തിരുവോണം ബമ്പര്‍ ഭാഗ്യക്കുറി പ്രകാശനം ചെയ്തു
തിരുവോണം ബമ്പര്‍ 2022 ഭാഗ്യക്കുറിയുടെ ജില്ലാതല പ്രകാശനം ചേമ്പറില്‍ നടന്ന ചടങ്ങില്‍ എ. ഡി. എം ആര്‍. ബീനാറാണി നിര്‍വഹിച്ചു. 25 കോടി രൂപയാണ് ഒന്നാം സമ്മാനം. ആദ്യമായാണ് സംസ്ഥാനത്ത് ഇത്രയും വലിയ തുക സമ്മാനമായി നല്‍കുന്നത്. രണ്ടാം സമ്മാനം അഞ്ച് കോടിയും മൂന്നാം സമ്മാനം ഒരു കോടി രൂപ വീതം പത്ത് പേര്‍ക്കുമാണ്. ടിക്കറ്റ് വില 500 രൂപ. ഹുസൂര്‍ ശിരസ്തദാര്‍ ബി. പി അനി, ജില്ലാ ലോട്ടറി ഓഫീസര്‍ കെ. സലീനാബീവി, ലോട്ടറി ഏജന്റുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
അപ്പാരല്‍ പാര്‍ക്ക് : വനിതകള്‍ സ്വയംപര്യാപ്തതയിലേക്ക്
സ്വയംതൊഴില്‍ മേഖലയില്‍ സ്ത്രീശാക്തീകരണവും സ്വയം പര്യാപ്തതയും കൈവരിക്കാന്‍ ഒരുങ്ങി പൂയപ്പള്ളി ഗ്രാമപഞ്ചായത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍. വനിതകളുടെ സാമ്പത്തികവും സാമൂഹികവും സാംസ്‌കാരികവുമായ ഉന്നമനം ലക്ഷ്യമാക്കി അപ്പാരല്‍ പാര്‍ക്ക് പൂയപള്ളിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ഉദ്ഘാടനം കുടുംബശ്രീ ജില്ലാമിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എം.ആര്‍ ജയഗീത പുന്നക്കോട് മുക്കില്‍ നിര്‍വഹിച്ചു. പൂയപ്പള്ളി ഗ്രാമപഞ്ചായത്തും കുടുംബശ്രീ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പിലാക്കുന്നത്.
കുടുംബശ്രീ ജില്ല മിഷന്റെ നേതൃത്വത്തില്‍ 32 ദിവസത്തെ തയ്യല്‍, ഫാഷന്‍ ഡിസൈനിംഗ് പരിശീലനംപൂര്‍ത്തിയാക്കിയ വനിതകള്‍ക്കായി ആധുനിക സജ്ജീകരണങ്ങളോടു കൂടിയ തയ്യല്‍ മെഷീനുകളും അനുബന്ധ വസ്തുക്കളും അപ്പാരല്‍ പാര്‍ക്കില്‍ ഒരുക്കിയിട്ടുണ്ട്. ആദ്യഘട്ടത്തില്‍ കുട്ടികളുടെയും സ്ത്രീകളുടെയും വസ്ത്രങ്ങള്‍ നിര്‍മ്മിച്ച് വിപണിയില്‍ എത്തിക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. ചടങ്ങില്‍ പൂയപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജെസ്സി റോയി അദ്ധ്യക്ഷയായി.കുടുംബശ്രീ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എസ്. റ്റി. ബിനി,വാര്‍ഡ് അംഗം വി.സരിത കുടുംബശ്രീ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കോളേജുകളിലെ മൊബൈല്‍ ഫോണ്‍ നിയന്ത്രണം
ഒഴിവാക്കാന്‍ യുവജന കമ്മീഷന്‍ ശിപാര്‍ശ
സംസ്ഥാനത്തെ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്കുള്ള മൊബൈല്‍ ഫോണ്‍ നിയന്ത്രണം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് യുവജന കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ചിന്താ ജെറോം സംസ്ഥാന സര്‍ക്കാരിന് ശിപാര്‍ശ നല്‍കി. സംസ്ഥാന യുവജന കമ്മീഷന് കൊല്ലം ജില്ലാ അദാലത്തില്‍ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കോവിഡ് കാലത്ത് ഡിജിറ്റല്‍ എഡ്യൂക്കേഷന്‍ സംവിധാനം സംസ്ഥാനത്ത് ആവിഷ്‌കരിച്ചിട്ടും കോളേജുകളില്‍ മൊബൈല്‍ ഫോണിന്റെ നിയന്ത്രണം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്ന് വിദ്യാര്‍ഥിയായ അമല്‍ ബി. നാഥിന്റെ പരാതിയില്‍ സംസ്ഥാന യുവജന കമ്മീഷന്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടറില്‍ നിന്നും റിപ്പോര്‍ട്ട് തേടിയിരുന്നു. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് അനുമതി നല്‍കുന്നതിന് അടിയന്തര നടപടിക്ക് കമ്മീഷന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തത്.
ഡിജിറ്റല്‍ വിദ്യാഭ്യാസ സാഹചര്യത്തില്‍ കോളേജുകളില്‍ വിദ്യാര്‍ഥികള്‍ക്ക് മൊബൈല്‍ ഫോണ്‍ ഉപയോഗിക്കേണ്ടത് അനിവാര്യമാണ്. ഓപ്പണ്‍ സോഴ്‌സ് ലേണിംഗ് പ്ലാറ്റ്‌ഫോറമായ മൂഡില്‍ ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റം (MOODLE) സംവിധാനത്തിലേക്കാണ് സര്‍ക്കാര്‍ എയ്ഡഡ് കോളേജുകള്‍ മാറുന്നത്. ഡിജിറ്റല്‍ ലൈബ്രറികള്‍, ഇ-ബുക്ക്, ഇ-ജേണല്‍ എന്നീ സൗകര്യങ്ങള്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ലഭ്യമാക്കുന്നതിന് നടപടി സ്വീകരിച്ചു വരികയാണെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
ഈ സാഹചര്യത്തില്‍ നിലവിലെ നിയന്ത്രണത്തിനകത്ത് വിവേചനപൂര്‍വ്വമായ ഇളവു വരുത്തണമെന്നും ദുരുപയോഗം ഉണ്ടാകാതിരിക്കാനുള്ള ശ്രദ്ധ അദ്ധ്യാപകരുടെ ഭാഗത്തുനിന്നും ഉണ്ടാകണമെന്നും കമ്മീഷന്‍ നിര്‍ദേശിച്ചു.
കൊല്ലം ഗവ. ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന അദാലത്തില്‍ പരിഗണിച്ച 25 കേസുകളില്‍ 20 -ഉം തീര്‍പ്പാക്കി. അഞ്ചെണ്ണം അടുത്ത സിറ്റിംഗിലേക്ക് മാറ്റി. പുതിയതായി ആറ് പരാതികള്‍ ലഭിച്ചു. കമ്മീഷന്‍ അംഗങ്ങളായ വി. വിനില്‍, പി. എ. സമദ്, അണ്ടര്‍ സെക്രട്ടറി സി. അജിത് കുമാര്‍, അസിസ്റ്റന്റ് പി. അഭിഷേക് എന്നിവര്‍ പങ്കെടുത
അപേക്ഷാ തീയതി നീട്ടി
കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജില്‍ തൊഴിലധിഷ്ഠിത പി.ജി.ഡിപ്ലോമ ഇന്‍ സൈബര്‍ ഫോറന്‍സിക്‌സ് ആന്റ് സെക്യൂരിറ്റി (ആറ് മാസം) കോഴ്‌സിന് അപേക്ഷിക്കേണ്ട തീയതി ജൂലൈ 30 വരെ ദീര്‍ഘിപ്പിച്ചു. ബി.ടെക് / എം.ടെക് ഡിഗ്രി / എം.സി.എ / ബി.എസ്.സി/ എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് / ബി.സി.എ. അവസാനവര്‍ഷ പരീക്ഷയെഴുതിയിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. വിവരങ്ങള്‍ക്ക് 9447402630, 04692677890, 2678983, 8547005034. വെബ്‌സൈറ്റ് www.ihrd.ac.in, www.cek.a
സീറ്റൊഴിവ്
കരുനാഗപ്പള്ളി മോഡല്‍ പോളിടെക്ക്‌നിക്കില്‍ ആറ് മാസ കോഴ്‌സുകളായ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ കമ്പ്യൂട്ടര്‍ നെറ്റ് വര്‍ക്ക് അഡ്മിനിസ്‌ട്രേഷന്‍ (സി.എന്‍.എ), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ (ഡി.സി.എ), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്റ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (സി.സി.എല്‍.ഐ.എസ്.സി) എന്നിവയ്ക്കുള്ള പ്രവേശനതീയതി ഈ മാസം 30 വരെ ദീര്‍ഘിപ്പിച്ചു.
യോഗ്യത: സി.എന്‍.എ.യ്ക്ക് സിഒ&പി.എ പാസ് / കമ്പ്യൂട്ടര്‍/ഇലക്‌ട്രോണിക്‌സ്/ ഇലക്ട്രിക്കല്‍/വിഷയത്തില്‍ ബി.ടെക്ക് / ത്രിവത്സര ഡിപ്ലോമ പാസ്/ കോഴ്‌സ് പൂര്‍ത്തിയാക്കിയവര്‍, ഡി.സി.എയ്ക്ക് പ്ലസ്ടൂ, സി.സി.എല്‍.ഐ.എസ്.സിയ്ക്ക് എസ്.എസ്.എല്‍.സി. എസ്.സി./എസ്.ടി/ഒ.ഇ.സി വിദ്യാര്‍ത്ഥികള്‍ക്ക് ഫീസാനുകൂല്യമുണ്ടായിരിക്കും. വിവരങ്ങള്‍ക്ക് 04762623597, 9447488348.