കോന്നി മെഡിക്കല്‍ കോളജ്: വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന്
കോന്നി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വേതനരഹിത വ്യവസ്ഥയില്‍ ആറുമാസ കാലയളവിലേക്ക് സ്റ്റാഫ് നേഴ്സ്, ലാബ് ടെക്നീഷ്യന്‍, ഫാര്‍മസിസ്റ്റ്, ഇസിജി ടെക്നീഷ്യന്‍, തിയേറ്റര്‍ ടെക്നീഷ്യന്‍, സിഎസ്ആര്‍ ടെക്നീഷ്യന്‍ , റേഡിയോഗ്രാഫര്‍ എന്നീ വിഭാഗങ്ങളില്‍ നിയമിക്കുന്നതിനായുള്ള വാക്ക് ഇന്‍ ഇന്റര്‍വ്യു ഓഗസ്റ്റ് 22 ന് രാവിലെ 10.30 ന് മെഡിക്കല്‍ കോളേജില്‍ നടത്തുന്നു.
നിശ്ചിത സാങ്കേതിക യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും നേടിയിട്ടുള്ള ബിരുദം/ഡിപ്ലോമ സര്‍ട്ടിഫിക്കറ്റ്, കൗണ്‍സില്‍ രജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, മാര്‍ക്ക് ലിസ്റ്റ്, തിരിച്ചറിയല്‍ രേഖകള്‍, മറ്റ് രേഖകള്‍ എന്നിവയുടെ അസലും പകര്‍പ്പും സഹിതം ഹാജരാകണം. പ്രായപരിധി 35 വയസ്.