Input your search keywords and press Enter.

National Bulletin

” സുരക്ഷാ കവച് ” ഇൻഷുറൻസ് മത്സരം: സുരേഷ് റാന്നി ഇന്ത്യയിൽ ഒന്നാമത്

  pambavision.com  : ഇന്ത്യാ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് ടാറ്റാ എ ഐ.ജി , ബജാജ് അലൈൻസ് എന്നിവരുമായി ചേർന്ന് ദേശീയാടിസ്ഥാനത്തിൽ സുരക്ഷാ കവച് എന്ന പേരിൽ നടത്തിയ ജനറൽ ഇൻഷുറൻസ് മൽസരത്തിൽ കേരളക്കാരന് ഒന്നാം സ്ഥാനം. പത്തനംതിട്ട പോസ്റ്റൽ ഡിവിഷൻ റാന്നി സബ്ഡിവിഷനിലെ നാരങ്ങാനം നോർത്ത് പോസ്റ്റോഫിസിലെ അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റു മാസ്റ്ററായ റാന്നി തോട്ടമൺ വാളിക്കൽ വി.കെ സുരേഷ് ആണ് ഈ അതുല്യ നേട്ടം സ്വന്തമാക്കിയത്. ഫെബ്രുവരി…

പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ വിജ്ഞാപനം ചെയ്തു

പ്ലാസ്റ്റിക് പാക്കേജിംഗ് വസ്തുക്കളിന്മേൽ ഉത്പാദക ഉത്തരവാദിത്തം വിപുലീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, 2016 ലെ പ്ലാസ്റ്റിക് മാലിന്യ സംസ്‌ക്കരണ ചട്ടങ്ങൾ പ്രകാരം, കേന്ദ്ര വനം, പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം വിജ്ഞാപനം ചെയ്തു. 2022 ജൂലായ് 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിരോധനത്തോടൊപ്പമുള്ള മാർഗ്ഗനിർദ്ദേശങ്ങൾ, പ്ലാസ്റ്റിക് മാലിന്യങ്ങൾ മൂലമുണ്ടാകുന്ന മലിനീകരണം കുറയ്ക്കുന്നതിനുള്ള സുപ്രധാന ചുവട് വയ്പ്പാണ്. മാർഗ്ഗനിർദ്ദേശങ്ങൾ പ്ലാസ്റ്റിക്കിന് പുതിയ ബദലുകൾ വികസിപ്പിക്കാൻ പ്രോത്സാഹനമേകുമെന്നും സുസ്ഥിര പ്ലാസ്റ്റിക്…

അഹമ്മദാബാദ് സ്‌ഫോടന പരമ്പരക്കേസ്: മൂന്ന് മലയാളികളടക്കം 38 പ്രതികള്‍ക്ക് വധശിക്ഷ

  56 പേര്‍ കൊല്ലപ്പെട്ട അഹമ്മദാബാദ് സ്‌ഫോടന പരമ്പര കേസില്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 49 പേരില്‍ 38 പേര്‍ക്ക് വധശിക്ഷ. വധശിക്ഷ ലഭിച്ചവരില്‍ മൂന്നുപേര്‍ മലയാളികളാണെന്നാണ് ലഭ്യമായ വിവരം. ഷാദുലി, ഷിബിലി, ഷറഫുദീന്‍ എന്നീ മലയാളികള്‍ക്കാണ് വധശിക്ഷ ലഭിച്ചതെന്നാണ് വിവരം. 11 പേര്‍ക്ക് ജീവപര്യന്തം തടവും വിധിച്ചു. ആദ്യമായിട്ടാണ് ഒരു കേസില്‍ ഇത്രയധികം പേര്‍ക്ക് വധശിക്ഷ ലഭിക്കുന്നത് 2008 ജൂലായ് 26-നാണ് അഹമ്മദാബാദ് നഗരത്തിലെ വിവിധ ഇടങ്ങളില്‍ ബോംബ്…

PM to dedicate to the nation railway lines connecting Thane and Diva on 18th February

താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന റെയിൽവേ ലൈനുകൾ പ്രധാനമന്ത്രി രാജ്യത്തിന് സമർപ്പിക്കും താനെയെയും ദിവയെയും ബന്ധിപ്പിക്കുന്ന രണ്ട് അധിക റെയിൽവേ ലൈനുകൾ 2022 ഫെബ്രുവരി 18 ന് വൈകുന്നേരം 4:30 ന് വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിക്കും. മുംബൈ സബർബൻ റെയിൽവേയുടെ രണ്ട് സബർബൻ ട്രെയിനുകളും അദ്ദേഹം ഫ്ലാഗ് ഓഫ് ചെയ്യും, തുടർന്ന് അദ്ദേഹം ചടങ്ങിനെ അഭിസംബോധനയും ചെയ്യും. സെൻട്രൽ റെയിൽവേയുടെ പ്രധാന ജംഗ്ഷനാണ് കല്യാൺ.…

ബാപ്പി ലാഹിരിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു

പ്രശസ്ത ഗായകനും സംഗീതസംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു പ്രശസ്ത ഗായകനും ഹിന്ദി സംഗീത സംവിധായകനുമായ ബപ്പി ലാഹിരി അന്തരിച്ചു. 69 വയസായിരുന്നു. മുംബൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 80 കളിലും 90 കളിലും ഇന്ത്യയിൽ ഡിസ്കോ സംഗീതം ജനകീയമാക്കിയ ഗായകനാണ് ബപ്പി ലാഹിരി. ”ഒരു മാസമായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന ലാഹിരിയെ തിങ്കളാഴ്ചയാണ് ഡിസ്ചാർജ് ചെയ്തത്. എന്നാൽ ചൊവ്വാഴ്ച അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടർന്ന് ഡോക്ടര്‍ വീട്ടിലെത്തിയിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചു. അദ്ദേഹത്തിന്…

രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന ആപ്പുകള്‍ ഇന്ത്യ നിരോധിച്ചു

  രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന് ചൂണ്ടിക്കാട്ടി ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളുടെ പട്ടിക പുറത്ത്. ബാറ്റിൽ റോയാൽ ഗെയിമായ ഫ്രീ ഫയർ അടക്കം 54 ചൈനീസ് ആപ്പുകൾക്കാണ് ഇന്ത്യ പൂട്ടിട്ടത്. ആപ്പ് ലോക്ക്, എംപി3 കട്ടർ, ബ്യൂട്ടി ക്യാമറ തുടങ്ങിയ ആപ്പുകളും നിരോധിച്ചവയിൽ ഉൾപ്പെടുന്നു നിരോധിച്ച ആപ്പുകളുടെ പട്ടിക 1 Beauty Camera: Sweet Selfie HD 2 Beauty Camera – Selfie Camera 3 Equalizer –…

പി.എസ്.എല്‍.വി സി-52 വിക്ഷേപണം വിജയം; മൂന്ന് ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തില്‍

  pambavision news desk : ഐഎസ്ആർഒയുടെ ഈ വർഷത്തെ ആദ്യ വിക്ഷേപണ ദൗത്യം വിജയം. പിഎസ്എൽവി സി-52 ഉൾപ്പെടെ മൂന്ന് ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിലെത്തിച്ചു. ഇന്ന് പുലർച്ചെ 5.59നായിരുന്നു പിഎസ്എൽവി സി-52 വിന്റെ വിക്ഷേപണം. ഭൗമനിരീക്ഷണ ഉപഗ്രഹം ഇഒഎസ്-04 ഭ്രമണപഥത്തിലെത്തിക്കുകയായിരുന്നു പ്രധാന ദൗത്യം.   ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം. ഇന്നലെ പുലർച്ചെ 4.29നാണ് കൗണ്ട്ഡൗൺ ആരംഭിച്ചത്. 1710 കിലോഗ്രാമാണ് ഇഒഎസ്-04 ന്റെ ഭാരം. ആധുനിക…

പിഎസ്എൽവി സി – 52 കൗണ്ട്ഡൗൺ തുടങ്ങി; വിക്ഷേപണം നാളെ

  ഐ എസ് ആർഒ യുടെ ഈ വർഷത്തെ ആദ്യ ഉപഗ്രഹ വിക്ഷേപണം തിങ്കളാഴ്ച . ആധുനിക റഡാർ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് – 4 നെയാണ് പുലർച്ചെ 5.59 ന് വിക്ഷേപിക്കുക. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേയ്സ് സെന്ററിലെ ഒന്നാം വിക്ഷേപണത്തറയിൽ നിന്നും പി എസ് എൽ വി – സി 52 റോക്കറ്റാണ് പേടകവുമായി കുതിക്കുക. ഇതിന് മുന്നോടിയായി 25.30 മണിക്കൂർ നീളുന്ന കൗണ്ട്ഡൗൺ ഞായറാഴ്ച പുലർച്ചെ…

മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കം

  ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സഭാ സമ്മേളനമായ മാരാമൺ കൺവെൻഷന് പമ്പ മണപ്പുറത്ത് തുടക്കമായി. നൂറ്റി ഇരുപത്തിയേഴാമത് കൺവെൽഷൻ മാർത്തോമ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മർത്തോമ മെത്രാപ്പൊലീത്ത ഉത്ഘാടനം ചെയ്തു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവുകൾ വന്നതോടെ വിദേശ മിഷണറിമാർ ഇത്തവണ യോഗത്തിൽ സാന്നിധ്യമറിയിച്ചു. ഏഴു പകലുകൾ നീണ്ടു നിൽക്കുന്ന ആത്മീയ സംഗമത്തിന് ഗാനശുശ്രൂഷയോടെ ആണ് തുടക്കമായത്. പമ്പ മണപ്പുറത്ത് പ്രത്യേകം തയ്യാറാക്കിയ ഓല മേഞ്ഞ പന്തലിൽ ഇത്തവണയും…

ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി

  ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ സംഗമമായ മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി. നുറ്റി ഇരുപത്തി ഏഴാമത് മാരാമൺ കൺവൻഷൻ ഈ മാസം പതിമൂന്നാം തീയതി മുതലാണ് ആരംഭിക്കുന്നത്. പതിമൂന്നാം തീയതി മുതൽ ഇരുപതാം തീയതി വരെയാണ് കൺവെൻഷൻ നടക്കുന്നത്. കോവിഡ് മാനദണ്ഡങ്ങൾ പൂർണ്ണമായും പാലിച്ചു കൊണ്ട് രാവിലെയും വൈകുന്നേരവും മാത്രമാണ് യോഗങ്ങൾ നടക്കുന്നത് . സാമൂഹിക അകലം പാലിച്ച് 5000 പേർക്ക് ഇരിക്കാവുന്ന പന്തലാണ് കൺവൻഷനായി മാരാമണിലെ…

error: Content is protected !!