Input your search keywords and press Enter.

State Bulletin

കൊല്ലം ജില്ലാ അറിയിപ്പുകള്‍ ( 31/3/2022)

വയോജനങ്ങള്‍ക്ക് കരുതലേകി മെഡിക്കല്‍ ക്യാമ്പ് വയോജനങ്ങളുടെ ക്ഷേമം ഉറപ്പുവരുത്തുന്നതിനായി  മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെയും സാമൂഹികനീതി ഓഫീസിന്റെയും   ആഭിമുഖ്യത്തില്‍ വയോജനങ്ങള്‍ക്കായി സംഘടിപ്പിച്ച മെഡിക്കല്‍ ക്യാമ്പില്‍ മികച്ച പങ്കാളിത്തം. ട്രാവന്‍കൂര്‍ മെഡിസിറ്റി ആശുപത്രിയിലെ ക്യാമ്പ്  സബ് കലക്ടര്‍ ചേതന്‍ കുമാര്‍ മീണ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന പൗര•ാരുടെ ക്ഷേമത്തിനായി സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് സബ് കലക്ടര്‍ പറഞ്ഞു . വയോജനങ്ങള്‍ നേരിടുന്ന നീതി നിഷേധങ്ങള്‍ കൃത്യമായി പരാതിപ്പെടണം. ഹെല്‍പ്പ് ലൈന്‍ നമ്പരായ 14567…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 31/03/2022)

പാലക്കാട് മെഗാ ജോബ് ഫെയര്‍ – കൈത്താങ്ങ് -2022   തൊഴില്‍മേള 24 ന് പാലക്കാട് വിക്ടോറിയ കോളേജ്ജില്‍ സങ്കല്‍പ് പദ്ധതിയുടെ ഭാഗമായി പാലക്കാട് മെഗാ ജോബ് ഫെയര്‍ – കൈത്താങ്ങ് -2022 ല്‍ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജോലിക്കായി അപേക്ഷിക്കാം. കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്സലന്‍സിന്റെ മേല്‍നോട്ടത്തില്‍ പാലക്കാട് ജില്ലാഭരണകൂടം, ജില്ലാ നൈപുണ്യ കമ്മിറ്റിയും ചേര്‍ന്നുള്ള പദ്ധതിയാണ്   സങ്കല്‍പ്. തൊഴില്‍ ദാതാക്കള്‍ നിലവില്‍  നിരവധി ഒഴിവുകള്‍ റിപോര്‍ട്ട് ചെയ്തിട്ടുണ്ടെന്ന്…

സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കും: മന്ത്രി വീണാ ജോര്‍ജ്

    സ്വയം പ്രതിരോധം സ്ത്രീകളുടെ ആത്മവിശ്വാസത്തെ വര്‍ധിപ്പിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. പ്രമാടം ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ജില്ലാ പോലീസിന്റെ നേതൃത്വത്തില്‍ വനിതകള്‍ക്കായി സംഘടിപ്പിച്ച സ്വയം പ്രതിരോധ പരിപാടിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ഞാന്‍ എന്നെത്തന്നെ സംരക്ഷിക്കുമെന്ന ആത്മവിശ്വാസമാണ് സ്വയം പ്രതിരോധ പരിശീലനത്തിലൂടെ സ്ത്രീകള്‍ ആര്‍ജിക്കുന്നത്. പരിപാടിയില്‍ പങ്കെടുത്ത വീട്ടമ്മമാരെ അഭിനന്ദിച്ച മന്ത്രി നിങ്ങള്‍ ഓരോരുത്തരും ഒരോ കുടുംബത്തിലെ പ്രതിനിധികളാണെന്നും പറഞ്ഞു. മറ്റുള്ളവര്‍ക്ക് ഇത്തരത്തില്‍…

ഉദ്യോഗസ്ഥർക്കെതിരേ ശിക്ഷാ നടപടി

  ദേവികുളം എം.എൽ.എ. എ. രാജയുടെ സത്യപ്രതിജ്ഞാ വാചകം പരിഭാഷപ്പെടുത്തിയതിൽ പിശകുണ്ടായ സംഭവത്തിൽ നിയമ വകുപ്പിലെ രണ്ട് ഉദ്യോഗസ്ഥർക്കെതിരെ ശിക്ഷാ നടപടിയെടുത്തു. തമിഴിലാണ് എ. രാജ സത്യപ്രതിജ്ഞ ചെയ്തത്. നിയമ വകുപ്പിൽനിന്നു തയാറാക്കിയ തമിഴ് സത്യപ്രതിജ്ഞാ വാചകത്തിലുണ്ടായ പിശകുമൂലം സത്യപ്രതിജ്ഞ അസാധുവാകുകയും വീണ്ടും സത്യപ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു ബന്ധപ്പെട്ട ഫയൽ കൈകാര്യം ചെയ്ത ഉദ്യോഗസ്ഥർക്കെതിരേ 1960ലെ കേരള സിവിൽ സർവീസ് (തരംതിരിക്കലും നിയന്ത്രണവും അപ്പീലും) ചട്ടങ്ങളിലെ 11(1)…

ഇതാണ് ദീർഘ വീക്ഷണം ഉള്ള റോഡ് പണി:ലോഡും വണ്ടി റോഡിൽ തന്നെ

ലക്ഷങ്ങളോ കോടികളോ  ചിലവഴിച്ചു നിർമ്മിച്ച മൂവ്വാറ്റുപുഴ – പുനലൂർ ഹൈവേയിലെ കാഴ്ചയാണിത് , അന്യ സംസ്ഥാനത്ത് നിന്ന് ഇവിടെ എത്തുന്നതുവരെ ഇവർക്ക് ഒരു തടസവും ഉണ്ടായില്ല. കേരളത്തിലെത്തിയപ്പോൾ ദാ.. ഇങ്ങനെ .. !! ദീർഘവീക്ഷണം അൽപ്പം കൂടുതലുള്ള രാഷ്ട്രീയക്കാരുടെ വികസനത്തെ കുറ്റം പറയല്ലേ.. പണിപാളും . പത്തനംതിട്ട മണ്ണാറ കുളഞ്ഞി റാന്നി റോഡിൽ ഉതിമൂട് വലിയകലുങ്ക് ഭാഗത്ത് പി ഐ പി കനാൽ പാലത്തിന്റ അടിയിലൂടെ വലിയ വാഹനങ്ങൾ കടന്നുപോകാത്ത…

പത്തനംതിട്ട ജില്ലയിലെ നവീകരിച്ച വിവിധ റോഡുകള്‍ നാളെ (31/03/2022) മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

  അടൂര്‍-മണ്ണടി റോഡ് ഉദ്ഘാടനം (31) അടൂര്‍ നിയോജകമണ്ഡലത്തിലെ നവീകരിച്ച അടൂര്‍-മണ്ണടി റോഡ് (31) വൈകുന്നേരം നാലിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും. മണ്ണടി മുടിപ്പുര ജംഗ്ഷനില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യുട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ ഫലകം അനാച്ഛാദനം ചെയ്യും. തിരുമൂലപുരം- കറ്റോട് റോഡ് ഉദ്ഘാടനം (31) തിരുവല്ല നിയോജകമണ്ഡലത്തിലെ നവീകരിച്ച തിരുമൂലപുരം- കറ്റോട് റോഡ് (31)…

ബസ്, ഓട്ടോ-ടാക്‌സി നിരക്കുകള്‍ വര്‍ധിപ്പിച്ചു

  സംസ്ഥാനത്തെ ബസ് ചാർജ് വർധിപ്പിക്കാൻ അനുമതി നൽകി എൽഡിഎഫ് യോഗം. മിനിമം നിരക്ക് നിലവിലെ 8 രൂപയിൽ നിന്ന് 10 രൂപയായി ആണ് വർധിപ്പിക്കുന്നത്. മിനിമം ചാർജ് 12 രൂപയാക്കണമെന്ന ബസ് ഉടമകളുടെ ആവശ്യം സർക്കാർ തള്ളി. വിദ്യാർഥികളുടെ കൺസഷൻ നിരക്കിലും മാറ്റങ്ങൾ വരുത്തിയിട്ടില്ല. നിരക്ക് വർധിപ്പിച്ച് കൊണ്ടുള്ള സർക്കാർ ഉത്തരവ് ഉടൻ പുറത്തിറക്കും. എകെജി സെൻററിൽ ചേർന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. ബസ് ചാർജ് മിനിമം 12…

കൊല്ലം ജില്ലാ വാര്‍ത്തകള്‍ /അറിയിപ്പുകള്‍ ( 30/03/2022)

സ്‌കൂളുകളില്‍ ഇനി കാലാവസ്ഥാ നിരീക്ഷണവും: നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ് തിരഞ്ഞെടുക്കപ്പെട്ട സ്‌കൂളുകളില്‍ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം സ്ഥാപിക്കുന്നതുള്‍പ്പെടെ നൂതന പദ്ധതികള്‍ വിഭാവനം ചെയ്ത് ജില്ലാ പഞ്ചായത്ത് ബജറ്റ്. വനിതാശാക്തീകരണത്തിന് മുന്‍ഗണന നല്‍കുന്നതാണ് ബജറ്റ്. സ്ത്രീ-, പരിസ്ഥിതിസൗഹൃദ പദ്ധതികള്‍ അനവധി. വിദ്യാഭ്യാസ മേഖലയെ മികവിന്റെ കേന്ദ്രങ്ങളാക്കും. ആതുരാലയങ്ങളെ ഉന്നത നിലവാരത്തിലേക്കുയര്‍ത്തും. കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത. വ്യാവസായിക മേഖലയില്‍ വികസനത്തോടൊപ്പം തൊഴിലവസരങ്ങളും. ടൂറിസം മേഖലയെ ലോകശ്രദ്ധയിലേക്ക് ഉയര്‍ത്തും.…

പാലക്കാട് ജില്ലാ അറിയിപ്പുകള്‍ ( 30/03/2022 )

ഒ.വി വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ തുടരുകയെന്നതാണ് അദ്ദേഹത്തോടുള്ള വലിയ ആദരം: സ്പീക്കര്‍ എം. ബി രാജേഷ് ഒ. വി. വിജയന്‍ തുറന്നിട്ട സംവാദ മണ്ഡലങ്ങള്‍ നിലനിര്‍ത്തുക എന്നതാണ് ഒ. വി. വിജയനോട് നമുക്ക് ചെയ്യാനുള്ള ഏറ്റവും വലിയ ആദരവ് എന്ന് നിയമസഭാ സ്പീക്കര്‍ എം. ബി. രാജേഷ് പറഞ്ഞു. ഒ. വി. വിജയന്‍ ചരമ ദിനാചരണം 2022 ന്റെ ഭാഗമായി ഒ.വി. വിജയന്‍ സ്മാരക സമിതി തസ്രാക്കിലെ ഒ.വി.…

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു

അതിഥി തൊഴിലാളികള്‍ക്കുള്ള ഫെസിലിറ്റേഷന്‍ സെന്റര്‍ പത്തനംതിട്ടയില്‍ ഉദ്ഘാടനം ചെയ്തു അതിഥി തൊഴിലാളികളുടെ ക്ഷേമം ഉറപ്പാക്കുന്നതിനായി സര്‍ക്കാരിന്റെ രണ്ടാംഘട്ട നൂറ് ദിന പരിപാടിയില്‍ ഉള്‍പ്പെടുത്തി ആരംഭിക്കുന്ന ഫെസിലിറ്റേഷന്‍ സെന്ററുകളുടെ സംസ്ഥാനതല ഉദ്ഘാടനം വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി ഓണ്‍ലൈനായി നിര്‍വ്വഹിച്ചു. അതിഥി തൊഴിലാളികളുടെ ജോലി, ബാങ്കിംഗ്, ആരോഗ്യം, യാത്രാ സംബന്ധമായ എല്ലാ ആവശ്യങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ നല്‍കുക, നിര്‍മ്മാണ മേഖലയില്‍ ജോലിക്കിടെ അപകടത്തില്‍പ്പെട്ട് മരണപ്പെടുന്ന അതിഥി തൊഴിലാളികളുടെ ആശ്രിതര്‍ക്ക് സര്‍ക്കാര്‍…

error: Content is protected !!