പള്‍സ് പോളിയോ ദിനത്തില്‍ പത്തനംതിട്ട ജില്ലയില്‍ അഞ്ചു വയസില്‍ താഴെയുള്ള 60340 കുഞ്ഞുങ്ങള്‍ക്ക് പോളിയോ തുള്ളിമരുന്ന് നല്‍കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.എല്‍. അനിത കുമാരി അറിയിച്ചു. 65444 കുട്ടികള്‍ക്കാണ് ജില്ലയില്‍ പോളിയോ വാക്‌സിന്‍ നല്‍കേണ്ടത്. ഞായറാഴ്ച വാക്‌സിന്‍ ലഭിക്കാത്ത കുട്ടികള്‍ക്ക് വോളന്റിയര്‍മാര്‍ അടുത്ത രണ്ടു ദിവസങ്ങളിലായി വീടുകളിലെത്തി തുള്ളിമരുന്ന് നല്‍കും. കോവിഡ് പോസിറ്റീവായ കുട്ടികള്‍ക്ക് 28 ദിവസം കഴിഞ്ഞു മാത്രമേ വാക്‌സിന്‍ നല്‍കുകയുള്ളു.