Input your search keywords and press Enter.

ദ്രൗപദി മുര്‍മു രാജ്യത്തിന്‍റെ പതിനഞ്ചാം രാഷ്ട്രപതി

 

ചരിത്രം കുറിച്ച് ദ്രൗപദി മുര്‍മു. പ്രതിപക്ഷ പൊതുസ്ഥാനാര്‍ഥി യശ്വന്ത് സിന്‍ഹയെ വന്‍ഭൂരിപക്ഷത്തില്‍ പിന്നിലാക്കിയാണ് രാജ്യത്തിന്‍റെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി തിരഞ്ഞെടുക്കപ്പെട്ടു

ഇന്ത്യയുടെ രാഷ്ട്രപതിപദത്തിലെത്തുന്ന രണ്ടാമത്തെ വനിതയും ആദ്യത്തെ ഗോത്രവംശജയുമാണ്.നിലവിലെ രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24-ന് അവസാനിക്കും. 5,77,777 വോട്ട് മൂല്യമാണ് ദ്രൗപദി മുർമുവിന് ലഭിച്ചിരിക്കുന്നത്.17 എംപിമാരും 104 എംഎൽഎ മാരും ദ്രൗപദി മുർമുവിന് അനുകൂലമായി ക്രോസ് വോട്ട് ചെയ്തു.അതേസമയം പ്രതിപക്ഷ പാർട്ടികളുടെ സ്ഥാനാർത്ഥി യശ്വന്ത് സിൻഹയുടെ വോട്ട് മൂല്യം 2,61,062 ആണ്. രാവിലെ 11 മണി മുതലാണ് വോട്ടുകൾ എണ്ണിത്തുടങ്ങിയത്. തുടക്കം മുതൽ ദ്രൗപദി മുർമു വ്യക്തമായ ലീഡ് നിലനിർത്തിയിരുന്നുമന്ത്രിയായും ഗവർണറായുമുള്ള ഭരണ മികവ് കൂടിയാണ് മുർമുവിനെ പരമോന്നത പദവിയിൽ എത്തിച്ചത്.

droupadi murmu
Droupadi Murmu is the 15th President of India

error: Content is protected !!