Input your search keywords and press Enter.

കോന്നി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജില്‍ അധ്യാപകരുടെ ഒഴിവ്

 

കോന്നി ഐ.എച്ച്.ആര്‍.ഡി അപ്ലൈഡ് സയന്‍സ് കോളജിലേക്ക് താത്കാലിക അധ്യാപകരുടെ ഒഴിവിലേക്ക് ഇന്റര്‍വ്യൂ നടക്കും. മെയ് 24 ന് രാവിലെ 10 ന് മാത്തമാറ്റിക്സ് 11 ന് ഇംഗ്ലീഷ് , മെയ് 25ന് രാവിലെ 10 ന് കൊമേഴ്സ്, മെയ് 27ന് രാവിലെ 10ന് കമ്പ്യൂട്ടര്‍ സയന്‍സ് ഉച്ചക്ക് 12ന് പ്രോഗ്രാമര്‍ എന്നീ സമയക്രമങ്ങളില്‍ ഇന്റര്‍വ്യൂ നടക്കും.

അധ്യാപക തസ്തികകള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര ബിരുദവും പ്രോഗ്രാമര്‍ തസ്തികയ്ക്ക് പി.ജി.ഡി.സി.എ/ബി.എസ്.സി കമ്പ്യൂട്ടര്‍സയന്‍സ് ആണ് യോഗ്യത. താത്പര്യമുളളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം കോളജില്‍ എത്തണം. ഫോണ്‍ : 8547005074.

error: Content is protected !!