Input your search keywords and press Enter.

Education

കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്ക് : മന്ത്രി വീണാ ജോര്‍ജ്

  കുട്ടികളുടെ സമഗ്ര വളര്‍ച്ചയില്‍ അങ്കണവാടികള്‍ക്ക് സുപ്രധാന പങ്കുണ്ടന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ചായം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഖം മിനുക്കിയ പത്തനംതിട്ട നഗരസഭയിലെ 92 -ാം നമ്പര്‍ അങ്കണവാടി സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് സമൂഹവുമായുള്ള സംവദനം ആവശ്യമാണ്. തുടര്‍ച്ചയായ അടച്ചിടല്‍ കുട്ടികളുടെ മാനസികവും ശാരീരികവുമായ വളര്‍ച്ചയ്ക്ക് ദോഷം ചെയ്യും. മാതാപിതാക്കളുടെ ശക്തമായ ആവശ്യമായിരുന്നു അങ്കണവാടികള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായിരുന്നതെന്നും മന്ത്രി പറഞ്ഞു. രണ്ട്…

സ്‌കൂളുകൾ 21 മുതൽ സാധാരണ നിലയിലേക്ക്‌; 1 മുതൽ 9 വരെ ക്ലാസുകൾ ബാച്ചുകളായി നാളെ ആരംഭിക്കും

  സംസ്ഥാനത്ത്‌ ഒന്നു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളും തിങ്കൾ മുതൽ സ്‌കൂളുകളിൽ പുനരാരംഭിക്കും. നിലവിലെ മാനദണ്ഡപ്രകാരം രാവിലെ മുതൽ ഉച്ചവരെ ബാച്ച് അടിസ്ഥാനത്തിലായിരിക്കും ക്ലാസുകൾ. 10, 11, 12 ക്ലാസുകൾ നിലവിലുള്ളതുപോലെ 19 വരെ തുടരും.   21 മുതൽ ഒന്നു മുതൽ 12 വരെ ക്ലാസുകളിൽ മുഴുവൻ കുട്ടികളെയും ഉൾപ്പെടുത്തി കോവിഡ്‌കാലത്തിന്‌ മുമ്പെന്നപോലെ സാധാരണ നിലയിൽ വൈകിട്ടുവരെ ക്ലാസുകൾ ആരംഭിക്കാനും തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ…

പൊതുവിദ്യാഭ്യാസ രംഗത്തിനു കരുത്തായി 53 ആധുനിക സ്‌കൂള്‍ കെട്ടിടങ്ങള്‍ മുഖ്യമന്ത്രി നാടിനു സമര്‍പ്പിച്ചു

പ്രഖ്യാപനങ്ങള്‍ ഉറപ്പായും നടപ്പാക്കും,പ്രോഗ്രസ് റിപ്പോര്‍ട്ട് ഇറക്കും: മുഖ്യമന്ത്രി   നാടിന്റെ വികസനത്തിനായി സര്‍ക്കാര്‍ പ്രഖ്യാപിക്കുന്ന പദ്ധതികള്‍ ഉറപ്പായും നടപ്പാക്കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തേതുപോലെ ഈ സര്‍ക്കാര്‍ ആദ്യ വര്‍ഷം പൂര്‍ത്തിയാക്കുന്ന വേളയിലും ജനങ്ങള്‍ക്കു മുന്നില്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.   തിരുവനന്തപുരം പൂവച്ചല്‍ ഗവണ്‍മെന്റ് വി.എച്ച്.എസ്.എസില്‍ 53 സ്‌കൂള്‍ കെട്ടിടങ്ങള്‍ നാടിനു സമര്‍പ്പിക്കുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.   സര്‍ക്കാര്‍ പറയുന്നതു…

സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും

    സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ രണ്ടാം ടേം പരീക്ഷ ഏപ്രില്‍ 26 ന് നടക്കും. പരീക്ഷ കലണ്ടർ വൈകാതെ പ്രസിദ്ധീകരിക്കും. ചോദ്യങ്ങള്‍ സിബിഎസ്ഇ വെബ്സൈറ്റിലുള്ള മാതൃകയിലായിരിക്കുമെന്നും സർക്കുലറില്‍ ബോര്‍ഡ് വ്യക്തമാക്കി. നേരിട്ട് എഴുതുന്ന രീതിയിലാണ് പരീക്ഷ നടത്തുക. രാജ്യത്തെ കൊവിഡ് സാഹചര്യം പരിശോധിച്ച ശേഷമാണ് തിയതി തീരുമാനിച്ചത്. എന്നാല്‍ 2021 അവസാനം നടത്തിയ ആദ്യ ടേം പരീക്ഷയുടെ റിസല്‍ട്ട് പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് സിബിഎസ്ഇ അറിയിപ്പുകളൊന്നും നല്‍കിയിട്ടില്ല. ഇത്തവണ…

സ്‌കൂളുകളും കോളേജുകളും പൂർണ്ണതോതിൽ ഫെബ്രുവരി അവസാനത്തോടെ

സംസ്ഥാനത്ത് സ്‌കൂളുകളും കോളേജുകളും മുഴുവൻ വിദ്യാർഥികളെയും ഉൾപ്പെടുത്തി രാവിലെ മുതൽ വൈകുന്നേരം വരെ പ്രവർത്തിക്കാൻ ഫെബ്രുവരി അവസാന വാരത്തോടെ സജ്ജമാക്കാൻ കോവിഡ് അവലോകനയോഗം തീരുമാനിച്ചു. അതിനുവേണ്ട തയ്യാറെടുപ്പുകൾ സ്‌കൂളുകളിൽ ആരംഭിക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശം നൽകി. അതുവരെ പകുതി വിദ്യാർത്ഥികളെ മാത്രം ഉൾപ്പെടുത്തി ക്ലാസ്സുകൾ നടത്തും.   ഫെബ്രുവരി നാലിലെ വർഗ്ഗീകരണം അനുസരിച്ച് ജില്ലകളിലെ നിയന്ത്രണങ്ങൾ തുടരും. ആലുവ ശിവരാത്രി, മാരാമൺ കൺവെൺഷൻ, ആറ്റുകാൽ പൊങ്കാല തുടങ്ങിയ ചടങ്ങുകളിൽ…

ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തും; ഹയര്‍സെക്കന്‍ഡി ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ 29ന് തന്നെ; വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി

  സംസ്ഥാനത്ത് ഓണ്‍ലൈന്‍ ക്ലാസുകള്‍ ശക്തിപ്പെടുത്തുമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി. 9 മുതല്‍ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ജിസ്യൂട്ട് വഴി ഓണ്‍ലൈന്‍ ക്ലാസുകള്‍ നടത്തും. ഹയര്‍സെക്കന്‍ഡറി തലങ്ങളില്‍ 29ാം തീയതി തന്നെ ഇംപ്രൂവ്‌മെന്റ് പരീക്ഷ നടത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമെന്നും വിദ്യാഭ്യാസമന്ത്രി അറിയിച്ചു. പ്ലസ് വണ്‍ ഇംപ്രൂവ്‌മെന്റ് പരീക്ഷകള്‍ എഴുതാനുള്ള കുട്ടികളില്‍ കൊവിഡ് പോസിറ്റീവ് ആയവരുണ്ടെങ്കില്‍ അവര്‍ക്കായി പ്രത്യേക മുറി സജ്ജീകരിച്ച് നല്‍കണം. അതിനായി ആരോഗ്യ വകുപ്പിന്റെ സഹകരണം തേടാം.…

ഗവേഷണ പ്രവർത്തനങ്ങൾ ഏറ്റെടുക്കാൻ താത്പര്യമുള്ള സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ പരിശീലന സമിതി (എസ്.സി.ഇ.ആർ.ടി) കേരളത്തിലെ സ്‌കൂൾ, ഡയറ്റ് അധ്യാപകരിൽ നിന്ന് ഗവേഷണ പ്രോജക്ടുകൾ ക്ഷണിച്ചു. പ്രീ പ്രൈമറി മുതൽ ഹയർസെക്കൻഡറി വരെ വിവിധ തലങ്ങളിലെ സ്‌കൂൾ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട ഗവേഷണ പ്രോജക്ടുകൾ സമർപ്പിക്കാം.     വിശദമായ പ്രോജക്ട് രൂപരേഖയും ആവശ്യമായ സാമ്പത്തിക സഹായവും സംബന്ധിച്ച വിവരങ്ങൾ ഉൾപ്പെടുത്തിയ പ്രൊപ്പോസലുകൾ സ്‌കൂൾ മേലധികാരിയുടെ സാക്ഷ്യപ്രതത്തോടെയാണ് സമർപ്പിക്കേണ്ടത്.     ഒറ്റയ്ക്കോ ഏതാനും പേർക്ക് കൂട്ടായോ പ്രോജക്ട്…

ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്‍കും

ശബരിമല വനാന്തരങ്ങളിലെ ആദിവാസി ഊരുകള്‍ സന്ദര്‍ശിച്ച് മന്ത്രി കെ. രാധാകൃഷ്ണന്‍ മന്ത്രി എത്തിയത് എംഎല്‍എയെയും, കളക്ടറെയും ഒപ്പം കൂട്ടി പ്രത്യേക റിക്രൂട്ട്‌മെന്റിലൂടെ ആദിവാസി വിഭാഗത്തില്‍ പെട്ട 700 പേര്‍ക്ക് സര്‍ക്കാര്‍ സര്‍വീസില്‍ നിയമനം നല്കുമെന്നും മന്ത്രി ശബരിമലയില്‍ ക്യാമ്പ് ചെയ്ത് അയ്യപ്പഭക്തരുടെ ക്ഷേമം ഉറപ്പാക്കിയ പട്ടിക ജാതി -പട്ടിക വര്‍ഗ ക്ഷേമ വകുപ്പ് മന്ത്രി കെ. രാധാകൃഷ്ണന്‍ അയ്യപ്പന്റെ നാട്ടിലെ ആദിവാസി കുടുംബങ്ങളെയും തേടിയെത്തി. അഡ്വ.കെ.യു.ജനീഷ് കുമാര്‍ എംഎല്‍എ യേയും,…

വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരവുമായി പോലീസ്

റിപ്പബ്ലിക് ദിനാചരണത്തിന്റെ ഭാഗമായി ജനമൈത്രി പോലീസ്, ചൈല്‍ഡ് ഫ്രണ്ട്ലി പോലീസ് സ്റ്റേഷനുകള്‍, സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് പ്രൊജക്റ്റ് എന്നീ സംവിധാനങ്ങളുടെ സഹകരണത്തോടെ  വിദ്യാര്‍ഥികള്‍ക്കായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. ജില്ലയിലെ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. സ്വാതന്ത്ര്യസമര സേനാനികളുടെ രേഖാചിത്രമാണ് വരയ്‌ക്കേണ്ടത്. വിദ്യാര്‍ഥി തനിക്കേറ്റവും പ്രിയപ്പെട്ട അഞ്ചു സ്വാതന്ത്ര്യ സമരസേനാനികളുടെ രേഖാചിത്രം കറുത്തമഷിയില്‍ എ4 സൈസ്  കടലാസില്‍ എല്ലാ ചിത്രങ്ങളും ഉള്‍കൊള്ളും വിധം വരച്ച് ഫോട്ടോ എടുത്ത് 8281188888…

കോഷൻ ഡെപ്പോസിറ്റ് വിതരണം

നെയ്യാറ്റിൻകര കുളത്തൂർ ഗവ: ടെക്‌നിക്കൽ ഹൈസ്‌കൂളിൽ മുൻവർഷങ്ങളിൽ പത്താംക്ലാസ് കഴിഞ്ഞ വിദ്യാർത്ഥികളുടെ കോഷൻ ഡെപ്പോസിറ്റ് തുക 10 മുതൽ 25 വരെ സ്‌കൂളിൽ നിന്നും വിതരണം ചെയ്യും.  അർഹരായ വിദ്യാർത്ഥികൾ നിശ്ചിത സമയപരിധിക്കുള്ളിൽ ഐ.ഡി.കാർഡ് സഹിതം നേരിൽ വന്ന് തുക കൈപ്പറ്റണം.…

error: Content is protected !!