Input your search keywords and press Enter.

ജമ്മുവിൽ 3 ഏറ്റുമുട്ടലുകളിൽ 4 ഭീകരർ കൊല്ലപ്പെട്ടു:ഇന്ത്യയിൽ ചാവേർ ആക്രമണം നടത്തുമെന്ന് അൽഖ്വയ്ദ

 

ജമ്മു കശ്മീരിൽ ഭീകരർക്കെതിരെ സുരക്ഷാ സേനയുടെ നടപടി. കഴിഞ്ഞ 24 മണിക്കൂറിനിടെ മൂന്ന് വ്യത്യസ്ത ഏറ്റുമുട്ടലുകളിലായി നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. കൊല്ലപ്പെട്ടവരിൽ രണ്ട് പേർ പാകിസ്താനികളും രണ്ട് പേർ സ്വദേശികളുമാണ്. ഭീകരരിൽ മൂന്ന് പേർ ലഷ്‌കർ-ഇ-തൊയ്ബക്കാരും, ഒരാൾ ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുള്ളവരുമാണെന്ന് വൃത്തങ്ങൾ അറിയിച്ചു.

സൈന്യവും, സെൻട്രൽ പൊലീസ് സേനയും, ജമ്മു കശ്മീർ പൊലീസും, സുരക്ഷാ ഏജൻസികളും ഒരേസമയം നടത്തി ഓപ്പറേഷനിലാണ് 4 ഭീകരരെയും വധിച്ചത്. ഷോപ്പിയാനിലെ ബാഡിമാർഗ്-അലൗറ മേഖലയിലെ പൂന്തോട്ടത്തിലാണ് ഏറ്റുമുട്ടൽ നടന്നത്. കുൽഗാം സ്വദേശിയായ നദീം അഹമ്മദാണ് കൊല്ലപ്പെട്ട ഭീകരൻ. നദീമിന് ഹിസ്ബുൾ മുജാഹിദ്ദീനുമായി ബന്ധമുണ്ടെന്നും നിരവധി ഭീകരാക്രമണങ്ങളിൽ പങ്കുള്ളതായും പൊലീസ് അറിയിച്ചു.

മുഹമ്മദ് നബിയെക്കുറിച്ചുള്ള ബിജെപി നേതാവിന്റെ ആക്ഷേപകരമായ പരാമർശത്തിനെതിരെ അറബ് രാജ്യങ്ങൾ പ്രതിഷേധിച്ചതിന് പിന്നാലെ ഇന്ത്യക്ക് ഭീഷണിയുമായി അൽ ഖ്വയ്ദ. ഗുജറാത്ത്, യുപി, ബോംബെ, ഡൽഹി എന്നിവിടങ്ങളിൽ ആക്രമണം നടത്താമെന്ന് അൽ ഖ്വയ്ദ മുന്നറിയിപ്പ് നൽകി.മുഹമ്മദ് നബിയുടെ മഹത്വത്തെ അവഹേളിച്ചവർ ഫലത്തിനായി കാത്തിരിക്കണം. ഇത്തരക്കാരെ ദേഹത്ത് ബോംബ് കെട്ടി ജിഹാദികൾ പാഠം പഠിപ്പിക്കുമെന്ന് അൽ ഖ്വയ്ദ ഭീഷണിപ്പെടുത്തി. അതേസമയം, കത്ത് പരിശോധിച്ചുവരികയാണെന്നാണ് പൊലീസ് പറയുന്നത്. മുൻകരുതൽ എന്ന നിലയിൽ ഊർജിത അന്വേഷണത്തിനും ഉത്തരവിട്ടിട്ടുണ്ട്. ഡൽഹി ഉൾപ്പെടെ പല സംസ്ഥാനങ്ങളിലെയും പൊലീസ് ജാഗ്രതയിലാണ്.

error: Content is protected !!