Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിലെ ഇന്നത്തെ സര്‍ക്കാര്‍ അറിയിപ്പുകള്‍ ( 11/10/2022)

കൃഷിക്ക് തുടക്കം കുറിച്ച് ആറന്മുള; നിലം ഉഴുതു തുടങ്ങി

ആറന്മുളയിലെ പാടശേഖരങ്ങളില്‍ കൃഷി ഇറക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവിടുത്തെ കര്‍ഷകര്‍. കൃഷിക്ക് തുടക്കം കുറിച്ച് നിലം ഉഴുതു മറിക്കുന്ന ജോലിയാണ് ഇപ്പോള്‍ പുരോഗമിക്കുന്നത്. അടുത്ത ഓണത്തിന് ആറന്മുള പാര്‍ത്ഥസാരഥിക്ക് തിരുവോണത്തോണിയില്‍ സമര്‍പ്പിക്കാനുള്ള അരി ഇവിടെയാണ് വിളയിച്ചെടുക്കുന്നത്.

പഞ്ചായത്തിന്റെയും പാടശേഖരസമിതിയുടേയും പള്ളിയോട സേവാസംഘത്തിന്റെയും സഹകരണത്തോടെയാണ് കൃഷി നടത്തുന്നത്. കഴിഞ്ഞ തവണ ഉത്തമന്‍ എന്ന കര്‍ഷകന്‍ നിരവധി വെല്ലുവിളികളെ അതിജീവിച്ച് അന്‍പത് പറ നെല്ലാണ് കൊയ്‌തെടുത്തത്. പള്ളിയോട സേവാസംഘത്തിന്റെ കൂടി സഹകരണത്തില്‍ അടുത്ത അഷ്ടമിരോഹിണി വള്ളസദ്യക്കായി 501 പറ നെല്ല് ലക്ഷ്യമിട്ടാണ് ഇത്തവണ കര്‍ഷകര്‍ പാടത്തിറങ്ങിയിട്ടുള്ളത്. പാടശേഖര സമിതിയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളെ കൃഷിയിലേക്ക് ആകര്‍ഷിക്കുന്നതിന് അവരെ കൂടി ഉള്‍പ്പെടുത്തിയാണ് കഴിഞ്ഞ വര്‍ഷം കൃഷി ഇറക്കിയതും കൊയ്ത്തുല്‍സവം നടത്തിയതും. ഇത്തവണയും കൂടുതല്‍ വിപുലമായ രീതിയില്‍ കൃഷി നടത്താനും തരിശുരഹിത പഞ്ചായത്ത് എന്ന ലക്ഷ്യത്തിലേക്ക് എത്തിച്ചേരാനുമാണ് ആറന്മുള ഗ്രാമപഞ്ചായത്ത് ലക്ഷ്യമിടുന്നത്.


പ്ലാസ്റ്റിക് വിമുക്തമാക്കാന്‍ പഞ്ചായത്ത് സെക്രട്ടറിയുടെ മിന്നല്‍പരിശോധന

പ്ലാസ്റ്റിക് ഉപയോഗം തടയുന്നത് ലക്ഷ്യമിട്ട് ആറന്മുള ഗ്രാമപഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയുടെ നേതൃത്വത്തില്‍ മിന്നല്‍ പരിശോധന നടത്തി. വിവിധ കടകളില്‍ നിന്നും നിരോധിച്ച പ്ലാസ്റ്റിക് ഉല്‍പ്പന്നങ്ങള്‍ കണ്ടെത്തുകയും ഇത്തരം സ്ഥാപനങ്ങള്‍ക്കെതിരെ പിഴ ഈടാക്കുകയും ചെയ്തു. പ്ലാസ്റ്റിക് വിരുദ്ധ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ചാണ് റെയ്ഡ് നടത്തിയത്. ഇനിയും നിരോധിത പ്ലാസ്റ്റിക്കിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാകുമെന്നും പ്ലാസ്റ്റിക് നിര്‍മാര്‍ജ്ജന പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളുടെ സഹകരണം ആവശ്യമാണെന്നും പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

ലഹരി വിമുക്ത പരിപാടി
നാരങ്ങാനം ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി ഡി എസ്, ബാലസഭ, ജി ആര്‍ സി എന്നിവ  സംയുക്തമായി ലഹരി വിമുക്ത പരിപാടി സംഘടിപ്പിച്ചു. സി ഡി എസ് ചെയര്‍പേഴ്സണ്‍ ലളിത സോമന്‍ അധ്യക്ഷത വഹിച്ച ചടങ്ങ് വാര്‍ഡ് അംഗം മായ ഹരിചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കമ്മ്യൂണിറ്റി കൗണ്‍സിലര്‍ ഷീജ ബീഗം പ്രോഗ്രാം വിശദീകരിച്ചു. ലഹരി വിമുക്ത റാലി, പ്രതിജ്ഞ, ആശയമരം, ഒപ്പുശേഖരണം തുടങ്ങിയവയും നടത്തി.

വസ്തു നികുതി ക്യാമ്പുകള്‍
ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്ത് 2022-23 വര്‍ഷത്തെ വസ്തു നികുതി പിരിവ് ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി വസ്തു നികുതി ക്യാമ്പുകള്‍ സംഘടിപ്പിക്കുന്നു. നികുതിദായകര്‍ ഈ അവസരം പരമാവധി പ്രയോജനപ്പെടുത്തി ജപ്തി, പ്രോസിക്യുഷന്‍ നടപടികളില്‍ നിന്ന് ഒഴിവാക്കേണ്ടതാണെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഗ്രാമപഞ്ചായത്തിലെ എല്ലാ വാര്‍ഡുകളിലെയും കെട്ടിടനികുതി താഴെ പറഞ്ഞിരിക്കുന്ന ക്യാമ്പിലും അടയ്ക്കാവുന്നതാണ്. 13ന് അഞ്ചാം വാര്‍ഡിലെ കളക്ഷന്‍ ക്യാമ്പ് തറയശ്ശേരി അങ്കണവാടിയിലും, 12ാം വാര്‍ഡിലെ സെന്റ് മേരീസ് ക്‌നാനായ ഓഡിറ്റോറിയത്തിലും പ്രവര്‍ത്തിക്കും. 14ന് ഏഴ്,11 വാര്‍ഡികളിലേത് എണ്ണിക്കാട് ക്‌നാനായ പള്ളിയിലും 13,14,15 വാര്‍ഡുകളിലേത് കാവുങ്കല്‍ ജംഗ്ഷന്‍ യുവ ശക്തി ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 15ന് ഏഴ്, എട്ട്, ഒന്‍പത്, 10, 11 വാര്‍ഡുകള്‍ പഴയക്കാവ് മോഡല്‍ അങ്കണവാടിയിലും 16ാം വാര്‍ഡിലേത് വള്ളംകുളം പടിഞ്ഞാറ് വൈഎംഎ ലൈബ്രറിയിലും പ്രവര്‍ത്തിക്കും. 17ന് ഒന്ന്, 17 വാര്‍ഡുകളിലെ വള്ളംകുളം യുപിഎസിലും ഒന്‍പത്, പത്ത് വാര്‍ഡുകളിലെ സൊസൈറ്റിപ്പടിയിലും നടത്തും. 18ന് രണ്ട്, മൂന്ന്, നാല് ആറ് വാര്‍ഡുകളിലേത് ഇരവിപേരൂര്‍ വൈഎംസിഎയിലും 12, 14 വാര്‍ഡുകളിലേത് നന്നൂര്‍ എസ്എസ്എ ലൈബ്രറിയിലും 19ന് ആറ്, 11 വാര്‍ഡുകളിലേത് കൊച്ചാലുംമൂട്ടിലും പ്രവര്‍ത്തിക്കും. രാവിലെ 10.30 മുതല്‍ മൂന്നുവരെയാണ് പ്രസ്തുത കളക്ഷന്‍ ക്യാമ്പ് പ്രവര്‍ത്തിക്കുക.

ബോധവല്‍ക്കരണ ക്ലാസ് ഇന്ന്
കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡ് നടപ്പിലാക്കി വരുന്ന വായ്പാ പദ്ധതികളുടെ ബോധവല്‍ക്കരണ ക്ലാസ് ഇന്ന് രാവിലെ 10.30ന് പത്തനംതിട്ട ടൗണ്‍ ഹാളില്‍ നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ ക്ലാസ് ഉദ്ഘാടനം ചെയ്യും.

എംബിഎ സ്പോട്ട് അഡ്മിഷന്‍
യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ഒഴിവുള്ള എംബിഎ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷന്‍ നടത്തുന്നു. ഏതെങ്കിലും വിഷയത്തിലുള്ള ബിരുദത്തില്‍ 50 ശതമാനം മാര്‍ക്കോടുകൂടി പാസായ ജനറല്‍ വിഭാഗത്തിനും, 48 ശതമാനം മാര്‍ക്കോടെ പാസായ ഒബിസി വിഭാഗത്തിനും, പാസ്മാര്‍ക്ക് നേടിയ എസ്‌സി/എസ് റ്റി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കെ മാറ്റ്, സി മാറ്റ്, ക്യാറ്റ് തുടങ്ങിയ യോഗ്യതാപരീക്ഷകള്‍ പാസാകാത്തവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. അഡ്മിഷന്‍ നേടുന്നതിന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി യുഐഎം അടൂര്‍ സെന്ററില്‍ ഈ മാസം 13,14 തീയതികളില്‍ ഹാജരാകണം. ഫോണ്‍: 9746 998 700, 9946 514 088, 9400 300 217.


കൗണ്‍സിലിംഗ്:  അപേക്ഷ ക്ഷണിച്ചു
റാന്നി ട്രൈബല്‍ ഡെവലപ്മെന്റ് ഓഫീസിന്റെ കീഴിലുളള വടശ്ശേരിക്കര മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂള്‍, ചിറ്റാര്‍ പ്രീമെട്രിക് ഹോസ്റ്റല്‍, കടുമീന്‍ചിറ പ്രീമെട്രിക് ഹോസ്റ്റലിലെ വിദ്യാര്‍ഥികള്‍ക്ക് കൗണ്‍സിലിംഗ്, കരിയര്‍ ഗൈഡന്‍സ് നല്‍കുന്നതിന് 2022-23 അധ്യയന വര്‍ഷത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ കൗണ്‍സിലറെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവ് (പുരുഷന്‍). യോഗ്യത- എം.എ /എം.എസ്.സി സൈക്കോളജി/ എം.എസ് ഡബ്ല്യൂ (സ്റ്റുഡന്റ് കൗണ്‍സില്‍ പരിശീലനം നേടിയവര്‍ ആയിരിക്കണം). കേരളത്തിന് പുറത്ത് നിന്നും യോഗ്യത നേടിയവര്‍ തുല്യതാ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കൗണ്‍സിലിംഗില്‍ സര്‍ട്ടിഫിക്കറ്റ്/ ഡിപ്ലോമ നേടിയവര്‍ക്കും സ്റ്റുഡന്റ് കൗണ്‍സിലിംഗ് രംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.
പ്രായം 25 നും 45 നും മധ്യേ. നിയമന കാലാവധി 2023 മാര്‍ച്ച് വരെ. ഓണറേറിയം 18000 രൂപയും യാത്രാപടി പരമാവധി 2000 രൂപയും ലഭിക്കും. താത്പര്യമുളളവര്‍ വെളളകടലാസില്‍ എഴുതിയ അപേക്ഷ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍, രണ്ട് പാസ്‌പോര്‍ട്ട് ഫോട്ടോ, പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം ഡ്രൈബല്‍ ഡെവലപ്മെന്റ് ഓഫീസര്‍, തോട്ടമണ്‍ എസ്.ബി.ഐ യ്ക്ക് സമീപം, തോട്ടമണ്‍, റാന്നി പി.ഒ, പിന്‍ 689 672 എന്ന വിലാസത്തില്‍ അപേക്ഷിക്കണം. അവസാന തീയതി ഈ മാസം 19. ഫോണ്‍ : 0473 5 227 703.

ലഹരി വിരുദ്ധ കാമ്പയിന്‍ നടന്നു
കേരള യൂണിവേഴ്സിറ്റിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള എം.ബി.എ വിദ്യാഭ്യാസ സ്ഥാപനമായ യൂണിവേഴ്സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (യുഐഎം) അടൂര്‍ സെന്ററില്‍ ലഹരി വിരുദ്ധ കാമ്പയിന്‍ നടന്നു. എക്സൈസ് പ്രിവെന്റീവ് ഓഫീസര്‍ ഹരീഷ് കുമാര്‍

നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12ന്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ആഭിമുഖ്യത്തില്‍ നാഷണല്‍ ലോക് അദാലത്ത് നവംബര്‍ 12ന് നടക്കും. പത്തനംതിട്ട ജില്ലാ കോടതി സമുച്ചയത്തിലും തിരുവല്ല, റാന്നി, അടൂര്‍ കോടതി സമുച്ചയങ്ങളിലുമാണ് അദാലത്ത് നടക്കുന്നത്. ബാങ്കിംഗ് മേഖലയിലെ പരാതികളും കോടതിയുടെ പരിഗണനയിലില്ലാത്ത വ്യക്തികളുടെ പരാതികളും  പരിഗണനയിലുളള സിവില്‍ കേസുകളും ഒത്തു തീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകളും മോട്ടോര്‍ വാഹന അപകട തര്‍ക്ക പരിഹാര കേസുകളും അദാലത്തില്‍ പരിഗണിക്കും. ഫോണ്‍: 0468 2 220 141.

ലോക മാനസികാരോഗ്യ ദിനം: റാലിയും പോസ്റ്റര്‍ നിര്‍മാണ മത്സരവും നടന്നു
ലോക മാനസികാരോഗ്യ ദിനത്തോടനുബന്ധിച്ച് കൗമാര സൗഹൃദാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം തുമ്പമണ്‍, കുടുംബാരോഗ്യ കേന്ദ്രം പന്തളം, എന്‍.എസ്.എസ് 467 യൂണിറ്റ്, എന്‍.എസ്.എസ്.എച്ച്.എസ് പന്തളം, ആരോഗ്യകേരളം പത്തനംതിട്ട എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ ബോധവല്‍ക്കരണ റാലിയും, ക്ലാസും, പോസ്റ്റര്‍ നിര്‍മാണ മത്സരവും സംഘടിപ്പിച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ നിഷ, എന്‍എസ്എസ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ കെ.ആര്‍ ഗീതാദേവി, ആരോഗ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അപ്രന്റീസ് നിയമനം
താനൂര്‍ സിഎച്ച് എം കെ എം.ഗവ.ആര്‍ട്സ് ആന്റ് സയന്‍സ് കോളേജില്‍ 2022-23 അധ്യായന വര്‍ഷത്തില്‍ സൈക്കോളജി അപ്രന്റീസിന്റെ താല്‍ക്കാലിക നിയമനം നടത്തുന്നു. സൈക്കോളജിയില്‍ ബിരുദാനന്തര ബിരുദമുള്ളവര്‍ക്ക് അപേക്ഷിക്കാം. ക്ലിനിക്കല്‍ സൈക്കോളജിയില്‍ പ്രവൃത്തി പരിചയം അഭിലഷണീയ യോഗ്യതകളാണ്. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ ഈ മാസം 14ന് രാവിലെ 10ന് കോളേജില്‍ പ്രിന്‍സിപ്പല്‍ മുമ്പാകെ അസല്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം അഭിമുഖത്തിന് ഹാജരാകണം. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ഥികളെ 2023 മാര്‍ച്ച് 31 വരെ അപ്രന്റീസ്ഷിപ്പില്‍ താല്‍ക്കാലികമായി നിയമിക്കും.

ഗസ്റ്റ് അധ്യാപക നിയമനം
വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ ഒഴിവുളള ഗണിതശാസ്ത്ര വിഭാഗം ലക്ചര്‍ തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യത : എം.എസ്.സി മാത്സ് (55 ശതമാനം), നെറ്റ്. താത്പര്യമുളളവര്‍ ബയോഡേറ്റ, മാര്‍ക്ക് ലിസ്റ്റ്, പത്താംതരം/തത്തുല്യം, യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഈ മാസം 14ന് രാവിലെ 10.30ന് വെച്ചൂച്ചിറ സര്‍ക്കാര്‍ പോളിടെക്നിക് കോളജ് ഓഫീസില്‍ നടത്തുന്ന ടെസ്റ്റ്/അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ : 0473 5 266 671.

 

 

സ്‌പോട്ട് അഡ്മിഷന്‍ 

ജില്ലയിലെ സര്‍ക്കാര്‍/എയ്ഡഡ്/സ്വാശ്രയ പോളിടെക്‌നിക്ക് കോളേജുകളിലെ 2022-23 അധ്യയന വര്‍ഷത്തെ ഒന്നാം വര്‍ഷ ഡിപ്ലോമ കോഴ്‌സില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് വെണ്ണിക്കുളം എം.വി.ജി.എം സര്‍ക്കാര്‍ പോളിടെക്‌നിക്ക് കോളേജില്‍ നടക്കുന്ന സ്‌പോട്ട് അഡ്മിഷനില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളവര്‍ക്ക് പങ്കെടുക്കാം.

25001 മുതല്‍ 50000 വരെ റാങ്ക് ഉള്ള എല്ലാ വിഭാഗത്തിലും ഉള്‍പ്പെട്ടവര്‍ക്ക് പങ്കെടുക്കാം. മുസ്ലിം, വിശ്വകര്‍മ്മ, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗം, ഈഴവ, പിന്നാക്ക ഹിന്ദു, പിന്നാക്ക ക്രിസ്ത്യന്‍, വിഎച്ച്.എസ്.സി, പട്ടികജാതി എന്നീ വിഭാഗത്തിലെ റാങ്ക് 60000 വരെയുള്ള വിദ്യാര്‍ഥികള്‍ക്കും പങ്കെടുക്കാം.

അപേക്ഷയ്‌ക്കൊപ്പം സര്‍ട്ടിഫിക്കറ്റുകളുടെ എല്ലാ അസല്‍രേഖകളും, കണ്ടക്ട് സര്‍ട്ടിഫിക്കറ്റ്, സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ് എന്നിവയമായും മറ്റ് പോളിടെക്‌നിക്ക് കോളേജില്‍ അഡ്മിഷന്‍ എടുത്തവര്‍ സ്‌പോട്ട് രജിസ്‌ട്രേഷന്‍ സ്ലിപ്പ്, അഡ്മിഷന്‍ സ്ലിപ്പ്, ഫീസ് അടച്ച രസീതുമായും ഹാജരാക്കണം. രാവിലെ ഒന്‍പത് മുതല്‍ 10 വരെയാണ് രജിസ്‌ട്രേഷന്‍ സമയം.

error: Content is protected !!