Input your search keywords and press Enter.

ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഇന്ന്

ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഇന്ന്

ഐഎസ്‌ആർഒയുടെ ബേബിറോക്കറ്റിന്‍റെ പരീക്ഷണ വിക്ഷേപണം ഞായറാഴ്‌ച. ശ്രീഹരിക്കോട്ടയിലെ സതീഷ്‌ധവാൻ സ്‌പെയ്‌സ്‌ സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽനിന്ന്‌ രാവിലെ 9.18ന്‌ റോക്കറ്റ്‌ കുതിക്കും. മിനി സാറ്റലൈറ്റുകളെ വിക്ഷേപിക്കുന്നതിനുള്ള സ്‌മോൾ സാറ്റലൈറ്റ്‌ ലോഞ്ച്‌ വെഹിക്കിൾ(എസ്‌എസ്‌എൽവി ഡി1) പന്ത്രണ്ടു മിനിറ്റുകൊണ്ട്‌ ദൗത്യം പൂർത്തിയാക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌ –-02, ആസാദി സാറ്റ്‌ എന്നിവയെ റോക്കറ്റ്‌ ലക്ഷ്യത്തിലെത്തിക്കും. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇഒഎസ്‌ –-02ന്‌ 145 കിലോഗ്രാമാണ്‌ ഭാരം.

എട്ട്‌ കിലോ ഭാരമുള്ള ആസാദി സാറ്റ്‌ രാജ്യത്തെ 75 സ്‌കൂളിൽനിന്ന്‌ തെരഞ്ഞെടുത്ത 750 വിദ്യാർഥിനികൾ ചേർന്ന്‌ രൂപകൽപ്പനചെയ്‌തതാണ്‌. സ്വാതന്ത്ര്യത്തിന്റെ 75–-ാം വാർഷികത്തിന്റെ ഭാഗമായാണിത്‌. മൂന്ന്‌ ഖരഇന്ധന ഘട്ടമുള്ള എസ്‌എസ്‌എൽവിക്ക്‌ 34 മീറ്റർ ഉയരവും 120 ടൺ ഭാരവുമുണ്ട്‌. മിനി, മൈക്രോ ഉപഗ്രഹങ്ങളെ ഭൂമിയോടടുത്തുള്ള ഭ്രമണപഥത്തിൽ കൃത്യതയോടെ ലക്ഷ്യത്തിലെത്തിക്കാൻ രൂപകൽപ്പന ചെയ്‌ത റോക്കറ്റാണിത്‌. ചെലവ്‌ കുറഞ്ഞ സാങ്കേതികവിദ്യയും ചെലവുകുറഞ്ഞ വിക്ഷേപണച്ചെലവുമാണ്‌ പ്രത്യേകത. തിരുവനന്തപുരം വിഎസ്‌എസ്‌സിയാണ്‌ രൂപകൽപ്പന ചെയ്‌തത്‌.

error: Content is protected !!