Input your search keywords and press Enter.

Newsdesk

6836 Articles0 Comments

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്

കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി തെരെഞ്ഞെടുപ്പ് ആഗസ്റ്റ് 5 ന്   കോന്നി റീജിയണൽ സർവ്വീസ് സഹകരണ സൊസൈറ്റി ഭരണ സമിതി തെരെഞ്ഞടുപ്പ് ആഗസ്റ്റ് 5 ന് നടക്കും .എല്‍ ഡി എഫിലെ ജിഷ ജയകുമാർ ,കാർത്തിക രാജേഷ് എന്നിവർ വനിതാ മണ്ഡലത്തിലും , 40 വയസിൽ താഴെയുള്ളവനിത മണ്ഡലത്തിൽ സജിനാ സോജി , 40 വയസിൽ താഴെയുളള ജനറൽമണ്ഡലത്തിൽ എ അജിത് കുമാർ എന്നിവർ എതിരില്ലാതെ തെരെഞ്ഞെടുക്കപ്പെട്ടു.ആകെ…

സ്വയംചികിത്സപാടില്ല: ഡോക്ടറെ കാണാന്‍ മടിക്കരുത്; ജില്ലാ മെഡിക്കല്‍ ഓഫീസര്‍

സ്വയംചികിത്സപാടില്ല: ഡോക്ടറെ കാണാന്‍ മടിക്കരുത്; ജില്ലാ മെഡിക്കല്‍ ഓഫീസര്‍ സാധാരണ ജലദോഷപ്പനി മുതല്‍ ഗുരുതരമാകാവുന്ന എച്ച്1എന്‍1, ഡെങ്കിപ്പനി, എലിപ്പനിവരെ പടരാന്‍ സാധ്യതയുള്ള സമയമായതിനാല്‍ സ്വയംചികിത്സ ചെയ്യാതെ കൃത്യമായ ചികിത്സ തേടണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ.എല്‍. അനിതകുമാരി അറിയിച്ചു. ചെറിയ തൊണ്ടവേദന, മൂക്കാലിപ്പ് എന്നിവയോടുകൂടി സാധാരണ കണ്ടു വരുന്ന ജലദോഷപ്പനി ശരിയായ വിശ്രമം, ഭക്ഷണ ക്രമീകരണം എന്നിവ കൊണ്ടു മാറും. മൂന്നുദിവസത്തിനു ശേഷവും ഇത് മാറുന്നില്ലെങ്കില്‍ ഡോക്ടറെ കാണാന്‍ മടിക്കരുത്…

5 വര്‍ഷം കൊണ്ട് തട്ടിയത് 20 കോടി : പ്രതി കീഴടങ്ങി

  ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ നിന്നും 5 വര്‍ഷം കൊണ്ട് തട്ടിയത് 20 കോടി : പ്രതി കീഴടങ്ങി 18 വർഷം ജോലി ചെയ്ത സ്ഥാപനത്തിൽ നിന്ന് 20 കോടിയോളം രൂപ തട്ടിയെടുത്ത് മുങ്ങിയ ജീവനക്കാരിയെ പോലീസ് അറസ്റ്റ് ചെയ്തു . കൊല്ലം സ്വദേശിനി ധന്യ മോഹൻ 20 കോടി തട്ടിയത് അഞ്ചു വർഷം കൊണ്ടാണെന്ന് തൃശൂർ റൂറൽ എസ്.പി നവനീത് ശർമ പറഞ്ഞു. വലപ്പാട് മണപ്പുറം കോംപ്ടക് ആന്റ്…

നിപ ക്വാറന്റയിൻ ലംഘനം: കോന്നിയിൽ നേഴ്സിനെതിരെ കേസ്

നിപ രോഗ നിയന്ത്രണ പ്രോട്ടോകോളിൻ്റെ ഭാഗമായുള്ള ക്വാറന്റയിൻ ലംഘിച്ചതിന് നഴ്സിനെതിരെ കേസെടുത്തതായി ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. പൊതുജനാരോഗ്യ നിയമപ്രകാരമാണ് കേസ്. സെക്കൻഡറി സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ട ഇവർക്ക് രോഗനിയന്ത്രണങ്ങളുടെ ഭാഗമായി ക്വാറന്റയിൻ നിർദ്ദേശിച്ചിരുന്നു. ഇത് ലംഘിച്ചതിന് പത്തനംതിട്ട കോന്നി പോലീസ് ആണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇവരോട് വീട്ടിൽ ക്വാറന്റയിനിൽ തുടരാനും നിർദ്ദേശിച്ചിട്ടുണ്ട്. നിപ രോഗബാധയുമായി ബന്ധപ്പെട്ട് ഇന്ന് (ജൂലൈ 26) പുറത്തു വന്ന രണ്ടു സ്രവ പരിശോധനാ…

പത്തനംതിട്ട ജില്ല : പ്രധാന അറിയിപ്പുകള്‍ ( 26/07/2024 )

പി ആര്‍ ഡി പ്രിസം പരീക്ഷ  ജൂലൈ   29 ന് പത്തനംതിട്ടയില്‍ ജില്ലാ പഞ്ചായത്ത് ഹാള്‍ പരീക്ഷ കേന്ദ്രം ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ  വാര്‍ത്താധിഷ്ഠിത പ്രിസം പദ്ധതിയില്‍ സബ് എഡിറ്റര്‍, കണ്ടന്റ് എഡിറ്റര്‍, ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് പാനലുകളിലേക്കുള്ള എഴുത്തു പരീക്ഷ  ജൂലൈ 29ന് ജില്ലാടിസ്ഥാനത്തില്‍ നടക്കും. രാവിലെ 10.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെയാണ് പരീക്ഷ. പത്തനംതിട്ട ജില്ലാതല പരീക്ഷ ജില്ലാ പഞ്ചായത്ത് ഹാളില്‍ ആയിരിക്കും.പരീക്ഷാര്‍ത്ഥികള്‍ക്ക് careers.cdit.org യില്‍ നിന്ന് ഹാള്‍ടിക്കറ്റ്…

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം

നിപ രോഗബാധ: പത്തനംതിട്ട ജില്ലയിലും മുന്‍ കരുതല്‍ ജാഗ്രതാ നിര്‍ദേശം നിപ രോഗബാധ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലും മുന്‍കരുതല്‍ പാലിക്കണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ.എല്‍ അനിതകുമാരി അറിയിച്ചു. പക്ഷിമൃഗാദികളുടെ കടിയേറ്റതും പൊട്ടിയതും പോറല്‍ ഉള്ളതുമായ പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവ കഴിക്കരുത്. തുറന്നതും മൂടിവെയ്ക്കാത്തതുമായ കലങ്ങളില്‍ ശേഖരിച്ചിട്ടുള്ള കള്ളും മറ്റ് പാനീയങ്ങളും ഒഴിവാക്കുക. കിണറുകള്‍ പോലുള്ള ജലസ്രോതസുകളില്‍ വവ്വാലുകളുടെ കാഷ്ഠം, മൂത്രം, മറ്റ് ശരീര…

ഏകമകൻ ലഹരിക്ക് അടിമ: തിരുവല്ലയില്‍ ദമ്പതികൾ കാറിനുള്ളില്‍ ആത്മഹത്യ ചെയ്തു

ഏകമകൻ ലഹരിക്ക് അടിമ: തിരുവല്ലയില്‍ ദമ്പതികൾ കാറിനുള്ളില്‍ ആത്മഹത്യ ചെയ്തു പത്തനംതിട്ട: തിരുവല്ല വേങ്ങലിൽ കാറിന് തീപിടിച്ച് ദമ്പതികൾ മരിച്ച സംഭവത്തിൽ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഏകമകൻ ലഹരിക്ക് അടിമയായതിന്‍റെ മനോവിഷമം കാരണം ജീവനൊടുക്കുന്നുവെന്നാണ് ആത്മഹത്യാ കുറിപ്പിലുള്ളത്. തിരുവല്ല തുകലശേരി വേങ്ങശേരിൽ രാജു തോമസ് ജോർജ് (69), ഭാര്യ ലൈജി തോമസ് (63) എന്നിവരാണ് മരിച്ചത്. ഏക മകൻ സ്വകാര്യ ലഹരി വിമുക്ത കേന്ദ്രത്തിൽ ചികിത്സയിൽ കഴിയുകയാണ്. ഇനി ചികിത്സിക്കാൻ പണം…

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു

കോന്നിയില്‍ 59 കുടിവെള്ള സാമ്പിളുകള്‍ സൗജന്യമായി പരിശോധിച്ചു ഭക്ഷ്യ സുരക്ഷാ വകുപ്പിന്‍റെ നേതൃത്വത്തില്‍ കോന്നിയില്‍ വെച്ചു 59 കുടിവെള്ള സാമ്പിളുകള്‍സൗജന്യമായി പരിശോധിച്ചതായി ഫുഡ്‌ സേഫ്റ്റി ഓഫീസ് അധികൃതര്‍ അറിയിച്ചു. പരിശോധന ഫലം നാളെ ലഭ്യമാകും . പത്തനംതിട്ട ജില്ലാ മൊബൈല്‍ ഫുഡ്‌ ടെസ്റ്റ്‌ ലാബിന്‍റെ സേവനം ആണ് കോന്നിയില്‍ സൗജന്യമായി ലഭിച്ചത് . ആദ്യമായാണ്‌ കോന്നിയില്‍ ഇത്തരം സേവനം ലഭ്യമായത് . കോന്നി മാര്‍ക്കറ്റില്‍ വെച്ചു രാവിലെ മുതല്‍ തുടങ്ങിയ…

കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു

കോന്നി എക്സൈസ് റേഞ്ച് ഓഫീസ് പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിച്ചു കോന്നി – വകയാറിൽ പ്രവർത്തിച്ചുവന്ന എക്സൈസ് റേഞ്ച് ഓഫീസ് കൈതക്കരയിലെ ആധുനിക കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനം ആരംഭിച്ചു. 24 മണിക്കൂർ പ്രവർത്തിക്കുന്ന ഹെൽപ് ഡസ്ക് പുതിയ ഓഫീസിൽ ആരംഭിച്ചു. കെ.യു ജനീഷ് കുമാർ എം. എൽ എ ഓഫീസ് ഉദ്ഘാടനം നം ചെയ്തു. പ്രമാടം പഞ്ചായത്ത് പ്രസിഡന്റ് എൻ . നവനിത്ത് , വൈസ് പ്രസിഡൻ്റ് മിനി റെജി…

കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു സമരം നടത്തി

കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ചു സമരം നടത്തി കോന്നി പഞ്ചായത്ത് കമ്മിറ്റി പ്രതിപക്ഷ അംഗങ്ങൾ ബഹിഷ്കരിച്ച് പഞ്ചായത്ത് ഓഫീസിനു മുൻപിൽ സമരം നടത്തി. കെഎസ്ആർടിസി ഡിപ്പോയുടെ പ്രവർത്തനം തടസ്സപെടുത്താൻ ശ്രമിക്കുന്ന കോന്നി പഞ്ചായത്ത് ഭരണ സമിതിയുടെ നടപടിയിൽ പ്രതിഷേധിച്ചു.   ഫണ്ട് വിതം വച്ചപ്പോൾ ഭരണ കക്ഷി അംഗങ്ങളുടെ വാർഡുകളിൽ കൂടുതൽ ഫണ്ട് നൽകുകയും , പ്രതിപക്ഷ അംഗങ്ങളുടെ വാർഡുകളിൽ കുറച്ചു ഫണ്ടും നൽകുന്ന സമീപനത്തിലും പ്രതിപക്ഷ…

error: Content is protected !!