Input your search keywords and press Enter.

National Bulletin

പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം

43 മണിക്കൂറിലധികമായി മലമ്പുഴയിലെ പാറയിടുക്കില്‍ കുടുങ്ങിയ ബാബു(23)വിനെ സുരക്ഷിതനായി തിരികെയെത്തിക്കാനുള്ള ദൗത്യം വിജയം. കരസേനാ സംഘത്തിലെ സൈനികന്‍ ബാബുവിന്റെ അരികില്‍ എത്തി ഭക്ഷണവും വെള്ളവും നല്‍കി. തുടര്‍ന്ന് ബാബുവിനെ സുരക്ഷാ ബെല്‍റ്റും ഹെല്‍മറ്റും ധരിപ്പിച്ച് സൈനികനൊപ്പം മുകളിലേക്ക് കയറ്റുകയായിരുന്നു. 9.30ന് ആരംഭിച്ച് 40 മിനിറ്റ് നീണ്ട ദൗത്യത്തിനൊടുവില്‍ ബാബുവിനെ സൈന്യം മലമുകളിലെത്തിച്ചു   ഇടയ്ക്ക് വിശ്രമിച്ചാണ് മലകയറുന്നത്. മലമുകളിലെത്തിച്ചശേഷം തീരസംരക്ഷണസേനയുടെ ഹെലികേ‍ാപ്റ്ററിൽ കഞ്ചിക്കേ‍ാട് ഹെലിപ്പാഡിൽ ഇറക്കി ജില്ലാ ആശുപത്രിയിലേയ്ക്ക് എത്തിക്കുന്നതും…

ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ അന്തരിച്ചു

  ഇതിഹാസ ഗായിക ലതാ മങ്കേഷ്‌കർ (92) അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്നു. ന്യൂമോണിയ ബാധയെ തുടർന്ന് ഗുരുതരാവസ്ഥയിലാതോടെയാണ് അന്ത്യം. മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. ജനുവരി ആദ്യവാരമാണ് ലതാ മങ്കേഷ്കറെ കൊവിഡ് ബാധിച്ചതിനെ തുടർന്ന് മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനിലയിൽ മാറ്റം വന്നതോടെ ഐ.സി.യുവിൽ നിന്ന് മാറ്റി. എന്നാൽ വീണ്ടും ആരോഗ്യനില മോശമായെന്നും ഐ.സി.യുവിലേക്ക് നിരീക്ഷണത്തിനായി മാറ്റിയിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം ആശുപത്രി…

ലതാ മങ്കേഷ്‌കർ അതീവ ഗുരുതരാവസ്ഥയിൽ

  പ്രശസ്ത പിന്നണി ഗായിക ലതാമങ്കേഷ്‌കർ ഗുരുതരാവസ്ഥയിലെന്ന് റിപ്പോർട്ട്. ആരോഗ്യസ്ഥിതി വീണ്ടും വഷളായതിനെ തുടർന്ന് ലതാ മങ്കേഷ്‌കറിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരു മാസമായി മുംബൈയിലെ ആശുപത്രിയിൽ ചികിത്സയിലാണ് ലതാ മങ്കേഷ്‌കർ. കൊറോണ ബാധിതയായതിനെ തുടർന്നാണ് അവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ വെച്ച് അവർക്ക് ന്യൂമോണിയയും പിടിപ്പെട്ടിരുന്നു. കഴിഞ്ഞ ആഴ്ചയാണ് ഗായിക കൊറോണയിൽ നിന്ന് മുക്തയായതായി മഹാരാഷ്‌ട്ര ആരോഗ്യമന്ത്രി രാജേഷ് ടോപ്പെ അറിയച്ചത്. തുടർന്നും ആശുപത്രിയിൽ ചികിത്സ തുടരുകയായിരുന്നു. ഇന്ത്യൻ സിനിമയിലെ…

ടയർ വില കൂട്ടാൻ ഒത്തുകളി : ഈ കമ്പനികൾക്ക്‌ 1,788 കോടി പിഴ

  ടയർവില കൂട്ടിയതിന് എംആർഎഫ്‌ അടക്കം അഞ്ച്‌ ടയർ കമ്പനിക്ക്‌ 1,788 കോടി രൂപ പിഴ ചുമത്തി കോംപറ്റീഷൻ കമീഷൻ ഓഫ്‌ ഇന്ത്യ (സിസിഐ). അപ്പോളോ ടയേഴ്‌സ്‌–- 425.53 കോടി, എംആർഎഫ്‌–-622.09 കോടി, സിയറ്റ്‌ –-252.16 കോടി, ജെ കെ ടയർ –-309.95 കോടി, ബിർളാ ടയേഴ്‌സ്‌–-178.33 കോടി എന്നിങ്ങനെയാണ്‌ പിഴ. ഇതിനുപുറമേ ടയല്‍ ഉത്പാദകമ്പനികളുടെ കൂട്ടായ്മയായഓട്ടോമോട്ടീവ്‌ ടയർ മാനുഫാക്‌ചേഴ്‌സ്‌ അസോസിയേഷൻ (എടിഎംഎ) 8.4 ലക്ഷം രൂപ പിഴ ഒടുക്കണം.…

Union Minister Dr Jitendra Singh says, Chandrayaan-3 is scheduled for launch in August 2022

ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കും ചന്ദ്രയാൻ-3 ദൗത്യം 2022 ഓഗസ്റ്റിൽ വിക്ഷേപിക്കുമെന്ന് ആണവോർജ്ജ-ബഹിരാകാശ കേന്ദ്രസഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അറിയിച്ചു. ചന്ദ്രയാൻ 2 ദൗത്യത്തിൽ നിന്ന് ലഭിച്ച പാഠങ്ങളെ അടിസ്ഥാനമാക്കിയും, ദേശീയ തല വിദഗ്ധർ നൽകിയ നിർദ്ദേശങ്ങൾ പരിഗണിച്ചും ചന്ദ്രയാൻ മൂന്നാം ദൗത്യം യാഥാർത്ഥ്യമാക്കുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് ലോക്സഭയിൽ ഇന്നലെ രേഖാമൂലം നൽകിയ മറുപടിയിൽ ഡോ. ജിതേന്ദ്ര സിംഗ് വ്യക്തമാക്കിയിരുന്നു. അനുബന്ധ ഉപകരണങ്ങൾ, അവയുമായി ബന്ധപ്പെട്ട പ്രത്യേക പരിശോധനകൾ…

ശനിയാഴ്ച മുതൽ 72 മണിക്കൂർ തീവണ്ടി ഗതാഗത തടസം; 52 ദീർഘദൂര ട്രെയിനുകൾ റദ്ദാക്കി

  അറ്റകുറ്റപ്പണി നടക്കുന്നതിനാൽ 72 മണിക്കൂറോളം തീവണ്ടി ഗതാഗതം ഭാഗികമായി തടസപ്പെടും. താനെ-ദിവ സ്റ്റേഷനുകൾക്കിടയിൽ അഞ്ച് ആറ് ലൈനുകൾ അറ്റകുറ്റപ്പണികൾക്കായി അടച്ചിടുന്നതിനാലാണ് ഗതാഗതം ഭാഗികമായി തടസപ്പെടുന്നത്. ഇതിന്റെ ഭാഗമായി ശനിയാഴ്ച മുതൽ 52 ദീർഘദൂര വണ്ടികൾ സർവീസ് റദ്ദാക്കിയിട്ടുണ്ട്. റദ്ദാക്കിയ ട്രെയിനുകളിൽ കൊച്ചുവേളി എക്സ്‌പ്രസും, തുരന്തോ എക്സ്‌പ്രസും ഉൾപ്പെടുന്നു. കൂടാതെ നേത്രാവതി എക്സ്പ്രസ് പനവേൽവരെ മാത്രമേ ഓടുകയുള്ളൂ. ഇവിടെ നിന്നാവും പുറപ്പെടുന്നതും. സിഎസ്ടി, ദാദർ, എൽടിടി എന്നിവിടങ്ങളിൽ നിന്നും പൂനെ,…

എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ പൂർത്തിയായി

  എയർ ഇന്ത്യ, എ ഐ എക്സ് എൽ എന്നിവയിൽ 15,300 കോടി രൂപ കടം നിലനിർത്തിക്കൊണ്ട് സ്ട്രാറ്റജിക് പങ്കാളിയായ ടാലേസ് പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് (ടാറ്റ സൺസ് പ്രൈവറ്റ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള) 2,700 കോടി രൂപ സ്വീകരിച്ചുകൊണ്ട് ഗവൺമെന്റ്, എയർ ഇന്ത്യയുടെ തന്ത്രപ്രധാന ഓഹരി വിറ്റഴിക്കൽ ഇടപാട് ഇന്ന് പൂർത്തിയാക്കി. എയർ ഇന്ത്യയുടെ ഓഹരികൾ (എയർ ഇന്ത്യയുടെയും അനുബന്ധ സ്ഥാപനമായ എ ഐ എക്‌സ്‌ എല്ലി-ന്റെയും 100%…

പത്മ പുരസ്കാരം; നാല് മലയാളികൾക്ക് പത്മശ്രീ

  പത്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 128 പേരുടെ പട്ടികയിൽ നാല് മലയാളികൾക്ക് പത്മശ്രീ ലഭിച്ചു. കവിയും നിരൂപകനുമായ പി നാരായണക്കുറുപ്പ്, വെച്ചൂർ പശുക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്ക് മണ്ണുത്തി സ്വദേശിയായ ഡോ ശോശാമ്മ ഐപ്പ് എന്നിവർ പത്മശ്രീ നേടി. സാമൂഹ്യപ്രവർത്തനത്തിന് കെവി റാബിയയും കായിക രംഗത്തെ സംഭാവനകൾക്ക് ചുണ്ടയിൽ ശങ്കരനാരായണൻ മേനോനും പുരസ്കാരങ്ങൾ കിട്ടി.ഹെലികോപ്റ്റർ അപകടത്തിൽ കൊല്ലപ്പെട്ട സംയുക്ത സൈനിക മേധാവി ജനറൽ ബിപിൻ റാവത്തടക്കം നാല് പേർക്ക് ഈ വർഷത്തെ…

ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വിജയകരമായി പരീക്ഷിച്ചു

  കൂടുതൽ തദ്ദേശീയമായ ഘടകങ്ങൾ ഉൾക്കൊള്ളുന്നതും മെച്ചപ്പെട്ട പ്രകടനശേഷിയുമുള്ള ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ ഇന്ന് (2022 ജനുവരി 20 ന്) 10.30-ന് ഒഡീഷ തീരത്തെ ചന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിൽ വിജയകരമായി പരീക്ഷിച്ചു. ബ്രഹ്മോസ് എയ്റോസ്പേസും DRDO യും സഹകരിച്ചായിരുന്നു വിക്ഷേപണം. ഈ മിസൈൽ, പ്രവചിക്കപ്പെട്ട മുൻ നിശ്ചയ പ്രകാരമുള്ള പാതപിന്തുടരുകയും എല്ലാ ദൗത്യ ലക്ഷ്യങ്ങളും നിറവേറ്റുകയും ചെയ്തു. ബ്രഹ്മോസ് പദ്ധതിയുടെ മുന്നോട്ടുള്ള പാതയിലെ പ്രധാന നാഴികക്കല്ലായിരുന്നു ഈ…

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം

ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ കൊവിഡ് അതിതീവ്ര വ്യാപനം . കർണാടക, തമിഴ്നാട്, സംസ്ഥാനങ്ങളിൽ കൊവിഡ് കണക്കുകളിൽ വൻ വർധനയാണ് ഉണ്ടായത് കർണാടകയിൽ 41,457 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. ബംഗളുരുവിൽ മാത്രം കാൽലക്ഷത്തിലധികം കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 23, 888 പേർ കോവിഡ് ബാധിതരായി.മഹാരാഷ്ട്ര,ഡൽഹി, ബംഗാൾ സംസ്ഥാനങ്ങളിൽ കോവിഡ് മൂന്നാം തരംഗത്തിന്റെ തീവ്രത കുറയുന്നു.കേരളത്തില്‍ 34,199 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 5953, തിരുവനന്തപുരം 5684, തൃശൂര്‍ 3604, കോഴിക്കോട് 3386,…

error: Content is protected !!