കോന്നി :കർക്കടക മാസത്തിലെ ആയില്യത്തോട് അനുബന്ധിച്ച് കോന്നി കല്ലേലി ഊരാളി അപ്പൂപ്പൻ കാവിൽ (മൂലസ്ഥാനം )ആയില്യം പൂജ സമർപ്പിച്ചു.
രാവിലെ 4 മണിയ്ക്ക് മല ഉണർത്തി കാവ് ഉണർത്തി ദ്രാവിഡ ആചാരത്തോടെ താംബൂല സമർപ്പണം നടത്തി . തുടര്‍ന്ന് വാനര ഊട്ട്, മീനൂട്ട് പ്രകൃതി സംരക്ഷണ പൂജ, പ്രകൃതി വന്ദനത്തോടെ പ്രഭാത പൂജ നിത്യ അന്നദാനം നടന്നു .
രാവിലെ പത്ത് മണി മുതൽ നാഗാരാധനയുടെ ഭാഗമായി അഷ്ട നാഗങ്ങളായ ശേഷ നാഗം, വാസുകി, തക്ഷകൻ, കാർക്കോടകൻ, ശംഘപാലകൻ, ഗുളികൻ, പത്മൻ, മഹാപത്മൻ എന്നിവർക്ക് നാഗ പൂജയും തുടര്‍ന്ന് നാഗ പാട്ട് സമർപ്പിച്ച ശേഷം നാഗ രാജനും നാഗ യക്ഷി അമ്മയ്ക്കുംനൂറും പാലും മഞ്ഞൾ നീരാട്ട് കരിക്ക് അഭിഷേകം സമര്‍പ്പിച്ചു . ഊട്ട് പൂജയും സന്ധ്യാ വന്ദനം ദീപാരാധന ദീപ കാഴ്ച എന്നിവ നടന്നു .പൂജകള്‍ക്ക് വിനീത് ഊരാളി ,ഭാസ്ക്കരന്‍ ഊരാളി എന്നിവര്‍ കാര്‍മികത്വം വഹിച്ചു