മൺമറഞ്ഞ ചലച്ചിത്രപ്രതിഭകൾക്ക് ‘ഓർമ്മപ്പൂക്കൾ’ നവംബർ ഒന്നിന് പത്തനംതിട്ടയിൽ
പത്തനംതിട്ട : ജില്ല രൂപീകരണ ദിനമായ നവംബർ ഒന്നിന് സിനിമ പ്രേക്ഷക കൂട്ടായ്മയുടെ നേതൃത്വത്തിൽ സിനിമരംഗത്ത് നിന്ന് വിടവാങ്ങിയ ജില്ലയിൽ നിന്നുള്ള കലാകാരൻമാരെ അനുസ്മരിക്കുന്ന ” ഓർമ്മപ്പൂക്കൾ ” സംഘടിപ്പിക്കുമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ ജില്ല ചെയർമാൻ സലിം പി. ചാക്കോയും , ജനറൽ കൺവീനർ പി. സക്കീർ ശാന്തിയും അറിയിച്ചു .
നവംബർ ഒന്നിന് രാവിലെ 10.30 മുതൽ ഉച്ചയ്ക്ക് ഒരുമണിവരെ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് മുന്നിലാണ് ” ഓർമ്മപ്പൂക്കൾ സംഘടിപ്പിക്കുന്നത് .’വേഗവരയുടെയും, ഓർമ്മയുടെയും ലോകവിസ്മയം ‘ഡോ. ജിതേഷ്ജി ” സ്മരണാഞ്ജലി ” ഉദ്ഘാടനം ചെയ്യും .ജില്ലയുടെ പിതാവ് കെ.കെ. നായരെ അഡ്വ. ഷബീർ അഹമ്മദ് അനുസ്മരിച്ചു കൊണ്ടാണ് ” ഓർമ്മപ്പൂക്കൾ ” തുടങ്ങുന്നത്.
ഓമല്ലൂർ ചെല്ലമ്മ ,അടൂർ ഭാസി , എം.ജി. സോമൻ ,പ്രതാപചന്ദ്രൻ ,കവിയൂർ രേണുക , അടൂർ ഭവാനി , അടൂർ പങ്കജം , ആറൻമുള പൊന്നമ്മ , തിലകൻ , ക്യാപ്റ്റൻ രാജു , ആയിരൂർ സദാശിവൻ , കെ.ജി ജോർജ്ജ് ,ഗാന്ധിമതി ബാലൻ , കെ.കെ ഹരിദാസ് , കോന്നിയൂർ ഭാസ് , പി . അയ്യനേത്ത് , കവിയൂർ പൊന്നമ്മ , ഇ.കെ ശിവറാം , പുല്ലംപള്ളിൽ പി.വി. എബ്രഹാം, പന്തളം ത്രിലോക് സുരേന്ദ്രൻ പിള്ള , എം.ജി. ഗോപിനാഥ് , നിസാം റാവുത്തർ എന്നിവർക്ക് സ്മരണാഞ്ജലി അർപ്പിക്കും .
അഡ്വ ഓമല്ലൂർ ശങ്കരൻ , മാലേത്ത് സരളാദേവി ,പി.ബി. ഹർഷകുമാർ , കൈലാസ് എസ് ,അഡ്വ ഹരിദാസ് ഇടത്തിട്ട , ജോൺസൻ വിളവിനാൽ , കെ. ജി.വാസുദേവൻ,അജിത്കുമാർ ആർ , അഡ്വ. സോജി മെഴുവേലി , കടമ്മനിട്ട കരുണാകരൻ , റോബിൻ പീറ്റർ ,സണ്ണി മർക്കോസ് , സുനിൽ മാമൻ കൊട്ടുപള്ളിൽ , ഹരി ഇലന്തൂർ , വിനോദ് ഇളകൊള്ളൂർ , ടി.എ പാലമൂട് , എം.വി സഞ്ജു , കെ.സി. വർഗ്ഗീസ് , കെ . അനിൽകുമാർ , പി.എസ്. രാജേന്ദ്രപ്രസാദ് , ബിജേഷ് വർഗ്ഗീസ് , സാമുവേൽ കിഴക്കുപുറം, കെ ആർ. കെ. പ്രദീപ് , അനില അനിൽ , ജി
പൊന്നമ്മ, ശ്രീജിത് എസ്. നായർ ,റെജി എബ്രഹാം, ജോജു ജോർജ്ജ് തോമസ് എന്നിവർ കലാകാരൻമാരെ അനുസ്മരിക്കുമെന്ന് അവർ അറിയിച്ചു .