Input your search keywords and press Enter.

പാലക്കാട് ജില്ലാ വാര്‍ത്തകള്‍

ജില്ലയിലെ കാര്‍ഷിക ഫാമുകള്‍ വികസിപ്പിക്കും: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

പാലക്കാട് ജില്ലയില്‍ നിലവിലുള്ള അഞ്ച് കാര്‍ഷിക ഫാമുകള്‍ വികസിപ്പിക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ബിനുമോള്‍ പറഞ്ഞു. ജില്ലയില്‍ മുതലമട, കുന്നനൂര്‍, അനങ്ങടി, ആലത്തൂര്‍, കോങ്ങാട് എന്നിവിടങ്ങളിലായി അഞ്ച് ഫാമുകളാണുള്ളത്. ഇതില്‍ അനങ്ങനടി, ആലത്തൂര്‍, കോങ്ങാട് ഫാമുകളില്‍ കര്‍ഷകര്‍ക്ക് നേരിട്ട് കാര്യങ്ങള്‍ പഠിക്കാവുന്ന വിധം മാറ്റങ്ങള്‍ കൊണ്ട് വരും. ഈ സാമ്പത്തിക വര്‍ഷം തന്നെ കര്‍ഷകര്‍ക്ക് ഉപകാരപ്രദമാകും വിധം ആലത്തൂരില്‍ നഴ്സറി നിര്‍മ്മിക്കും. കൂടാതെ മുതലമടയില്‍ മാമ്പഴ കോര്‍ഡ് സ്റ്റോറേജ് സംഭരണ യൂണിറ്റ് നിര്‍മ്മിക്കും. മൂല്യവര്‍ധിത ഉത്പന്നങ്ങളിലേക്കുള്ള മാറ്റം ജില്ലയ്ക്ക് ആവശ്യമാണെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

കഴിഞ്ഞ വര്‍ഷങ്ങളിലായി കാര്‍ഷിക മേഖലയ്ക്കായി ധാരാളം പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിഞ്ഞിട്ടുണ്ട്. നെല്‍ക്കര്‍ഷകര്‍ക്കായി സമൃദ്ധി പദ്ധതി നടപ്പാക്കി വരുന്നുണ്ട്. കൃഷിയിറക്കുന്നതിന് മുന്‍പുള്ള പ്രാരംഭ ചെലവുകള്‍ക്കായി കര്‍ഷകര്‍ക്ക് ഹെക്ടറിന് പരമാവധി 17500 രൂപവരെ സബ്സിഡി നല്‍കുന്ന പദ്ധതിയാണ് സമൃദ്ധി. ഒരു കോടിയിലധികം എല്ലാവര്‍ഷവും സമൃദ്ധി പദ്ധതിക്കായി ജില്ലാ പഞ്ചായത്ത് മാറ്റിവയ്ക്കുന്നുണ്ട്. ഇത് പാടശേഖര സമിതികള്‍ക്ക് നല്ല രീതിയില്‍ പ്രയോജനം ചെയ്യുന്നു. കര്‍ഷകരുടെ ആവശ്യം പരിഗണിച്ച് വളത്തിന്റെ ലഭ്യതക്ക് ഈ വര്‍ഷം തന്നെ ഇടപെടല്‍ നടത്താനും ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നുണ്ട്.

 

 

ജില്ലയിലെ അണക്കെട്ടുകളിലെ ജലനിരപ്പ്

കാഞ്ഞിരപ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 93.40 മീറ്റര്‍
പരമാവധി ജല സംഭരണ നില – 97.50 മീറ്റര്‍

മലമ്പുഴ ഡാം
നിലവിലെ ജലനിരപ്പ് – 111.18 മീറ്റര്‍
പരമാവധി ജല സംഭരണ നില – 115.06 മീറ്റര്‍

മംഗലം ഡാം
നിലവിലെ ജലനിരപ്പ് – 76.33 മീറ്റര്‍
പരമാവധി ജല സംഭരണ നില – 77.88 മീറ്റര്‍

പോത്തുണ്ടി ഡാം
നിലവിലെ ജലനിരപ്പ് – 102.41 മീറ്റര്‍
പരമാവധി ജല സംഭരണ നില – 108.204 മീറ്റര്‍

മീങ്കര ഡാം
നിലവിലെ ജലനിരപ്പ് – 155.87 മീറ്റര്‍
പരമാവധി ജലസംഭരണ നില – 156.36 മീറ്റര്‍

ചുള്ളിയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 148.67 മീറ്റര്‍
പരമാവധി ജല സംഭരണ നില – 154.08 മീറ്റര്‍

വാളയാര്‍ ഡാം
നിലവിലെ ജലനിരപ്പ് – 199.36 മീറ്റര്‍
പരമാവധി ജല സംഭരണ നില – 203 മീറ്റര്‍

ശിരുവാണി ഡാം
നിലവിലെ ജലനിരപ്പ് – 875.01 മീറ്റര്‍
പരമാവധി ജല സംഭരണ നില – 878.5 മീറ്റര്‍

മൂലത്തറ റെഗുലേറ്റര്‍
നിലവിലെ ജലനിരപ്പ് – 183 മീറ്റര്‍
പരമാവധി ജല സംഭരണ നില – 184.65 മീറ്റര്‍

 

പിന്നാക്ക സമുദായ ക്ഷേമസമിതി യോഗം 29 ന്

നിയമസഭ പിന്നാക്ക സമുദായ ക്ഷേമസമിതിയുടെ യോഗം ജൂലൈ 29 ന് രാവിലെ 10.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും. സര്‍ക്കാര്‍ സര്‍വീസ്, പൊതുമേഖല സ്ഥാപനങ്ങള്‍, സര്‍വ്വകലാശാലകള്‍, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള മറ്റു സ്ഥാപനങ്ങള്‍ എന്നിവയിലെ നിയമനങ്ങളില്‍ പിന്നാക്ക സമുദായത്തില്‍ പെട്ടവര്‍ക്ക് ലഭിക്കേണ്ട സാമുദായിക പ്രാധാന്യം സംബന്ധിച്ചും പിന്നാക്ക സമുദായക്കാര്‍ അഭിമുഖീകരിക്കുന്ന സാമുദായവും സാമൂഹ്യപരവുമായ വിവിധ പ്രശ്നങ്ങളെ സംബന്ധിച്ചും വ്യക്തികളില്‍ നിന്നും സംഘടനകളില്‍ നിന്നും ഹര്‍ജികള്‍/നിവേദനങ്ങള്‍ എന്നിവ സ്വീകരിക്കും. ഇത് സംബന്ധിച്ച് പിന്നാക്ക വിഭാഗ വികസനം, പട്ടികവര്‍ഗ്ഗ വികസനം, ആഭ്യന്തരം, പൊതുവിദ്യാഭ്യാസം, ഉന്നത വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം, റവന്യൂ, റവന്യൂ(ദേവസ്വം) വ്യവസായം, തൊഴില്‍, നൈപുണ്യം, ആരോഗ്യം, കുടുംബക്ഷേമം, ഉദ്യോഗസ്ഥ ഭരണപരിഷ്‌കാരം, സാമൂഹിക നീതി, സാംസ്‌ക്കാരികകാര്യം, ജലവിഭവം എന്നീ വകുപ്പുകളിലെ ഉദ്യോഗസ്ഥരുമായും സമിതി ചര്‍ച്ച നടത്തും.

ലേലം

പാലക്കാട് പൊതുമരാമത്ത് വകുപ്പ് റോഡ് സെക്ഷന്‍ നമ്പര്‍ – 1 ഓഫീസിന്റെ പരിധിയിലെ മേലാമുറി – പൂടൂര്‍ – കോട്ടായി റോഡില്‍ കൊടുന്തിരപ്പുള്ളി ജി.എല്‍.പി സ്‌കൂളിന് സമീപത്തെ ഒരു മഴമരം, പാലക്കാട് – പൊന്നാനി റോഡില്‍ ബ്ലോക്ക് ഓഫീസിന് സമീപത്തെ മഴ മരത്തിന്റെ ശിഖരങ്ങള്‍, പാലക്കാട് – ചിറ്റൂര്‍ റോഡില്‍ കാടാങ്കോടിനും കരിങ്കരപ്പുള്ളി കനാലിനും ഇടയിലെ മഴമരത്തിന്റെ ശിഖരങ്ങള്‍, പാലക്കാട് – തിരുനെല്ലായി കോസ് റോഡില്‍ കള്ളിക്കാട് ജുമാമസ്ജിദിന് സമീപത്തെ മാവ് മരം എന്നിവ ജൂലൈ 25 ന് രാവിലെ 10.30 മുതല്‍ ലേലം ചെയ്യുമെന്ന് അസിസ്റ്റന്റ് എന്‍ജിനീയര്‍ അറിയിച്ചു.

സ്‌കൂള്‍ പ്രവേശനം

തൃത്താല ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ ഹയര്‍സെക്കന്‍ണ്ടറി ഗേള്‍സ് സ്‌കൂളില്‍ അഞ്ചാം ക്ലാസിലെ ആറ് ഒഴിവുകളിലേക്ക്(പട്ടികജാതി/ പട്ടികവര്‍ഗ്ഗം – നാല്, ജനറല്‍ – രണ്ട്) പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വാര്‍ഷിക വരുമാനം രണ്ട് ലക്ഷം കവിയരുത്. താത്പര്യമുള്ളവര്‍ പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സഹിതം ജൂലൈ 27 ന് രാവിലെ 10 ന് സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 9048934271

അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ വിദ്യാര്‍ത്ഥികള്‍ക്കായി ധനസഹായം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന്റെ ആഭിമുഖ്യത്തില്‍ 2022 – 23 അധ്യായന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നതവിജയം നേടിയ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്ക് പ്രോത്സാഹന ധനസഹായത്തിന് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷയില്‍ ആദ്യതവണ വിജയിച്ച അട്ടപ്പാടി ബ്ലോക്ക് പരിധിയിലെ അഗളി, പുതൂര്‍, ഷോളയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ പട്ടികവര്‍ഗ്ഗ വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. എസ്.എസ്.എല്‍.സി പരീക്ഷയില്‍ നാല് ബി ഗ്രേഡും അതില്‍ കൂടുതല്‍ ലഭിച്ചവര്‍ക്കും പ്ലസ് ടു പരീക്ഷയില്‍ രണ്ട് ബി ഗ്രേഡും അതില്‍ കൂടുതല്‍ മാര്‍ക്ക് ലഭിച്ചവര്‍ക്കുമാണ് ധനസഹായത്തിന് അര്‍ഹത. അപേക്ഷ, മാര്‍ക്ക് ലിസ്റ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, ആധാര്‍ എന്നിവയുടെ പകര്‍പ്പുകള്‍, ഫോണ്‍ നമ്പര്‍ സഹിതം അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിലോ അഗളി, പുതൂര്‍, ഷോളയൂര്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുകളിലോ ജൂലൈ 30 നകം അപേക്ഷ നല്‍കണമെന്ന് പ്രോജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 0492 4254382, 7907956296

കോവിഡ് 19 ബാധിച്ച് മരണമടഞ്ഞവരുടെ വനിതാ ആശ്രിതര്‍ക്കായുള്ള ‘ സ്മൈല്‍ കേരള ‘ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം

കോവിഡ് -19 ബാധിച്ച് മുഖ്യ വരുമാനാശ്രയമായ വ്യക്തി മരണപ്പെട്ട പട്ടികവര്‍ഗ്ഗ, ന്യൂനപക്ഷ, പൊതുവിഭാഗം കുടുംബങ്ങളെ സഹായിക്കുന്നതിന് കേരള സര്‍ക്കാരിന്റെയും കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്റെയും സംരംഭമായ ‘സ്മൈലി കേരള’ സ്വയം തൊഴില്‍ വായ്പാ പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആറ് ശതമാനം വാര്‍ഷിക പലിശ നിരക്കില്‍ പരമാവധി അഞ്ച് ലക്ഷം രൂപ വരെയാണ് വായ്പയായി ലഭിക്കുന്നത്. വായ്പാ തുകയുടെ 20 ശതമാനം അല്ലെങ്കില്‍ പരമാവധി ഒരു ലക്ഷം രൂപ വരെ സബ്സിഡി ലഭിക്കും. 18 നും 55 നുമിടയില്‍ പ്രായമുള്ള മുഖ്യ വരുമാനശ്രായമായ വ്യക്തി കോവിഡ് ബാധിച്ച് മരിച്ചാല്‍ അവരുടെ വനിതകളായ ആശ്രിതര്‍ക്കാണ് വായ്പ ലഭിക്കുക. കുടുംബ വാര്‍ഷിക വരുമാനം മൂന്ന് ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷകര്‍ കേരളത്തില്‍ സ്ഥിരതാമസക്കാരിയായിരിക്കണം. വിശദവിവരങ്ങള്‍ക്കും അപേക്ഷക്കുമായി www.kswdc.org ലോ 0491 2544090, 8606149753 നമ്പറിലോ ബന്ധപ്പെടണം.

അപേക്ഷ ക്ഷണിച്ചു

കുഴല്‍മന്ദം കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.കോം കമ്പ്യൂട്ടര്‍ അപ്ലിക്കേഷന്‍, ബി.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ്, ബി.എസ്.സി ഇലക്ട്രോണിക്സ് കോഴ്സുകളിലേക്ക് അപേക്ഷിക്കാം. 50 ശതമാനം യൂണിവേഴ്സിറ്റി ക്വട്ടാ സീറ്റുകളിലേക്ക് യൂണിവേഴ്സിറ്റി ക്യാപ് മുഖേന admission.uoc.ac.in ലും 50 ശതമാനം ഐ.എച്ച്.ആര്‍.ഡി ക്വട്ടാ സീറ്റുകളിലേക്ക് www.ihrdadmissions.org ല്‍ ഓണ്‍ലൈനായും അപേക്ഷിക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0492 2285577

error: Content is protected !!