Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാര്‍ത്തകള്‍ /സര്‍ക്കാര്‍ അറിയിപ്പുകള്‍

കെല്‍ട്രോണില്‍ മാധ്യമ പഠനം
കെല്‍ട്രോണ്‍ നടത്തുന്ന മാധ്യമ കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുള്ള കോഴ്സില്‍, ടെലിവിഷന്‍ വാര്‍ത്താ ചാനലുകളിലും , ഡിജിറ്റല്‍ വാര്‍ത്താ ചാനലുകളിലും പഠന സമയത്ത് പരിശീലനവും പ്ലേസ്മെന്റ് സഹായവും ലഭിക്കും. വാര്‍ത്താ അവതരണം, പ്രോഗ്രാം ആങ്കറിംഗ്, മൊബൈല്‍ ജേണലിസം(മോജോ), വീഡിയോ എഡിറ്റിംഗ്, ക്യാമറാ എന്നിവയിലും പരിശീലനം നല്‍കും. ഏതെങ്കിലും വിഷയത്തില്‍ ബിരുദം നേടിയവര്‍ക്കും ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. പ്രായപരിധി 30 വയസ്. കോഴ്സ് പഠിക്കുവാന്‍ തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിലെ കെല്‍ട്രോണ്‍ നോളേജ് സെന്ററുകളിലാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി ആഗസ്റ്റ് 10. ഫോണ്‍: 9544 958 182.
വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, രണ്ടാം നില, ചെമ്പിക്കളം ബില്‍ഡിംഗ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം. 695 014, കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, മൂന്നാം നില, അംബേദ്ക്കര്‍ ബില്‍ഡിങ്, റെയില്‍വേ സ്റ്റേഷന്‍ ലിങ്ക് റോഡ്, കോഴിക്കോട്. 673 002.

പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രം കെട്ടിടത്തിന്റെ
ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന്

പറക്കോട് മൃഗസംരക്ഷണ ഉപകേന്ദ്രത്തിന്റെ ഉദ്ഘാടനം ആഗസ്റ്റ് രണ്ടിന് 10.30ന് മൃഗസംരക്ഷണക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി നിര്‍വഹിക്കും. യോഗത്തില്‍ നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എം.എല്‍.എ അധ്യക്ഷത വഹിക്കും. അടൂര്‍ നഗര സഭാ ചെയര്‍മാന്‍ ഡി. സജി, വിവിധ ജനപ്രതിനിധികള്‍ പങ്കെടുക്കും. നിയമസഭാ ഡപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ എംഎല്‍എയുടെ 2017-18 വര്‍ഷത്തെ ആസ്തി വികസന ഫണ്ടില്‍ നിന്നും 15 ലക്ഷം രൂപ ചെലവഴിച്ചാണ് അടൂര്‍ നഗരസഭ 14ാമത് വാര്‍ഡില്‍ പുതുതായി ഉപകേന്ദ്രം നിര്‍മ്മിച്ചത്.

 

സ്‌കാറ്റേര്‍ഡ് വിഭാഗം: അംഗത്വത്തിന് അപേക്ഷിക്കാം
കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് സ്‌കാറ്റേര്‍ഡ് വിഭാഗത്തിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനായി എ.എല്‍.ഒ കാര്‍ഡ് ലഭിച്ചവരും,  നിലവില്‍ ബോര്‍ഡിന്റെ അണ്‍അറ്റാച്ച്ഡ്/ അറ്റാച്ച്ഡ് ക്ഷേമപദ്ധതികളില്‍ ഉള്‍പ്പെടാത്തവരുമായ എല്ലാ ചുമട്ടു തൊഴിലാളികളും അംഗത്വം സ്വീകരിക്കുന്നതിന് കേരള ചുമട്ടുതൊഴിലാളി ക്ഷേമബോര്‍ഡ് പത്തനംതിട്ട ജില്ലാ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ ഓഫീസര്‍ അറിയിച്ചു. ഇ-ശ്രം പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാത്തവര്‍ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി പകര്‍പ്പ് ഹാജരാക്കണം. ഫോണ്‍: 0468 2 325 346, 9495 116 945.

ടെന്‍ഡര്‍
വനിതാ ശിശു വികസന വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പറക്കോട് ശിശു വികസന പദ്ധതി ഓഫീസിലെ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി 01-09-2022 മുതല്‍ 31-08-2023 വരെയുള്ള ഒരുവര്‍ഷ കാലയളവിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് താല്‍പര്യമുള്ള ടാക്‌സി പെര്‍മിറ്റുള്ള വാഹന ഉടമകളില്‍ നിന്നും മുദ്ര വെച്ച കവറില്‍ ടെന്‍ഡറുകള്‍ ക്ഷണിക്കുന്നു. പൂരിപ്പിച്ച ടെന്‍ഡര്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് മാസം 16. ഇമെയില്‍: [email protected], ഫോണ്‍: 0473 4217 010, 9446 524 441.

ടൈപ്പിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡവലപ്‌മെന്റ് ഓഫീസില്‍ നിലവിലുളള ടൈപ്പിസ്റ്റ് ഒഴിവിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ പി.എസ്.സി നിഷ്‌കര്‍ഷിക്കുന്ന നിശ്ചിത യോഗ്യതയുളളവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. പട്ടിക വര്‍ഗക്കാരായ അപേക്ഷകര്‍ക്ക് മുന്‍ഗണന. 2023 മാര്‍ച്ച് 31 വരെയാണ് കാലാവധിയെങ്കിലും പിഎസ്‌സി മുഖേന സ്ഥിരം നിയമനത്തിലൂടെ ഒഴിവ് നികത്തുന്ന പക്ഷം ഇവരുടെ സേവനം അവസാനിക്കും. നിഷ്‌കര്‍ഷിച്ചിരിക്കുന്ന യോഗ്യതയുളള ആളുകളുടെ അഭാവത്തില്‍ മതിയായ യോഗ്യതയുളളവരെയും പരിഗണിക്കും. അപേക്ഷകര്‍ യോഗ്യത തെളിയിക്കുന്ന രേഖകളുടെ പകര്‍പ്പുകള്‍ സഹിതം അപേക്ഷ ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസ്, തോട്ടമണ്‍ പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അയക്കണം. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 30. ഫോണ്‍ : 0473 5 227 703.

 

റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
പത്തനംതിട്ട ജില്ലയില്‍ വിവിധ വകുപ്പുകളില്‍ ലാസ്റ്റ് ഗ്രേഡ് (കാറ്റഗറി നം. 548/2019) തസ്തികയുടെ റാങ്ക് ലിസ്റ്റ് തീയതി 18.07.22 പ്രസിദ്ധീകരിച്ചതായി പത്തനംതിട്ട ജില്ലാ പി.എസ്.സി ഓഫീസര്‍ അറിയിച്ചു.സൗജന്യ പുനരധിവാസ പരിശീലനം
തൊഴില്‍രഹിതരും 55 ല്‍ താഴെ പ്രായമുളള വിമുക്തഭടന്മാര്‍ക്കും അവരുടെ തൊഴില്‍രഹിതരായ ആശ്രിതര്‍ക്കുമായി സൈനിക ക്ഷേമ വകുപ്പ് വിവിധ പുനരധിവാസ കോഴ്സുകള്‍, പത്തനംതിട്ട, മല്ലപ്പളളി, അടൂര്‍ എന്നീ കേന്ദ്രങ്ങളില്‍ നടത്തും. ഒന്ന്/ മൂന്ന്/ ആറ് മാസ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍, ഡിസിഎ, ടാലി ആന്റ് ജിഎസ്ടി, ഡിടിപി വിത്ത് ഫോട്ടോഷോപ്പ്, അഡ്വാന്‍സ് ട്രെയിനിംഗ് ഫോര്‍ ജെസിബി ഓപ്പറേഷന്‍, അഡ്വാന്‍സ്  ട്രെയിനിംഗ് ഫോര്‍ ബസ് / ട്രക്ക് ഓപ്പറേഷന്‍, സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ഫൈബര്‍ ഒപ്റ്റിക് ടെക്നോളജി, സര്‍ട്ടിഫിക്കറ്റ്  കോഴ്സ് ഇന്‍ ഇലക്ട്രോണിക്സ് സെക്യൂരിറ്റി ആന്റ് സര്‍വയലെന്‍സ് സിസ്റ്റം എന്നിവയാണ് കോഴ്സുകള്‍. ആഗസ്റ്റ് 19ന് ആരംഭിക്കുന്ന കോഴ്സുകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്കാണ് പരിശീലനം. താത്പര്യമുളളവര്‍ ആഗസ്റ്റ് ആറിന് മുമ്പ് പത്തനംതിട്ട ജില്ലാ സൈനിക ക്ഷേമ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 0468 2 961 104.

ദ്വിദിന കലാ ശില്പശാല
കേരള ലളിതകലാ അക്കാദമി പാലക്കാട് ജില്ലയിലെ മലമ്പുഴ ആശ്രമം ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ ജൂലൈ 30, 31 തീയതികളില്‍ കലാ ശില്പശാല സംഘടിപ്പിക്കുന്നു. കെ. സുധീഷ്, പി.കെ. ശ്രീനിവാസന്‍ എന്നിവരുടെ നേതൃത്വത്തിലാണ് ശില്‍പശാല നടക്കുന്നത്.

തൊഴില്‍രഹിതരായ എസ്.സി വിഭാഗക്കാര്‍ക്ക് സംരംഭകത്വ പരിശീലനം
കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ്പ് ഡെവലപ്മെന്റ് നാഷണല്‍ ഫിഷറീസ് ഡെവലപ്മെന്റ് ബോര്‍ഡിന്റെയും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മൈക്രോ സ്മോള്‍ മീഡിയം എന്റെര്‍പ്രൈസിന്റെയും ആഭിമുഖ്യത്തില്‍ ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ 15 ദിവസത്തെ സംരംഭകത്വ പരിശീലനം സംഘടിപ്പിക്കും. ഫിഷറീസ് ആന്‍ഡ് അക്വാകള്‍ച്ചര്‍ എന്ന വിഷയത്തില്‍ സംരംഭം തുടങ്ങാന്‍ ആഗ്രഹിക്കുന്ന എസ്.സി വിഭാഗത്തില്‍പെട്ട തൊഴില്‍രഹിതരായ 45 വയസിന് താഴെയുളള തെരഞ്ഞെടുത്ത 25 യുവതീ യുവാക്കള്‍ക്ക് സ്‌റ്റൈഫന്റോടുകൂടി  ഓഗസ്റ്റ് ഒന്‍പത് മുതല്‍ 29 വരെ കളമശ്ശേരി കീഡ് ക്യാമ്പസില്‍ പരിശീലനം നടക്കും. താത്പര്യമുള്ളവര്‍ ആഗസ്റ്റ് രണ്ടിന് മുന്‍പ് www.kied.info എന്ന വെബ്സൈറ്റ് സന്ദര്‍ശിച്ച് അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0484 2532890, 2550322, 9605 542 061.

സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈസെക്ഷനില്‍ നടത്തുന്ന സര്‍ട്ടിഫിക്കറ്റ് ഇന്‍ സേഫ്റ്റി ഓഫീസര്‍ ട്രെയിനിംഗ് പ്രോഗ്രാംമിന് അപേക്ഷ ക്ഷണിച്ചു. ഒരു മാസം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്  അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യത പത്താംക്ലാസ് അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. പത്തനംതിട്ട സ്റ്റഡി സെന്റര്‍ ഫോണ്‍ : 9539 623 456.  വെബ് സൈറ്റ് : www.srccc.in

 

ഡിപ്ലോമ പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്ആര്‍സി കമ്മ്യൂണിറ്റി കോളേജ് ജൂലൈ സെക്ഷനില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഇന്റസ്ട്രിയല്‍ ആന്റ് കണ്‍സ്ട്രക്ഷന്‍ സേഫ്റ്റി മാനേജ്മെന്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഒരു വര്‍ഷം ദൈര്‍ഘ്യമുളള സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന്  അപേക്ഷിക്കുന്നതിനുളള അടിസ്ഥാന യോഗ്യത പ്ലസ് ടു അഥവാ തത്തുല്യം. ശനി/ഞായര്‍/പൊതു അവധി ദിവസങ്ങളില്‍ കോണ്‍ടാക്ട് ക്ലാസുകള്‍ നടക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 31. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ആഗസ്റ്റ് 31. പത്തനംതിട്ട സ്റ്റഡി സെന്റര്‍ ഫോണ്‍ : 9539 623 456.  വെബ് സൈറ്റ് : www.srccc.in



കിറ്റ്സില്‍ എം.ബി.എ കോഴ്സിന് അപേക്ഷിക്കാം
കിറ്റ്സില്‍ എം.ബി.എ (ട്രാവല്‍ ആന്റ് ടൂറിസം) കോഴ്സിന് ജനറല്‍ വിഭാഗത്തിലും സംവരണ വിഭാഗത്തിലും സീറ്റ് ഒഴിവ്. കേരള സര്‍വകലാശാലയുടെയും എഐസിടിഇയുടെയും അംഗീകാരത്തോടെ നടത്തുന്ന കോഴ്സിന് താത്പര്യമുളളവര്‍ ജൂലൈ 31 ന് മുമ്പ് www.kittsedu.org എന്ന വെബ് സൈറ്റിലൂടെ അപേക്ഷിക്കണം. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ഏതെങ്കിലും വിഷയത്തില്‍ ബിരുദവും സിഎറ്റി, കെഎംഎറ്റി, സിഎംഎറ്റി യോഗ്യതയുളളവര്‍ക്കും അവസാന വര്‍ഷ  ബിരുദ വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. ഫോണ്‍ : 9446 529 467, 9447 013 046, 0471 2 327 707.
error: Content is protected !!