Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിൽ പോലീസ്സ് സ്പെഷ്യൽ ഡ്രൈവിൽ വ്യാപക അറസ്റ്റ്

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി IPS ന്റെ നിർദേശപ്രകാരം ഇന്നലെ (09.04.2022)രാത്രി 10 മുതൽ ഇന്ന് വെളുപ്പിന് 3 മണിവരെ നടത്തിയ പ്രത്യേക പരിശോധനയിൽ ജില്ലയിൽവിവിധ കേസുകളിലായി വ്യാപക അറസ്റ്റ്.

 

ജില്ലയിലെ പോലീസ് സ്റ്റേഷൻ പരിധികളിൽ നടത്തിയ സ്പെഷ്യൽ ഡ്രൈവിൽ വിവിധ കേസുകളിൽ 106 പേരെയാണ് പിടികൂടിയത്. നിരോധിത പുകയില ഉൽപ്പന്നങ്ങൾ
വിറ്റതിന് 17, കഞ്ചാവ് ഉപയോഗിച്ചതിന് 4 ,പൊതുസ്ഥലത്തിരുന്ന് മദ്യപിച്ചതിന് 11, മദ്യപിച്ചുള്ള
ഡ്രൈവിങ്ങിന് 51, മുൻകരുതൽ നടപടിയായി 23 എന്നിങ്ങനെയാണ് അറസ്റ്റ് നടന്നത്.
കൂടാതെ സ്റ്റേഷനുകളിലെ കേസുകളിൽ മുൻശിക്ഷക്കാരായ 21 പേരെയും,86 റൗഡികളെയും
പരിശോധിക്കുകയും, ഒരു കേസിൽ ദീർഘനാളായി ഒളിവിൽ കഴിഞ്ഞുവന്ന പ്രതിയെ പിടികൂടുകയും ചെയ്തു.4 പോലീസ് സ്റ്റേഷനുകളിലായി ജാമ്യമില്ലാ വാറന്റിലെ പ്രതികളായ 9 പേരെയും പിടികൂടി.

 

ജില്ലയിലെ പോലീസ് സ്റ്റേഷനുകളിലെ ഭൂരിപക്ഷം പോലീസുദ്യോഗസ്ഥരെയും ഉൾപ്പെടുത്തിയാണ് പരിശോധന നടത്തിയതെന്നും, ഇത്തരം സ്പെഷ്യൽ ഡ്രൈവുകൾ നിർദേശാനുസരണം തുടർന്നും നടത്തുമെന്നും, കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ ഉറപ്പാക്കുമെന്നും ജില്ലാ പോലീസ് മേധാവി സ്വപ്‌നിൽ
മധുകർ മഹാജൻ IPS പറഞ്ഞു.

error: Content is protected !!