Input your search keywords and press Enter.

വാര്‍ത്തകള്‍ :പാലക്കാട് ജില്ല

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കുള്ള സ്‌കോളര്‍ഷിപ്പ് വിതരണം; ഉദ്ഘാടനം ജില്ലാ കലക്ടര്‍ നിര്‍വ്വഹിച്ചു

ക്ഷേമനിധി അംഗങ്ങളായ സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാരുടേയും വില്‍പ്പനക്കാരുടേയും മക്കള്‍ക്ക് 2021 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് ജില്ലാതല വിതണോദ്ഘാടനം നടന്നു. സ്‌കോളര്‍ഷിപ്പ് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ന് ലഭ്യമായ എല്ലാ അവസരങ്ങളും പ്രയോജനപ്പെടുത്തി പുതിയ കാര്യങ്ങള്‍ കണ്ടെത്താനും ചെയ്യാനും കഴിയണമെന്ന് ഉദ്ഘാടനം നിര്‍വ്വഹിച്ച് ജില്ലാ കലക്ടര്‍ പറഞ്ഞു. എല്ലാവരും സാമ്പത്തികമായും തൊഴില്‍പരമായും സ്വയംപര്യാപ്തരാകണം. പെണ്‍കുട്ടികള്‍ സ്വയംപര്യാപ്തത നേടുന്നതില്‍ കൂടുതല്‍ ശ്രദ്ധ നല്‍കണമെന്നും ജില്ലാ കലക്ടര്‍ അഭിപ്രായപ്പെട്ടു. തങ്ങളുടെ കഴിവും ഇഷ്ടങ്ങളും അനുസരിച്ചുള്ള തൊഴില്‍ കണ്ടെത്താനാകണം. അതോടൊപ്പം തങ്ങളുടെ തൊഴിലിലൂടെ സമൂഹത്തിന് വേണ്ടി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനാകണമെന്നും ജില്ലാ കലക്ടര്‍ കൂട്ടിച്ചേര്‍ത്തു.

ഭാഗ്യക്കുറി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്ന് 73 കുട്ടികളാണ് 2021 വര്‍ഷത്തെ സ്‌കോളര്‍ഷിപ്പിന് അര്‍ഹരായത്. ഹയര്‍സെക്കന്‍ഡറി കോഴ്സിന് 1500 രൂപ, ബിരുദ കോഴ്സുകള്‍ക്ക് 2000, ഡിപ്ലോമ കോഴ്സുകള്‍ക്ക് 1500, ബിരുദാനന്തര ബിരുദ കോഴ്സുകള്‍ക്ക് 2000, പാരാമെഡിക്കല്‍ എന്‍ജിനീയറിങ് ബിരുദ കോഴ്സുകള്‍ക്ക് നാലായിരം രൂപ വീതമാണ് സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്തത്. എസ്.എസ്.എല്‍.സിക്ക് 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്ക് നേടിയ കുട്ടികളെയാണ് ഹയര്‍സെക്കന്‍ഡറി സ്‌കോളര്‍ഷിപ്പിന് പരിഗണിച്ചത്.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ക്ഷേമനിധി ബോര്‍ഡ് അംഗം എം.കെ ബാലകൃഷ്ണന്‍ അധ്യക്ഷനായി. വാര്‍ഡ് കൗണ്‍സിലര്‍ ബി.സുഭാഷ്, ആള്‍ കേരള ലോട്ടറി എജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് എ.രാമദാസ്, ലോട്ടറി എജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് കെ.സി പ്രീത്, ലോട്ടറി എജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് സംഘ് ജില്ലാ ജനറല്‍ സെക്രട്ടറി എസ് അമര്‍നാഥ്, ആള്‍ കേരള ലോട്ടറി ട്രേഡേഴ്സ് യൂണിയന്‍ സെക്രട്ടറി സി.ബാബു, ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ കെ.എസ്. ഷാഹിത, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ആര്‍ ജയ്സിംഗ്, ഉദ്യോഗസ്ഥര്‍, ലോട്ടറി തൊഴിലാളികള്‍ പങ്കെടുത്തു.

ഫോട്ടോ: ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്ക് 2021 വര്‍ഷത്തെ വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പിന്റെ ജില്ലാതല വിതണോദ്ഘാടനം ജില്ലാ കലക്ടര്‍ മൃണ്‍മയീ ജോഷി നിര്‍വ്വഹിക്കുന്നു

സ്‌കൂള്‍ പ്രവേശനോത്സവം: ജില്ലാതല ഉദ്ഘാടനം ഇന്ന്

സ്‌കൂള്‍ പ്രവേശനോത്സവം ജില്ലാതല ഉദ്ഘാടനം ഇന്ന്(ജൂണ്‍ ഒന്ന്) രാവിലെ പത്തിന് കഞ്ചിക്കോട് ഗവ.വി.എച്ച്.എസ്.എസില്‍ വി.കെ ശ്രീകണ്ഠന്‍ എം.പി  നിര്‍വ്വഹിക്കും. എ. പ്രഭാകരന്‍ എം.എല്‍.എ അദ്ധ്യക്ഷനാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി എന്നിവര്‍ മുഖ്യാതിഥികളാകും. പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ.ചാമുണ്ണി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ വി. ബിജോയ്, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍. പ്രസീത, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. അജീഷ്, ജില്ലാ പഞ്ചായത്തംഗം എം. പത്മിനി, മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് അംഗം യു.പ്രഭാകരന്‍, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വാര്‍ഡ് അംഗം സി.വി നിഷ, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എ. ഷാബിറ, പുതുശ്ശേരി ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ എസ്.ഗീത, മലപ്പുറം മേഖല ഹയര്‍സെക്കന്‍ഡറി ആര്‍.ഡി.ഡി.സി. മനോജ് കുമാര്‍, വി.എച്ച്.എസ്.ഇ അസിസ്റ്റന്റ് ഡയറക്ടര്‍ എം.ഉബൈദുള്ള, പാലക്കാട് ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ.പി. ശശിധരന്‍, എസ്.എസ്.കെ ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ സി. സുരേഷ് കുമാര്‍, ഡി.ഇ.ഒ ഹെലന്‍ ഹൈസന്ത് മെന്‍ഡോസ്, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി. ജയപ്രകാശ്, കൈറ്റ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ അജിത വിശ്വനാഥ്, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് പ്രിന്‍സിപ്പാള്‍ ഷാജി സാമു, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ പ്രിന്‍സിപ്പാള്‍ പ്രിന്‍സി, കെ.എസ്.ടി.എ എം. ആര്‍ മഹേഷ് കുമാര്‍, കെ. പി.എസ്.ടി.എ ഷാജി എസ്. തെക്കേതില്‍, കെ.എസ്.ടി.യു എം.കെ സെയ്ദ് ഇബ്രാഹിം, എ.കെ.എസ്.ടി.യു സി.ദിനകരന്‍, എന്‍.ടി.യു എം.ജെ ശ്രീനി, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് പി.ടി.എ പ്രസിഡന്റ് മോഹനകൃഷ്ണന്‍, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് എസ്.എം.സി ചെയര്‍മാന്‍ നിജുമോന്‍, എം.പി.ടി.എ പ്രസിഡന്റ് സെമീന സലീം, കഞ്ചിക്കോട് ജി.വി.എച്ച്.എസ്.എസ് പ്രധാനാധ്യാപകന്‍ എസ്.സുജിത്ത് എന്നിവര്‍ പങ്കെടുക്കും.

ലോക പുകയിലരഹിത ദിനാചരണം; ജില്ലാതല ഉദ്ലാടനം നിര്‍വ്വഹിച്ചു

ലോക പുകയിലരഹിത ദിനാചരണത്തിന്റെ ഭാഗമായി ജില്ലാതല ഉദ്ഘാടനം മലമ്പുഴ ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വ്വഹിച്ചു. ജില്ലയിലെ ആരോഗ്യ വകുപ്പിന് കീഴിലുള്ള വിവിധ സ്ഥാപനങ്ങളില്‍ ബോധവത്കരണ ക്ലാസ്സുകള്‍, സെമിനാറുകള്‍, റാലികള്‍, സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിവിധ മത്സരങ്ങള്‍ സംഘടിപ്പിച്ചു. മലമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രാധിക മാധവന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.പി റീത്ത മുഖ്യാതിഥിയായി. പുകയിലരഹിതദിന പ്രതിജ്ഞ ചൊല്ലി. ‘പുകയില നമ്മുടെ പരിസ്ഥിതിക്ക് ഭീഷണിയാണ് ‘ എന്നതാണ് ഈ വര്‍ഷത്തെ പുകയിലരഹിത ദിനാചരണത്തിന്റെ സന്ദേശം. ജില്ലാ മെഡിക്കല്‍ ഓഫീസ്(ആരോഗ്യം), ദേശീയ ആരോഗ്യ ദൗത്യം എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചത്.

ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം) ഡോ. കെ.ആര്‍ ശെല്‍വരാജ്, മലമ്പുഴ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുമലത മോഹന്‍ദാസ്, നവകേരള കര്‍മ്മപദ്ധതി നോഡല്‍ ഓഫീസര്‍ ഡോ. കെ. സലിന്‍ ഏലിയാസ്, അസ്സിസ്റ്റന്റ് സര്‍ജന്‍ ഡോ.രാജലക്ഷ്മി അയ്യപ്പന്‍, ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് ഗ്രേഡ് 1 പി. ബൈജുകുമാര്‍, കോങ്ങാട് സാമൂഹികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ വി. ഗോപിനാഥന്‍, മലമ്പുഴ പ്രാഥമികാരോഗ്യ കേന്ദ്രം ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ എം. പ്രമോദ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പക്ടര്‍ ബി.എസ്. ശശാങ്കന്‍, ജില്ലാ എഡ്യൂക്കേഷന്‍ ആന്റ് മീഡിയാ ഓഫീസര്‍ പി.എ സന്തോഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു. പരിപാടിയോടനുബന്ധിച്ച് ശരവണന്‍ മാജിക്ക് ഷോയും അരങ്ങേറി.

ഫോട്ടോ: ലോക പുകയിലരഹിത ദിനാചരണം ജില്ലാതല ഉദ്ഘാടനം മലമ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ബിജോയ് നിര്‍വ്വഹിക്കുന്നു

 
ലോക ക്ഷീരദിനം; ജില്ലാതല ഉദ്ഘാടനം ഇന്ന്

ജില്ലാ ക്ഷീരവികസന വകുപ്പ്, കോങ്ങാട് ക്ഷീരോല്‍പ്പാദക സഹകരണ സംഘം എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ക്ഷീര ദിനാചരണം ഇന്ന്(ജൂണ്‍ ഒന്ന്) രാവിലെ 11 ന് നടക്കും. കോങ്ങാട് ക്ഷീരസംഘം ഹാളില്‍ നടക്കുന്ന പരിപാടി അഡ്വ.കെ.ശാന്തകുമാരി എം.എല്‍.എ ഉദ്ഘാടനം നിര്‍വ്വഹിക്കും. പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി സേതുമാധവന്‍ അധ്യക്ഷനാകും. പരിപാടിയില്‍ കോങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. അജിത്ത് മുഖ്യാതിഥിയാകും. ക്ഷീര വികസന വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ എന്‍. ബിന്ദു, കോങ്ങാട് ക്ഷീരസംഘം പ്രസിഡന്റ് കെ. എം. പങ്ങുണ്ണി, കോങ്ങാട് ഗ്രാമപഞ്ചായത്ത് മെമ്പര്‍ പി.എ. കൃഷ്ണന്‍കുട്ടി, ക്ഷീര വികസന ഓഫീസര്‍ പി.ദിവ്യ, ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ സി. രാധിക, കോങ്ങാട് ക്ഷീരസംഘം സെക്രട്ടറി രാധാകൃഷ്ണന്‍, ക്ഷീര കര്‍ഷകര്‍, സഹകാരികള്‍ പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് ക്ഷീര വികസന സെമിനാര്‍, മികച്ച കര്‍ഷകരെ ആദരിക്കല്‍, ഡയറി ക്വിസ്, സെമിനാര്‍ എന്നിവയും നടക്കും.

 
‘ആസാദി കാ അമ്യത് മഹോത്സവ് ‘ ജനക്ഷേമ സമ്മേളനം നടത്തി

സ്വാത്യന്തത്തിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ‘ആസാദി കാ അമൃത് മഹോത്സവുമായി ബന്ധപ്പെട്ട് ജില്ലയുടെ ജനക്ഷേമ സമ്മേളനം ജില്ലാ പഞ്ചായത്ത് ഹാളില്‍ വിവിധ പരിപാടികളോടെ ഓണ്‍ലൈനായി സംഘടിപ്പിച്ചു. പ്രധാനമന്ത്രി വിവിധ കേന്ദ്ര പദ്ധതി ഗുണഭോക്താക്കളുമായി ഓണ്‍ലൈനായി സംസാരിച്ചു. പരിപാടിയില്‍ ജില്ലയിലെ സ്വാതന്ത്ര്യ സമരസേനാനികളുടെ കുടുംബാംഗങ്ങളെ ആദരിച്ചു.

വിവിധ കേന്ദ്ര പദ്ധതികളായ പി.എം.എ.വൈ(ഗ്രാമീണ്‍), പി.എം.എ.വൈ(അര്‍ബന്‍), കിസാന്‍ സമ്മാന്‍ നിധി, ജല്‍ ജീവന്‍ മിഷന്‍, മുദ്രാ യോജന, ഗരീബ് കല്യാന്‍ അന്ന യോജന, ഉജ്ജ്വല്‍ യോജന, പോഷണ്‍ അഭിയാന്‍, ജന്‍ ആരോഗ്യ യോജന, മാതൃവന്ദന യോജന, സ്വച്ഛ ഭാരത് മിഷന്‍, വണ്‍ റേഷന്‍ വണ്‍ റേഷന്‍ കാര്‍ഡ്, പ്രധാന്‍മന്ത്രി സ്വനിധി യോജന പദ്ധതികളുടെ ഗുണഭോക്താക്കള്‍, ജനപ്രതിനിധികള്‍, നിര്‍വ്വഹണ വകുപ്പ് ജില്ലാ മേധാവികള്‍ യോഗത്തില്‍ ഓണ്‍ലൈനായി പങ്കെടുത്തു. പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍ അധ്യക്ഷയായ പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബിനുമോള്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, പാലക്കാട് നഗരസഭാ വൈസ് പ്രസിഡന്റ് ഇ.കൃഷ്ണദാസ്, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ കെ.പി വേലായുധന്‍ എന്നിവര്‍ സംസാരിച്ചു.

ഫോട്ടോ: ആസാദി കാ അമ്യത് മഹോത്സവിന്റെ ഭാഗമായി നടന്ന ജനക്ഷേമ സമ്മേളനം

ചിറ്റൂര്‍ ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ താത്കാലിക നിയമനം

ചിറ്റൂര്‍ ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂളില്‍ വര്‍ക്ക് ഷോപ്പ് ഇന്‍സ്ട്രക്ടര്‍, ഇലക്ട്രോണിക്സ്, ഇന്‍സ്ട്രക്ടര്‍ ഇന്‍ ഹ്യൂമാനിറ്റീസ്/ലാഗ്വേജസ്(എച്ച്.എസ്.എ സോഷ്യല്‍ സയന്‍സ്) തസ്തികകളില്‍ താത്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട ട്രേഡില്‍ ഡിപ്ലോമ, ബിരുദം, ബി.എഡ് എന്നിവയാണ് യോഗ്യത. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ജൂണ്‍ മൂന്നിന് രാവിലെ 11 ന് കൂടിക്കാഴ്ചക്ക് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04923 222174, 9400006486

അധ്യാപക നിയമനം

പാലക്കാട് ഗവ. പോളിടെക്നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് തസ്തികയില്‍ താത്ക്കാലിക നിയമനം നടത്തുന്നു. ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗില്‍ ബിരുദമാണ് യോഗ്യത. പ്രവൃത്തി പരിചയം അഭിലഷണീയം. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ജൂണ്‍ ആറിന് രാവിലെ 11 ന് അസല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640

റാങ്ക് പട്ടിക റദ്ദാക്കി

ജില്ലയില്‍ വിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്‌കൂള്‍ അസിസ്റ്റന്റ്(ഫിസിക്കല്‍ സയന്‍സ്) മലയാളം മീഡിയം എന്‍.സി.എ(എസ്.സി)(കാറ്റഗറി നം.046/2014)
തസ്തികയ്ക്കായി 2018 ഒക്ടോബറില്‍ നിലവില്‍ വന്ന റാങ്ക് പട്ടികയുടെ കാലാവധി പൂര്‍ത്തിയായതിനാല്‍ പട്ടിക പ്രാബല്യത്തിലില്ലാതായതായി ജില്ലാ പി.എസ്.സി. ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0491 2505398

 
സീറ്റ് ഒഴിവ്

സംസ്ഥാന ടൂറിസം വകുപ്പിന് കീഴിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്റെ(കെ.ഐ.ടി.ടി.എസ്) എസ്.ആര്‍.എം സെന്ററില്‍ പി.ജി. ഡിപ്ലോമ ഇന്‍ പബ്ലിക് റിലേഷന്‍സ് ആന്‍ഡ് ടൂറിസം കോഴ്സില്‍ സീറ്റ് ഒഴിവ്. അംഗീകൃത സര്‍വകലാശാലാ ബിരുദമാണ് യോഗ്യത. അവസാനവര്‍ഷ പരീക്ഷ എഴുതി പ്രവേശനം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. കോഴ്സ് പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍, പൊതുമേഖലാ, സ്വകാര്യ സ്ഥാപനങ്ങളില്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം ഓപ്പറേഷന്‍ രംഗത്ത് എക്സിക്യൂട്ടീവ് തസ്തികകളിലേക്കും പബ്ലിക് റിലേഷന്‍ ഓഫീസര്‍, ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ തസ്തികകളിലേക്കും ജോലി സാധ്യതയുണ്ട്. ഫോണ്‍: 0484-2401008

ലോക പരിസ്ഥിതി ദിനം; വിദ്യാര്‍ഥികള്‍ക്ക് പരിസ്ഥിതി ക്വിസ് മത്സരം

സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആഭിമുഖ്യത്തില്‍ ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ജൂണ്‍ അഞ്ചിന് ജില്ലയിലെ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി പരിസ്ഥിതി ക്വിസ് മത്സരം നടത്തുന്നു. ബി.ഇ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന മത്സരത്തില്‍ ഒരു സ്‌കൂളില്‍ നിന്ന് രണ്ടു പേരടങ്ങുന്ന ഒരു ടീമിന് പങ്കെടുക്കാം. താത്പര്യമുള്ള സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ സ്‌കൂള്‍ ഇമെയിലില്‍ നിന്നും ജൂണ്‍ മൂന്നിന് വൈകീട്ട് നാലിനകം [email protected] ല്‍ രജിസ്റ്റര്‍ ചെയ്യണം. പ്രധാനാധ്യാപകന്റെ സീലോടുകൂടിയ സാക്ഷ്യപത്രം അല്ലെങ്കില്‍ സ്‌കൂള്‍ തിരിച്ചറിയല്‍ കാര്‍ഡ് മത്സര ദിവസം നല്‍കണം. മത്സര ദിവസം രാവിലെ ഒമ്പതിന് രജിസ്ട്രേഷന്‍ ആരംഭിക്കും. പരിസ്ഥിതിദിന സെമിനാറിന് ശേഷം പ്രാഥമിക റൗണ്ട് മത്സരവും ഉച്ചയ്ക്ക് ശേഷം അവസാനഘട്ട മത്സരവും സമ്മാനദാനവും നടക്കും. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡും സര്‍ട്ടിഫിക്കറ്റും വിതരണം ചെയ്യും.

 
ഹ്രസ്വകാല കോഴ്സുകളിലേക്ക് അപേക്ഷിക്കാം

മലമ്പുഴ വനിത ഐ.ടി.ഐയുടെ ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് കമ്മിറ്റി സ്റ്റിച്ചിങ് ആന്‍ഡ് എംബ്രോയ്ഡറി, ടാലി ഇ.ആര്‍.പി 9, എം.എസ് ഓഫീസ് ആന്‍ഡ് ഇന്റര്‍നെറ്റ് കോഴ്സുകളിലേക്ക് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. എട്ടാം ക്ലാസ് പാസ്സ്, എസ്.എസ്.എല്‍.സിയാണ് യോഗ്യത. അപേക്ഷകള്‍ ജൂണ്‍ പത്തിന് വൈകിട്ട് നാല് വരെ സ്വീകരിക്കും. താത്പര്യമുള്ളവര്‍ നേരിട്ടോ, 8089521397 നമ്പറിലോ ബന്ധപ്പെടണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

 
സിവില്‍ സര്‍വ്വീസ് പരിശീലനത്തിന് അപേക്ഷിക്കാം

സംസ്ഥാന ബീഡി – ചുരുട്ട് തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്ത തൊഴിലാളികളുടെ മക്കള്‍ക്കും, ആശ്രിതര്‍ക്കും കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ്  ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് കീഴിലെ കില ഐ.എ.എസ് അക്കാദമിയില്‍ സിവില്‍ സര്‍വ്വീസ് പ്രീലിമിനറി/മെയിന്‍സ് പരീക്ഷ പരിശീലന ക്ലാസ്സിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. ഒരു വര്‍ഷത്തെ കോഴ്‌സിന് താത്പര്യമുള്ളവര്‍ ആശ്രിതത്വ സര്‍ട്ടിഫിക്കറ്റുമായി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, കേരള ഇന്‍സ്റ്റിറ്റ്യൂട്ടീവ് ഓഫ് ലേബര്‍ ആന്റ് എംപ്ലോയ്‌മെന്റ് ഓഫീസില്‍ ജൂണ്‍ 13 നകം അപേക്ഷ നല്‍കണം. അപേക്ഷ ഫോറം www.kile.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0471 2309012

താത്കാലിക നിയമനം

വെണ്ണക്കര ജി.എച്ച്.എസില്‍ 2022-23 വര്‍ഷത്തേക്ക് ഒഴിവുള്ള എല്‍.പി.എസ്.എ ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. കെ ടെറ്റ് യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അഭിമുഖത്തില്‍ പങ്കെടുക്കാം. അഭിമുഖം ജൂണ്‍ രണ്ടിന് രാവിലെ 11 ന് സ്‌കൂളില്‍ നടക്കും. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍: 9400925884

ജി.ഐ.എസ്, ജി.പി.എസ് പരിശീലനത്തിന് സീറ്റ് ഒഴിവ്

സംസ്ഥാന തൊഴില്‍ വകുപ്പിന് കീഴില്‍ കൊല്ലം ചവറയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് കണ്‍സ്ട്രക്ഷനില്‍  ജി.ഐ.എസ്/ജി.പി.എസ് പരിശീലന പരിപാടിയില്‍ സീറ്റ് ഒഴിവ്. ബിടെക് സിവില്‍/ഡിപ്ലോമ സിവില്‍/സയന്‍സ് ബിരുദധാരികള്‍/ ബി.എ ജോഗ്രഫി ആണ് അടിസ്ഥാനയോഗ്യത. വാര്‍ഷിക വരുമാനം അഞ്ച് ലക്ഷത്തില്‍ താഴെയുള്ളവര്‍, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍(ഇ.ഡബ്ല്യൂ.എസ്)/പട്ടികജാതി/ പട്ടികവര്‍ഗ്ഗ/ഒ.ബി.സി വിഭാഗക്കാര്‍/വരുമാനം തെളിയിക്കുന്ന രേഖ, സമ്പാദ്യം തെളിയിക്കുന്ന രേഖ എന്നിവ വേണം. കോവിഡ് സാഹചര്യത്തില്‍ ജോലി നഷ്ടപ്പെട്ടവര്‍, ഒരു രക്ഷിതാവ് മാത്രമുള്ള അപേക്ഷക, അംഗപരിമിതരുടെ അമ്മ, വിധവ, ഒരു പെണ്‍കുട്ടി മാത്രമുള്ള അമ്മമാര്‍ എന്നിവര്‍ക്ക് അപേക്ഷിക്കാം. ആയത് തെളിയിക്കുന്ന രേഖ നല്‍കണം. തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥിനികള്‍ക്ക് ആറുമാസത്തേക്ക് താമസം, പഠനം, ഭക്ഷണ സൗകര്യം ഒരുക്കും. ഒരു ലക്ഷത്തിന് മുകളില്‍ ഫീസ് വരുന്ന കോഴ്സിന്റെ 90 ശതമാനം ഫീസ് സര്‍ക്കാര്‍ അടയ്ക്കും. താത്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുമായി ജൂണ്‍ മൂന്നിന് വൈകിട്ട് അഞ്ചിനകം നേരിട്ട് എത്തണമെന്ന് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 8078980000

കളിമണ്‍ ഉത്പ്പന്ന നിര്‍മാണ പരിശീലനത്തിന് തുടക്കമായി

കേരള അക്കാദമി ഫോര്‍ സ്‌കില്‍സ് എക്സലന്‍സ് സങ്കല്പ് പദ്ധതിയുടെ ഭാഗമായി ‘പരമ്പരാഗത മേഖലയുടെ പുനരുജ്ജീവനം’ വിഭാഗത്തില്‍ കളിമണ്‍ ഉത്പ്പന്ന നിര്‍മ്മാണ പരിശീലനത്തിന് പാലക്കാട് ഐ.ആര്‍.ടി.സിയില്‍ തുടക്കമായി. തിരഞ്ഞെടുത്ത അംഗങ്ങള്‍ക്കാണ് പരിശീലനം നല്‍കുന്നത്. പരിശീലന പരിപാടി ഐ.ആര്‍.ടി.സി ഡയറക്ടര്‍ ജെ. സുന്ദരേശന്‍ പിള്ള ഉദ്ഘാടനം ചെയ്തു. ഐ.ആര്‍.ടി.സി രജിസ്ട്രാര്‍ മുരളീധരന്‍, ട്രെയിനിങ് കോഡിനേറ്റര്‍ ഡോ. എം ലളിതാംബിക, കാസര്‍കോട് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ജി നിധിന്‍, പാലക്കാട് ജില്ലാ സ്‌കില്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് സുജിത്ത്, പെരിയ പോട്ടറി സഹകരണസംഘം പ്രസിഡന്റ് ടി.വി മോഹനന്‍ പ്രൊഫസര്‍ മുസ്തഫ എന്നിവര്‍ സംസാരിച്ചു.

താത്കാലിക നിയമനം

ജില്ലാ ആശുപത്രിയില്‍ ന്യൂറോളജി വിഭാഗത്തില്‍ ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ക്ക് എം.ബി.ബി എസ്(ടി.സി.എം.സി രജിസ്ട്രേഷന്‍ നിര്‍ബന്ധം). പ്രായപരിധി 2022 ജനുവരി ഒന്നിന് 25-55 വയസ്സ്. പ്രവര്‍ത്തിപരിചയം അഭികാമ്യം. താത്പര്യമുള്ള അപേക്ഷകര്‍ പ്രായം, യോഗ്യത സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റിന്റെ അസലും പകര്‍പ്പുമായി ജൂണ്‍ ഏഴിന് രാവിലെ 11 ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസില്‍ നേരിട്ട് എത്തണമെന്ന് സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 0491 2533327, 2534524

error: Content is protected !!