Input your search keywords and press Enter.

കൊല്ലം വാര്‍ത്തകള്‍

വെട്ടിക്കവലയില്‍ കര്‍ഷകസഭയും ഞാറ്റുവേല ചന്തയും
വിഷരഹിത ഭക്ഷ്യവസ്തുക്കള്‍ ഉല്പാദിപ്പിച്ച് സ്വയംപര്യാപ്തത നേടുന്നതിനായി വെട്ടിക്കവലയില്‍ കര്‍ഷകസഭയും ഞാറ്റുവേലചന്തയും സംഘടിപ്പിച്ചു. ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ.ഡാനിയേല്‍ വെട്ടിക്കവല എന്‍.എസ്.എസ് ഓഡിറ്റോറിയത്തില്‍ നിര്‍വഹിച്ചു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ഭാഗമായി കാര്‍ഷിക നടീല്‍ വസ്തുക്കളുടെ വിതരണവും ജൈവ കാര്‍ഷിക ഉല്‍പ്പാദനോപാധികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചു.  ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ഡി. സജയകുമാര്‍ അദ്ധ്യക്ഷനായി.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഗിരിജ രാജ്, കെ.എം റെജി, അനു വര്‍ഗീസ്,  ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുജ സജി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി അദ്ധ്യക്ഷരായ റ്റിജു യോഹന്നാന്‍, വിന്‍സി യോഹന്നാന്‍, അബ്ദുല്‍ അസീസ്, കൃഷി ഓഫീസര്‍ വി.പി അഭിജിത്ത് കുമാര്‍, കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ വി. പി. അജിത്ത് കുമാര്‍, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍, കര്‍ഷക വികസനസമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കുടുംബശ്രീ  അനുകൂല്യ വിതരണം
പൂതക്കുളം ഗ്രാമപഞ്ചായത്തില്‍  മൃഗപരിപാലന-ക്ഷീരവികസന മേഖലയിലെ കുടുംബശ്രീ അംഗങ്ങള്‍ക്ക് കൈത്താങ്ങായി മാറുന്ന പദ്ധതികളുടെ ഫണ്ട് വിതരണം ചെയ്തു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അമ്മിണിയമ്മ നിര്‍വഹിച്ചു.
സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ അനിതദാസ് അദ്ധ്യക്ഷയായി. വൈസ് പ്രസിഡന്റ് വി. ജി. ജയ,  ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ജീജ സന്തോഷ്, പഞ്ചായത്ത് അംഗങ്ങളായ രമ്യ, പ്രസന്ന, മഞ്ജുഷ, സജീഷ്, മനീഷ്, ഷൈജു ബാലചന്ദ്രന്‍, അന്‍സാരി, സുനില്‍കുമാര്‍, സി.ഡി.എസ് വൈസ് ചെയര്‍പേഴ്‌സണ്‍ ഷീല ഗിരീഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

കെ.എസ്.ആര്‍.ടി.സി  ഉല്ലാസ യാത്രകള്‍
പൊ•ുടിയിലേക്ക് കൊല്ലത്ത് നിന്ന് കെ.എസ്.ആര്‍.ടി.സിയുടെ ഉല്ലാസയാത്ര ജൂലൈ 30ന് രാവിലെ ആറ് മണിക്ക്. പൊ•ുടി ഹില്‍സ്റ്റേഷന്‍, നെയ്യാര്‍ ഡാം യാത്രയ്ക്ക് 770 രൂപയാണ് നിരക്ക്. 8921950903, 9447721659,9496675635 നമ്പരുകളില്‍ ബുക്ക് ചെയ്യാം.
ജൂലായ് 31 നു രാവിലെ ഏഴ് മണിക്ക് റോസ്മല പാലരുവി തെ•ല ഡാം എന്നിവിടങ്ങളിലേക്കാണ് ഉല്ലാസയാത്ര. 750 രൂപയാണ് ബുക്കിംഗ് നിരക്ക്. ഫോണ്‍ – 8921950903, 9496675635.
കൊല്ലം ഡിപ്പോയില്‍ നിന്നും ഓഗസ്റ്റ് 6,7 തീയതികളില്‍ രാവിലെ അഞ്ചു മണിക്ക് സെമി സ്ലീപ്പര്‍ സൂപ്പര്‍ എയര്‍ ബസില്‍ വാഗമണ്‍-ചെറുതോണി-മൂന്നാര്‍ യാത്ര. യാത്രയ്ക്കും താമസത്തിനുമായി ഒരാള്‍ക്ക് 1400 രൂപയാണ് നിരക്ക്. ബുക്കിംഗിന് – 8921950903,  9496675635.

പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ അദാലത്ത് : 76 പരാതികള്‍ തീര്‍പ്പാക്കി
സംസ്ഥാന പട്ടികജാതി-പട്ടികഗോത്രവര്‍ഗ കമ്മീഷന്‍ കലക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ ജില്ലാതല പരാതി പരിഹാര അദാലത്തില്‍ രണ്ട് ദിവസങ്ങളിലായി പരിഗണിച്ച 210 കേസുകളില്‍ 151 എണ്ണം തീര്‍പ്പാക്കി. 59 എണ്ണം വിശദമായ പരിശിധനയ്ക്കായി മാറ്റിവച്ചു. പേരയം പഞ്ചായത്തിലെ ഇടമല കോളനി നവീകരണവുമായി ബന്ധപ്പെട്ട പരാതിയില്‍ സ്ഥലം സന്ദര്‍ശിക്കാനും തീരുമാനിച്ചു.
പരാതി കൊടുത്തതിന്റെ രസീത് ചോദിച്ച പരാതിക്കാരനെ പൊലിസ് വിലങ്ങണിയിച്ച സംഭവത്തില്‍ വിശദമായ പരിശോധന നടത്താന്‍ തീരുമാനിച്ചു. വിവിധ ഓഫീസുകളില്‍ ജാതിവിവേചനം, വഴിതര്‍ക്കം, വസ്തുസംബന്ധമായ പരാതികള്‍ എന്നിവയും പരിഗണിച്ചു.
പട്ടികജാതി-പട്ടികവര്‍ഗ മേഖലകളിലെ വിദ്യാഭ്യാസ-സാമ്പത്തിക പിന്നാക്കാവസ്ഥ ചൂഷണങ്ങള്‍ക്ക് കാരണമാകുന്നതായി നിരീക്ഷിച്ച കമ്മീഷന്‍ രാഷ്ട്രീയ-സാമൂഹിക സംഘടനകള്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഓര്‍മിപ്പിച്ചു.
ചെയര്‍മാന്‍ ബി. എസ്. മാവോജി, ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍, കമ്മിഷന്‍ അംഗങ്ങളായ എസ്. അജയകുമാര്‍, സൗമ്യ സോമന്‍, വകുപ്പുതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ക്വട്ടേഷന്‍ ക്ഷണിച്ചു
കുറ്റാലത്തെ കേരള പാലസ് പരിസരത്ത് കൃഷി ചെയ്യുന്നതിനായി ഭൂമി പാട്ടത്തിന് നല്‍കുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ഓഗസ്റ്റ് അഞ്ചിന് ഉച്ചയ്ക്ക് 12.30 വരെ സമര്‍പ്പിക്കാം.  [email protected]  ഇ-മെയില്‍ വിലാസത്തിലും നല്‍കാം. വിശദ വിവരങ്ങള്‍ പി.ഡബ്ല്യു.ഡി ബില്‍ഡിംഗ്‌സ് സബ് ഡിവിഷന്‍, പുനലൂര്‍ വിലാസത്തില്‍ പ്രവര്‍ത്തി ദിവസങ്ങളിലും 0475-2220900 നമ്പരിലും  ലഭിക്കും.

ഐ.ടി.ഐ പ്രവേശനം
ചടയമംഗലം സര്‍ക്കാര്‍ ഐ.ടി.ഐയില്‍ 2022 അധ്യയന വര്‍ഷത്തെ ഡ്രാഫ്റ്റ്‌സ്മാന്‍, സിവില്‍ സര്‍വ്വേയര്‍, എന്‍.സി.വി.ടി ദ്വിവത്സര ട്രേഡുകളിലേക്ക് പ്രവേശനത്തിനായി അപേക്ഷിക്കാം. അവസാന തീയതി ജൂലൈ 30.  പ്രോസ്‌പെക്ടസും വിശദവിവരങ്ങളും  https://det.kerala.gov.inhttps://itiadmissions.kerala.gov.in     എന്നീ വെബ്‌സൈറ്റുകളില്‍ ലഭിക്കും.  ഫോണ്‍: 0474 2914794.

അപേക്ഷ ക്ഷണിച്ചു
വിധവകള്‍ക്ക് സ്വയംതൊഴില്‍ ചെയ്യുന്നതിനുള്ള സഹായഹസ്തം പദ്ധതി പ്രകാരം 55 വയസ്സില്‍ താഴെ പ്രായവും ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക വരുമാനവുമുള്ള വിധവകളില്‍ നിന്നും ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി ഒക്‌ടോബര്‍ 10.  മുന്‍വര്‍ഷം ധനസഹായം ലഭിച്ചവര്‍ അപേക്ഷിക്കരുത്.  വിശദവിവരങ്ങള്‍ക്ക്  www.schemes.wcd.kerala.gov.in     ഫോണ്‍: 0474 2992809.

ഇ-ശ്രം രജിസ്‌ട്രേഷന്‍

അസംഘടിത മേഖലയിലെ തൊഴിലാളികളുടെ ദേശീയവിവരശേഖരണത്തിന്റെ ഭാഗമായി തയ്യാറാക്കിയ ഇ-ശ്രം പോര്‍ട്ടലില്‍ കോര്‍പ്പറേഷന്‍ പരിധിയിലുള്ള എല്ലാ മേഖലയിലുമുള്ള തൊഴിലാളികളും രജിസ്റ്റര്‍ ചെയ്യണമെന്ന് അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍ അറിയിച്ചു. 16 നും 59 നും ഇടയില്‍ പ്രായമുള്ള ഇ.എസ്.ഐ., ഇ.പി.എഫ് ആനുകൂല്യമില്ലാത്തവരും ആദായനികുതി പരിധിയില്‍ വരാത്തവരുമായവര്‍ക്ക് ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍, ഫോണ്‍ നമ്പര്‍ എന്നിവ ഉപയോഗിച്ച് അക്ഷയകേന്ദ്രങ്ങള്‍, കോമണ്‍ സര്‍വ്വീസ് സെന്റര്‍ (സി.എസ്.സി) വഴി രജിസ്റ്റര്‍ ചെയ്യാം.

സേനാ റിക്രൂട്ട്‌മെന്റ് റാലി ; ക്രമീകരണം വിലയിരുത്തി
ജില്ലയില്‍ നവംബര്‍ 15 മുതല്‍ 30 വരെ നടക്കുന്ന അഗ്‌നിപഥ് ആര്‍മി റിക്രൂട്ട്‌മെന്റ് റാലിയുടെ ക്രമീകരണങ്ങള്‍ ജില്ലാ കലക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ ലാല്‍ ബഹദൂര്‍ സ്റ്റേഡിയത്തില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ക്രമീകരണങ്ങള്‍ സംബന്ധിച്ച് ആര്‍മി റിക്രൂട്ട്‌മെന്റ് ഡയറക്ടറേറ്റ് കേണല്‍ മനീഷ് ബോഷ് വിശദീകരിച്ചു. ഏഴ് ജില്ലകളിലെ ഉദ്യോഗാര്‍ത്ഥികളാണ് റാലിയില്‍ പങ്കെടുക്കുന്നത്. ഉദ്യോഗാര്‍ത്ഥികള്‍ക്കുള്ള അടിസ്ഥാന സൗകര്യങ്ങളടക്കം ഏര്‍പ്പെടുത്താന്‍ സജ്ജമാണെന്ന് ജില്ലാ കലക്ടര്‍ വ്യക്തമാക്കി. അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഫോര്‍ സ്റ്റേറ്റ് പി. രമേശ്, ഉദ്യോഗസ്ഥര്‍, വിവിധ വകുപ്പ് മേധാവികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സിറ്റിംഗ്
കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ ഓഗസ്റ്റ് ആറ്, 20 തീയതികളില്‍ പീരുമേടും രണ്ട്, 23, 30 തീയതികളില്‍ പുനലൂരിലും മറ്റു പ്രവര്‍ത്തി ദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍തര്‍ക്ക-എംപ്ലോയീസ് ഇന്‍ഷുറന്‍സ്-എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസുകള്‍ വിചാരണ നടത്തും. ഫോണ്‍ – 0474 2792892.

ആസൂത്രണ സമിതി യോഗം
ജില്ലാ ആസൂത്രണ സമിതി യോഗം ഓഗസ്റ്റ് ഒന്നിന് ഉച്ചയ്ക്ക് രണ്ടിന് ആസൂത്രണ സമിതി കാര്യാലയത്തിലെ കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

അപേക്ഷ ക്ഷണിച്ചു
എസ്.ആര്‍.സി കമ്മ്യൂണിറ്റി കോളേജ്  ജൂലൈയില്‍ നടത്തുന്ന ഒരു വര്‍ഷ ഡിപ്ലോമ ഇന്‍ ഇന്‍ഡസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ ഹെല്‍ത്ത് ആന്റ് സേഫ്റ്റി മാനേജ്‌മെന്റ്, ഡിപ്ലോമ ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി, ആറുമാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് ഇന്‍ സോളാര്‍ എനര്‍ജി ടെക്‌നോളജി, പത്താംക്ലാസ്/തത്തുല്യം യോഗ്യതയുള്ള ഒരു മാസ സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രായപരിധി: 18 വയസ്സിന് മുകളില്‍. യോഗ്യത: പ്ലസ്ടൂ/തത്തുല്യം.  ശനി/ഞായര്‍/പൊതുഅവധി ദിവസങ്ങളിലാകും ക്ലാസ്സുകള്‍.  അപേക്ഷിക്കേണ്ട അവസാന തീയതി: ഓഗസ്റ്റ് 31.  വിശദവിവരങ്ങള്‍ക്ക് www.srccc.in     ഫോണ്‍: 8593804080, 7560952138, 9349883702.

എം.ബി.എ കോഴ്‌സിന് അപേക്ഷിക്കാം.
സംസ്ഥാന ടൂറിസം വകുപ്പിന്റെ കിറ്റ്‌സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്‌സിന് ജനറല്‍ – സംവരണ വിഭാഗങ്ങളിലെ സീറ്റൊഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  അവസാന തീയതി: ജൂലൈ 31.  ഏതെങ്കിലും വിഷയത്തില്‍ ബിരുദവും ക്യാറ്റ്/കെ-മാറ്റ്/സി-മാറ്റ് യോഗ്യതയുമുള്ളവര്‍ക്കും അവസാനവര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും അപേക്ഷിക്കാം.  വിശദവിവരങ്ങള്‍ക്ക്ഫോ www.kittsedu.org    ണ്‍: 9446529467, 94447013046, 0471-2327707.

ജില്ലാ വികസനസമിതി യോഗം
ജില്ലാ വികസനസമിതി യോഗം ജൂലൈ 30ന് രാവിലെ 11ന് ഓണ്‍ലൈനായി ചേരും.

error: Content is protected !!