Input your search keywords and press Enter.

National Bulletin

ഉത്തരാഖണ്ഡ് തെരഞ്ഞെടുപ്പ്: 87 ‘പ്രേത ഗ്രാമങ്ങളിൽ’ വോട്ടെടുപ്പില്ല

  ഉത്തരാഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പിൽ 87 ഗ്രാമങ്ങൾ വോട്ട് ചെയ്യില്ല. അൽമോറ ജില്ലയിലെ 6 നിയോജകമണ്ഡലങ്ങളിലായുള്ള ഈ ഗ്രാമങ്ങൾ പ്രേത ഗ്രാമങ്ങളെന്നാണ് അറിയപ്പെടുന്നത്. ഈ ഗ്രാമം മുഴുവൻ ശൂന്യമാണ്. കഴിഞ്ഞ വർഷങ്ങളിലായി ഇവിടെയുണ്ടായിരുന്ന താമസക്കാരെല്ലാം മറ്റിടങ്ങളിലേക്ക് കുടിയേറിപ്പാർക്കുകയായിരുന്നു2017 തെരഞ്ഞെടുപ്പിൽ ഇവിടെ ആകെ 25 പ്രേത ഗ്രാമങ്ങളാണ് ഉണ്ടായിരുന്നത്. അഞ്ച് വർഷങ്ങൾ പിന്നിടുമ്പോൾ ഈ സംഖ്യ 87 ആയി ഉയർന്നു എന്നത് ഏറെ ഗൗരവതരമായ സംഗതിയാണ്. ‘വോട്ടർമാരില്ലാതെ അവിടെ എങ്ങനെ തെരഞ്ഞെടുപ്പ്…

ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം, കോണ്‍ഗ്രസിന്റെ സ്ഥാനത്ത് എഎപിയെത്തും; പുതിയ സർവേ ഫലം

  ഗോവയില്‍ ബിജെപിക്ക് തുടര്‍ ഭരണം പ്രവചിച്ച് പുതിയ അഭിപ്രായ സർവേ ഫലം. 32 ശതമാനം വോട്ട് നേടി ബിജെപിക്ക് കേവല ഭൂരിപക്ഷം നേടാന്‍ സാധിക്കുമെന്നാണ് പ്രവചനം. അതേസമയം, പ്രതിപക്ഷത്ത് വലിയ ചലനങ്ങളുണ്ടാകും. കോണ്‍ഗ്രസിനെ പിന്നിലാക്കി ആം ആദ്മി പാര്‍ട്ടി മുന്നേറ്റം നടത്തും.23 ശതമാനം വോട്ടാണ് എഎപിക്ക് ലഭിക്കുക. മൂന്നാം സ്ഥാനത്തെത്തുന്ന കോണ്‍ഗ്രസിന് 19 ശതമാനം വോട്ടുകള്‍ ലഭിക്കുമെന്നും സർവേയില്‍ വ്യക്തമാക്കുന്നു. എബിപി ന്യൂസ്-സിവോട്ടര്‍ സർവേ ഫലത്തിലാണ് ബിജെപി വീഴില്ല…

ഡൽഹിയിലെ സ്വകാര്യ ഓഫീസുകൾക്ക് വർക്ക് ഫ്രം ഹോം മാത്രം; നിബന്ധനയുമായി ദുരന്തനിവാരണ സമിതി

  രാജ്യ തലസ്ഥാനത്തെ എല്ലാ സ്വകാര്യ ഓഫീസുകളും ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം സൗകര്യമൊരുക്കും. ഡൽഹിയിലെ കൊവിഡ് കേസുകൾ വർധിക്കുന്നതിൻ്റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ സമിതിയാണ് നിബന്ധന മുന്നോട്ടുവച്ചത്. അടിയന്തിരാവശ്യങ്ങൾക്കുള്ള ഓഫീസുകൾ ഒഴികെ ബാക്കിയെല്ലാ ഓഫീസുകളും വർക്ക് ഫ്രം ഹോം ആവും. ഇതുവരെ പകുതി തൊഴിലാളികൾക്ക് ഓഫീസിലും ബാക്കി പകുതിക്ക് വീട്ടിലുമാണ് ജോലി ചെയ്യാൻ അനുവാദമുണ്ടായിരുന്നത്. ഇന്നലെ സംസ്ഥാനത്ത് റെസ്റ്ററൻ്റുകളിൽ ഇരുന്ന് കഴിക്കുന്നത് നിരോധിച്ചു. ഇനി ടേക്ക്ഇവേയും ഹോം ഡെലിവറിയും മാത്രമേ…

ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി

  ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള തിയതി നീട്ടി. 2021-22 മൂല്യ നിർണയ വർഷത്തെ റിട്ടേൺ നൽകാനുള്ള തീയതി മാർച്ച് 15 വരെയാണ് ആദായ നികുതി വകുപ്പ് ദീർഘിപ്പിച്ചത്. ( income tax return date ) കൊവിഡ് നിരക്ക് ഉയർന്ന സാഹചര്യത്തിൽ റിട്ടേൺ സമർപ്പിക്കുന്നതിൽ നികുതിദായകർ നേരിടുന്ന ബുദ്ധിമുട്ടുകൾ കണക്കിലെടുത്താണ് നടപടി. റിട്ടേൺ സമർപ്പിക്കാൻ നേരത്തെ 2021 ഡിസംബർ 31 വരെയായിരുന്നു സമയം നൽകിയിരുന്നത്. 2020-21 സാമ്പത്തിക വർഷത്തെ…

error: Content is protected !!