Input your search keywords and press Enter.

പെണ്‍കുട്ടികള്‍ക്ക് ആയോധന പരിശീലനം: ധീര പദ്ധതിക്ക് തുടക്കമായി

വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ആയോധന പരിശീലന പരിപാടി ധീരയുടെ ഉദ്ഘാടനം പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ കെ. അജയന്‍ നിര്‍വഹിക്കുന്നു.

പാലക്കാട്: വനിതാ ശിശു വികസന വകുപ്പ് നിര്‍ഭയ സെല്ലിന്റെ ആഭിമുഖ്യത്തില്‍ പെണ്‍കുട്ടികള്‍ക്കായി നടപ്പിലാക്കുന്ന ആയോധന പരിശീലന പരിപാടി ധീരയ്ക്ക് തുടക്കമായി. ലിംഗാധിഷ്ഠിത അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്ന സാഹചര്യത്തില്‍ പെണ്‍കുട്ടികളെ സ്വയം പ്രതിരോധിക്കാന്‍ പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പിലാക്കുന്ന പദ്ധതിയില്‍ പത്തിനും പതിനഞ്ചിനുമിടയില്‍ പ്രായമുള്ള 30 പെണ്‍കുട്ടികളാണ് ഗുണഭോക്താക്കള്‍.

പരിപാടിയുടെ ഉദ്ഘാടനം പാലക്കാട് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രിയ കെ. അജയന്‍ വെണ്ണക്കര ഹൈസ്‌കൂളില്‍ നിര്‍വഹിച്ചു. കരാട്ടെ പരിശീലക ദീപയും സംഘവും കുട്ടികള്‍ക്ക് കരാട്ടെയുടെ വിശദീകരണം നല്‍കി. ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ എസ്. ശുഭ, വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലൈജു, സി.ഡി.പി.ഒ ഗീത, വാര്‍ഡ് കൗണ്‍സിലര്‍മാരായ മന്‍സൂര്‍, സലീന, കെ. കൃഷ്ണന്‍, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ജയജ്യോതി, വെണ്ണക്കര ഹൈസ്‌കൂള്‍ പ്രധാനധ്യാപിക കൃഷ്ണകുമാരി, ജില്ലാ ശിശു സംരക്ഷണ യൂണിറ്റ് സോഷ്യല്‍ വര്‍ക്കര്‍ ഗീതമോള്‍ എന്നിവര്‍ സംസാരിച്ചു.

error: Content is protected !!