദ്രം, അടൂര്‍, പത്തനംതിട്ട. ഫോണ്‍: 04734296496, 8547126028.