Input your search keywords and press Enter.

 സ്‌കൂളുകളിലേക്കുള്ള പതാക വിതരണം ആരംഭിച്ചു

സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി കുടുംബശ്രീ തയാറാക്കിയ ദേശീയ പതാകകളുടെ സ്‌കൂളുകളിലേക്കുള്ള വിതരണം ആരംഭിച്ചു.  ദേശീയ പതാക കുട്ടികള്‍ക്ക് നല്‍കി സ്‌കൂളുകളിലേക്കുള്ള ജില്ലാ തല വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ നിര്‍വഹിച്ചു. ഓമല്ലൂര്‍ മഞ്ഞിനിക്കര എല്‍.പി സ്‌കൂളില്‍ നടന്ന ചടങ്ങില്‍ വാര്‍ഡ് മെമ്പര്‍ അനില്‍ കുമാര്‍ അധ്യക്ഷത വഹിച്ചു.
ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സന്‍ വിളവിനാല്‍ പഞ്ചായത്ത് തല വിതരണോദ്ഘാടനം നിര്‍വഹിച്ചു. ബ്ലോക്ക് മെമ്പര്‍ വി.ജി. ശ്രീവിദ്യ, വാര്‍ഡ് മെമ്പര്‍ സുജാത ടീച്ചര്‍,  സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫസീന, സ്‌കൂള്‍ പി.ടി.എ പ്രസിഡന്റ് രജനി കുമാരി, ജില്ലാ ജെന്‍ഡര്‍ പ്രോഗ്രാം മാനേജര്‍ പി.ആര്‍. അനുപ, ജില്ലാ പ്രോഗ്രാം മാനേജര്‍മാരായ എലിസബത്ത് ജി കൊച്ചില്‍, അനിത കെ നായര്‍, ട്രൈബല്‍ ജില്ലാ പ്രോഗ്രാം മാനേജര്‍ ടി.കെ. ഷാജഹാന്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഉഷാ കുമാരി, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ കെ.എന്‍. അമ്പിളി, സിഡിഎസ്, എഡിഎസ്, അയല്‍ക്കൂട്ട അംഗങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

error: Content is protected !!