Input your search keywords and press Enter.

പ്രധാനമന്ത്രി ഇന്ന് (ജനുവരി 16) കേരളത്തിലെത്തും

 

രണ്ടു ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു(ജനുവരി 16) കേരളത്തിലെത്തും. വൈകിട്ട് 6.45നു കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഐ.എൻ.എസ്. ഗരുഡയിൽ എത്തുകയും തുടർന്ന് എറണാകുളം സർക്കാർ അതിഥി മന്ദിരത്തിൽ തങ്ങുകയും ചെയ്യും.

ജനുവരി 17നു രാവിലെ ഗസ്റ്റ് ഹൗസിൽനിന്നു ഹെലികോപ്റ്ററിൽ ഗുരുവായൂരിലേക്കു പോകുന്ന പ്രധാനമന്ത്രി രാവില 7.40നു ഗുരുവായൂർ ക്ഷേത്രത്തിലും 10.15നു തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രത്തിലും ദർശനം നടത്തിയ ശേഷം ഉച്ചയ്ക്കു 12നു കൊച്ചി വെല്ലിങ്ടൺ ഐലൻഡിൽ എത്തുകയും കൊച്ചിൻ ഷിപ്‌യാർഡിൽ വിവിധ പദ്ധതികളുടെ ഉദ്ഘാടനം നിർവഹിക്കുകയും ചെയ്യും. തുടർന്ന് 1.30നു മറൈൻ ഡ്രൈവ് ഗ്രൗണ്ടിൽ പൊതുപരിപാടിയിൽ പങ്കെടുക്കും. തുടർന്ന് 2.35ന് പ്രധാനമന്ത്രി ഐ.എൻ.എസ്. ഗരുഡയിലേക്കു പുറപ്പെടുകയും അവിടെനിന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തുകയും ഡൽഹിയിലേക്കു മടങ്ങുകയും ചെയ്യും.

error: Content is protected !!