Input your search keywords and press Enter.

Sports

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുക ലക്ഷ്യം: മന്ത്രി വി. അബ്ദുറഹിമാന്‍

കായികരംഗത്ത് കൂടുതല്‍ തൊഴില്‍ സാധ്യതകള്‍ സൃഷ്ടിക്കുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് കായിക, വഖഫ്, ഹജ്ജ് കാര്യവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ പറഞ്ഞു. അയിരൂര്‍ ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിന്റെ നിര്‍മാണോദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.   വെറുമൊരു വിനോദം എന്നതിനപ്പുറം കായികരംഗത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന സംസ്ഥാനമാണ് കേരളം. അത് മുന്‍നിര്‍ത്തിയാണ് കേരളത്തിലെ എല്ലാ പഞ്ചായത്തുകളിലും സ്റ്റേഡിയം നിര്‍മാണത്തിന് സര്‍ക്കാര്‍ മുന്‍കൈ എടുത്തിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. ജില്ലാതല സ്പോര്‍ട്സ് കൗണ്‍സിലുകളെ കൂടാതെ പഞ്ചായത്ത്…

മലയാലപ്പുഴയില്‍ വെച്ച് സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ്: ലോഗോ പ്രകാശനം ചെയ്തു

    സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് ലോഗോ പ്രകാശനം വ്യവസായ മന്ത്രി പി. രാജീവ് റാന്നി റസ്റ്റ് ഹൗസില്‍ നിര്‍വഹിച്ചു. സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ പത്തനംതിട്ടയില്‍ മെയ് നാല്, അഞ്ച് തീയതികളിലാണ് സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് നടക്കുന്നത്. എസ്എസ്എല്‍സി പരീക്ഷയ്ക്ക് ശേഷം മറ്റു ജില്ലകളില്‍ നിന്ന് വിദ്യാര്‍ഥികള്‍ക്ക് എത്തിച്ചേരുന്നതിനുള്ള സൗകര്യം കണക്കിലെടുത്താണ് ചാമ്പ്യന്‍ഷിപ്പ് മെയ് മാസത്തിലേക്ക് മാറ്റിയത്. മലയാലപ്പുഴ മുസലിയാര്‍…

റവന്യു കലോത്സവം: ക്രിക്കറ്റില്‍ അടൂര്‍ താലൂക്ക് ജേതാക്കളായി

  റവന്യു കലോത്സവത്തിന്റെ ഭാഗമായി പത്തനംതിട്ട ജില്ല സ്റ്റേഡിയത്തില്‍ നടന്ന ക്രിക്കറ്റ് ഫൈനലില്‍ അടൂര്‍ താലൂക്ക് വിജയികളായി. തിരുവല്ല താലൂക്കും അടൂര്‍ താലൂക്കും തമ്മിലായിരുന്നു ഫൈനല്‍ മത്സരം. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത തിരുവല്ല നിശ്ചിത ഏഴ് ഓവറില്‍ 44 റണ്‍സ് എടുത്തു. തിരുവല്ല ഉയര്‍ത്തിയ ലക്ഷ്യം ഏഴു വിക്കറ്റുകള്‍ ബാക്കി നിര്‍ത്തി അടൂര്‍ മറികടന്നു. അടൂരിന്റെ ബിനു (19 റണ്‍സ് )മാന്‍ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു.…

റവന്യു കലോത്സവത്തിന് പത്തനംതിട്ടയില്‍ തുടക്കമായി; ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു

  ജില്ലാതല റവന്യു കലോല്‍സവം പത്തനംതിട്ട ജില്ലാ സ്റ്റേഡിയത്തില്‍ ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍ ഉദ്ഘാടനം ചെയ്തു. പൊതുജനസേവനരംഗത്ത് കൂടുതല്‍ കര്‍മനിരതരാകാന്‍ ഊര്‍ജം പകരുന്നതാണ് ഈ കലോല്‍സവമെന്നും, പേരിനെ അന്വര്‍ഥമാക്കും വിധം മത്സരത്തേക്കാളുപരി ഇതൊരു ഉത്സവമാകണമെന്നും കളക്ടര്‍ പറഞ്ഞു. റവന്യു ഉദ്യോഗസ്ഥരുടെ മികച്ച പങ്കാളിത്തം തന്നെയാണ് വലിയ കാര്യം. കായികപരമായും കലാപരമായുമുള്ള കഴിവുകള്‍ പ്രകടിപ്പിക്കാന്‍ കിട്ടുന്ന വലിയ അവസരമാണിതെന്നും കളക്ടര്‍ പറഞ്ഞു. കോവിഡിനും രണ്ട് പ്രളയത്തിനും ശേഷം…

സന്തോഷ് ട്രോഫി 16 മുതൽ; ഒരുക്കങ്ങൾ പൂർത്തിയായി

സന്തോഷ് ട്രോഫി ഫുട്ബോൾ ടൂർണമെന്റിനുള്ള ഒരുക്കങ്ങൾ പൂർത്തിയായി. മലപ്പുറം മഞ്ചേരി പയ്യനാട്, കോട്ടപ്പടി സ്റ്റേഡിയങ്ങളിലായി 16 മുതൽ മേയ് രണ്ടു വരെയാണു മത്സരങ്ങൾ. കേരളം ഉൾപ്പെടെ 10 ടീമുകൾ ടൂർണമെന്റിൽ പങ്കെടുക്കുമെന്നു കായിക മന്ത്രി വി. അബ്ദുറഹിമാൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അഞ്ചു ടീമുകളെ രണ്ട് ഗ്രൂപ്പായി തിരിച്ചാണ് മത്സരങ്ങൾ ക്രമീകരിച്ചിരിക്കുന്നത്. കേരളം എ ഗ്രൂപ്പിലാണ്.  ഗ്രൂപ്പ്ഘട്ടത്തിൽ ഒരു്യു ടീമിന് ആകെ നാലു മത്സരമുണ്ട്. ഗ്രൂപ്പിൽ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തുന്ന ടീമുകൾ…

സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും

  സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെയും ആഭിമുഖ്യത്തില്‍ ഏപ്രില്‍ 30, മേയ് ഒന്ന് തീയതികളില്‍ സംസ്ഥാന സബ് ജൂനിയര്‍ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് പത്തനംതിട്ടയില്‍ നടക്കും. 14 ജില്ലകളില്‍ നിന്നായി 28 ടീമുകളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക ടീമായി മലയാലപ്പുഴ മുസലിയാര്‍ കോളജിലാണ് മത്സരങ്ങള്‍ ക്രമീകരിച്ചിരിക്കുന്നത്. കായിക നേട്ടങ്ങളില്‍ ശ്രദ്ധിക്കപ്പെടുന്ന ജില്ലയായി പത്തനംതിട്ട മാറിയെന്ന് സംഘാടക സമിതി യോഗം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഉദ്ഘാടനം…

കായികതാരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡ് വിതരണം ചെയ്തു

  പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ 2017-18, 19 വര്‍ഷങ്ങളിലെ ദേശീയ, അന്തര്‍ ദേശീയ മല്‍സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച ജില്ലയിലെ കായിക താരങ്ങള്‍ക്ക് ക്യാഷ് അവാര്‍ഡുകള്‍ വിതരണം ചെയ്തു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച ചടങ്ങില്‍ എറ്റവും കൂടുതല്‍ ക്യാഷ് അവാര്‍ഡ് വാങ്ങിയ (280000) അഭിജിത്ത് അമല്‍ രാജിന് ചെക്ക് കൈമാറി പത്തനംതിട്ട ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് കെ. അനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍…

ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു

  ലോക ഒന്നാം നമ്പർ വനിതാ താരം ആഷ്‍ലി ബാർട്ടി ടെന്നീസിൽ നിന്ന് വിരമിച്ചു. 25-ാം വയസിലാണ് ഓസ്‌ട്രേലിയൻ താരത്തിൻ്റെ അപ്രതീക്ഷിത വിരമിക്കൽ പ്രഖ്യാപനം. മറ്റ് സ്വപ്നങ്ങളെ പിന്തുടരാൻ ആഗ്രഹിക്കുന്നുവെന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വിഡിയോയിൽ താരം പറയുന്നു. ടെന്നിസിൽ നിന്ന് അവധിയെടുത്ത ബാർട്ടി പ്രഫഷണൽ ക്രിക്കറ്ററായി അരങ്ങേറിയിരുന്നു.…

അന്താരാഷ്ട്ര കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു

Kabaddi Player Sandeep Nangal Ambian Shot Dead കബഡി താരം സന്ദീപ് നങ്കല്‍ വെടിയേറ്റ് മരിച്ചു. പഞ്ചാബിലെ ജലന്ധറില്‍ ഒരു കബഡി മത്സരം പുരോഗമിക്കുന്നതിന് ഇടെയാണ് സന്ദീപിന് വെടിയെറ്റത്. തതലയിലും നെഞ്ചിലുമായി താരത്തിന്ഇരുപതോളം തവണ വെടിയേറ്റു.ജലന്ധറിലെ മല്ല്യാന്‍ ഗ്രാമത്തില്‍ വെച്ചാണ് സംഭവം. പഞ്ചാബിന് പുറത്ത് കാനഡ, അമേരിക്ക, യുകെ എന്നിവിടങ്ങളില്‍ മത്സരിച്ചിട്ടുണ്ട്.…

ക്രിക്കറ്റ്: ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു

  ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഏറെ നാളായുള്ള കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് BCCI ഐപിഎൽ 2022 ഷെഡ്യൂള്‍ പ്രഖ്യാപിച്ചു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്‍റെ 15ാം സീസണാണ് നടക്കാന്‍ പോകുന്നത്. BCCI പുറത്തുവിട്ട മത്സരക്രമം അനുസരിച്ച് ഈ മാസം, അതായത് മാര്‍ച്ച്‌ 26ന് മത്സരങ്ങള്‍ ആരംഭിക്കും. ടൂര്‍ണമെന്‍റിലെ ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്സ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി ഏറ്റുമുട്ടും. മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം അരങ്ങേറുക. ഇന്ത്യന്‍…

error: Content is protected !!