തെരുവ് നായ്ക്കളുടെ എണ്ണം വര്‍ദ്ധിച്ചതോടെ കടിയേല്‍ക്കുന്നവരുടെ എണ്ണം കൂടി . മനുക്ഷ്യര്‍ക്ക് നേരെ യും വീട്ടു മൃഗങ്ങള്‍ക്ക് നേരെയും ആയിരുന്നു ഇതുവരെ ഉള്ള ആക്രമണം എങ്കില്‍ ഇപ്പോള്‍ വന്യ മൃഗങ്ങള്‍ കൂടി തെരുവ് നായ്ക്കളുടെ ആക്രമണത്തിന് ഇരയാകുന്നു .
വനാതിര്‍ത്തിയില്‍ ഉള്ള ഗ്രാമങ്ങളില്‍ നിന്നുമാണ് തെരുവ് നായ്ക്കള്‍ കൂട്ടമായി വനത്തിനു ഉള്ളിലേക്ക് കടന്നു ചെല്ലുന്നത് . സാധു വന്യ മൃഗങ്ങളായ മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയവയെ ഓടിച്ചിട്ട് പിടികൂടി കൊല്ലുന്ന സംഭവം ഉണ്ട് . കോന്നി ഡിവിഷന് കീഴില്‍ ഉള്ള കല്ലേലി വയക്കര ഭാഗങ്ങളില്‍ ആണ് തെരുവ് നായ്ക്കള്‍ വന്യ മൃഗങ്ങളെ ആക്രമിക്കുന്നത് .
തെരുവ് നായക്കളെ കാണുന്ന മാത്രയില്‍ വാനരന്മാര്‍ അപകട സൂചനയായി ഉച്ചത്തില്‍ ശബ്ദം ഉണ്ടാക്കാറുണ്ട് .മറ്റു വന്യ ജീവികള്‍ക്ക് ഉള്ള മുന്നറിയിപ്പാണ് . വനത്തിനു വെളിയില്‍ ഉള്ള കാടുകളില്‍ ഒറ്റപെട്ട അവസ്ഥയില്‍ ഉള്ള മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയ ജീവി വര്‍ഗത്തെ തെരുവ് നായ്ക്കള്‍ സംഘം ചേര്‍ന്നാണ് ആക്രമിച്ചു കൊല്ലുന്നത് .
പത്തോളം വരുന്ന തെരുവ് നായ്ക്കളുടെ സംഘം കാടുകള്‍ക്ക് ഉള്ളിലേക്ക് വരെ കടന്നു ചെന്നാണ് ആക്രമിക്കുന്നത് . മ്ലാവ് ,കേഴ ,കൂരന്‍ തുടങ്ങിയ ജീവി വര്‍ഗ്ഗങ്ങള്‍ സ്ഥിരം താവളമാക്കിയ ഇടങ്ങളില്‍ ഇപ്പോള്‍ ഇവയെ കാണാന്‍ ഇല്ല . പലപ്പോഴും കാടിന് ഉള്ളില്‍ ഒന്നിലേറെ നായ്ക്കളുടെ കുരകള്‍ കേള്‍ക്കാന്‍ കഴിയും . വന മേഖല കേന്ദ്രീകരിച്ചുള്ള തെരുവ് നായക്കളെ എത്രയും വേഗം പിടികൂടണം എന്നാണ് ആവശ്യം .