തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ജില്ലാതല അവലോകന യോഗം ഒക്ടോബര്‍ 28 ന്
തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പ്രവര്‍ത്തനങ്ങളുടെ ജില്ലാതല അവലോകന യോഗം ഒക്ടോബര്‍ 28 ന് രാവിലെ 10ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷിന്റെ അധ്യക്ഷതയില്‍ കൊടുമ്പ് ഗ്രാമപഞ്ചായത്ത് കമ്യൂണിറ്റി ഹാളില്‍ നടക്കും. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വാര്‍ഷിക പദ്ധതി നിര്‍വഹണവുമായി ബന്ധപ്പെട്ട ജില്ലാതല ഉദ്യോഗസ്ഥര്‍ പങ്കെടുക്കണമെന്ന് ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു.
ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ ഇന്ന് ആരംഭിക്കും
ജില്ലാ സിവില്‍ സര്‍വീസ് മത്സരങ്ങള്‍ ഇന്ന് (ഒക്ടോബര്‍ 26) രാവിലെ ഒമ്പതിന് കോട്ടായി ജി.എച്ച്.എസ്.എസില്‍ ആരംഭിക്കും. അഡ്വ. കെ. പ്രേംകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. രാവിലെ 8.30 ന് രജിസ്ട്രേഷന് ആരംഭിക്കും. 26, 27 തീയതികളിലായാണ് മത്സരങ്ങള്‍ നടക്കുന്നത്. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, ബാസ്ക്കറ്റ് ബോള്‍, ഗുസ്തി, കബഡി, ഹോക്കി മത്സരങ്ങള്‍ 26 ന് നടക്കും. 27 ന് രാവിലെ ഒമ്പതിന് പുത്തൂര്‍ സ്വാമിസ് സ്മാഷ് പാലക്കാടന്‍സ് ഇന്‍ഡോര്‍ കോര്‍ട്ടില്‍ ഷട്ടില്‍ ബാഡ്മിന്റണ്‍, ലോണ്‍ ടെന്നീസ് മത്സരങ്ങളും സ്വിമ്മിങ്, ടേബിള്‍ ടെന്നീസ് മത്സരങ്ങള്‍ കോസ്മോ പൊളിറ്റല്‍ ക്ലബ്ബിലും, ക്രിക്കറ്റ് മത്സരങ്ങള്‍ കോട്ടമൈതാനത്തും ചെസ്സ്, കാരംസ്, പവര്‍ ലിഫ്റ്റിങ്, വെയ്റ്റ് ലിഫ്റ്റിങ്, ബേസ്ഡ് ഫിസിക്ക് മത്സരങ്ങള്‍ ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ ഓഫീസിലും നടക്കും. അപേക്ഷ നല്കിയ ജീവനക്കാര്‍ കൃത്യസമയത്ത് എത്തണമെന്ന് ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0491 2505100.
നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് പലിശ സബ്സിഡി
പത്ത് ലക്ഷം രൂപയ്ക്ക് താഴെ സ്ഥിരനിക്ഷേപമുള്ളതും (വൈദ്യുതി 5 എച്ച്.പി) ബാങ്ക് വായ്പയെടുത്ത് ഉത്പാദന/സേവന മേഖലകളില്‍ പ്രവര്‍ത്തിക്കുന്നതുമായ നാനോ ഗാര്‍ഹിക സംരംഭങ്ങള്‍ക്ക് അവ പ്രവര്‍ത്തനം ആരംഭിച്ച തീയതി മുതല്‍ മൂന്നുവര്‍ഷത്തേക്ക് ബാങ്ക് വായ്പയുടെ പരിശയില് 8 ശതമാനം വരെ വ്യവസായ വകുപ്പ് സബ്സിഡിയായി നല്‍കും. അപേക്ഷകള്‍ https://schemes.industry.kerala.gov.in ല്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത്/ നഗരസഭകളിലെ വ്യവസായ വികസന ഓഫീസര്‍മാരെയോ, ഗ്രാമപഞ്ചായത്ത്/നഗരസഭകളിലെ ഇന്റേണ്‍ എന്നീ ഉദ്യോഗസ്ഥരെയോ പാലക്കാട്, ചിറ്റൂര്‍, ഒറ്റപ്പാലം, ആലത്തൂര്‍, മണ്ണാര്‍ക്കാട് എന്നീ താലൂക്ക് വ്യവസായ ഓഫീസുകളെയോ പാലക്കാട് ജില്ലാ വ്യവസായ കേന്ദ്രവുമായോ ബന്ധപ്പെടുക. ഫോണ്‍: 04912505385, 2505408
ബി.സി.സി.പി.എന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം
ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ നേഴ്സുമാര്‍ക്കുള്ള ബി.സി.സി.പി.എന്‍ കോഴ്സിലേക്ക് അപേക്ഷിക്കാം. ബി.എസ്.സി/എം.എസ്.സി/ജി.എന്‍.എം നേഴ്സിങ് യോഗ്യതയും കേരള ഗവ. നേഴ്സിങ് കൗണ്‍സില്‍ രജിസ്റ്റ്രേടഷന് ഉള്ളവര്‍ക്കും രജിസ്ട്രേഷന് അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 45 ദിവസമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 വൈകീട്ട നാലിനകം ബയോഡാറ്റയും അപേക്ഷയും ജില്ല ആശുപത്രി പാലിയേറ്റീവ് കെയര്‍ ഒ.പിയില്‍ നല്‍കണമെന്ന് അധികൃതര്‍ അറിയിച്ചു. വിശദാംശങ്ങള്‍ ജില്ലാ ആശുപത്രി പാലിയേറ്റീവ് വിഭാഗത്തില്‍ ലഭിക്കും. ഫോണ്‍: 9895525505.
അഭിമുഖം നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍
ജില്ലയിലെ വിദ്യാഭ്യാസ വകുപ്പിലെ തുന്നല്‍ ടീച്ചര്‍ (ഹൈസ്കൂള്‍) കാറ്റഗറി നമ്പര്‍ 335/2020 തസ്തികയുടെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട അര്‍ഹരായവരുടെ അഭിമുഖം കേരള പബ്ലിക് സര്‍വീസ് കമ്മിഷന് എറണാകുളം ജില്ല ഓഫീസില്‍ നവംബര്‍ രണ്ട്, മൂന്ന് തീയതികളില്‍ നടക്കും. ഇത് സംബന്ധിച്ച് പ്രൊഫൈല്‍/ എസ്എം.എസ് വഴി അറിയിപ്പ് നല്‍കിയിട്ടുണ്ട്. കൂടിക്കാഴ്ചയ്ക്ക് ഹാജരാകുന്നവര്‍ വണ്‍ ടൈം വെരിഫിക്കേഷന് സര്‍ട്ടിഫിക്കറ്റ് പ്രമാണങ്ങള്‍ സഹിതം എറണാകുളം ജില്ല ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0484 2505398.
ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ എംപ്ലോയബിലിറ്റി സ്കില്‍ വിഷയത്തില്‍ താത്ക്കാലികമായി ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. ഏതെങ്കിലും വിഷയത്തില്‍ എം.ബി.എ/ ബി.ബി.എ/ ബിരുദം/ ഡിപ്ലോമ ആണ് യോഗ്യത. എംപ്ലോബിലിറ്റി സ്കില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേഷന്‍ സ്കില്‍, പ്ലസ് ടു/ ഡിപ്ലോമ തലത്തില്‍ അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവ ഉണ്ടായിരിക്കണം. യോഗ്യരായവര്‍ ഒക്ടോബര്‍ 27 ന് രാവിലെ പത്തിന് ബന്ധപ്പെട്ട രേഖകള്‍, പകര്‍പ്പുകള്‍ സഹിതം എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ജെ.പി.എച്ച്.എന്‍, ബി.സി.സി.പി.എം നിയമനം: കൂടിക്കാഴ്ച ഇന്ന്
കോട്ടത്തറ ഗവ. ട്രൈബല്‍ സ്പെഷ്യാലിറ്റി ആശുപത്രിയില്‍ കേരള സാമൂഹ്യ സുരക്ഷാ വകുപ്പിന്റെ കാതോരം പദ്ധതിയുടെ ഭാഗമായി കരാര്‍ വ്യവസ്ഥയില്‍ ജെ.പി.എച്ച്.എന്‍ തസ്തികയിലേക്ക് നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് (ഒക്ടോബര്‍ 26) നടക്കും. താത്പര്യമുള്ളവര്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഒക്ടോബര്‍ 26ന് രാവിലെ പത്തിനകം കൂടിക്കാഴ്ചയ്ക്ക് എത്തണം. ആദിവാസി മേഖലകളില്‍ സന്നദ്ധ പ്രവര്‍ത്തനം നടത്തിയവര്‍ക്ക് മുന്‍ഗണന. ഫോണ്‍: 8129543698, 9446031336.
ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ വിഭാഗത്തില്‍ ഡോക്ടര്‍മാര്‍ക്കായി കോഴ്സിലേക്ക് അപേക്ഷിക്കാം. എം.ബി.ബി.എസ് പൂര്‍ത്തിയാക്കി ടി.സി.എം.സി രജിസ്ട്രേഷന് ഉള്ളവര്‍ക്കും എം.ബി.ബിഎസ് പൂര്‍ത്തിയാക്കി രജിസ്ട്രേഷന് അപേക്ഷ നല്കി കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. 45 ദിവസമാണ് കോഴ്സ് കാലാവധി. താത്പര്യമുള്ളവര്‍ ഒക്ടോബര്‍ 31 ന് വൈകീട്ട് നാലിനകം ബയോഡാറ്റയും അപേക്ഷയും ജില്ലാ ആശുപത്രി പാലിയേറ്റീവ് കെയര്‍ ഒ.പിയില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു. വിശദാംശങ്ങള്‍ക്ക് ജില്ലാ ആശുപത്രി ഒ.പിയുമായി ബന്ധപ്പെടാം.
തൃത്താല കോളെജില്‍ സീറ്റൊഴിവ്
തൃത്താല സര്‍ക്കാര്‍ ആര്‍ട്സ് ആന്‍ഡ് സയന്‍സ് കോളെജില്‍ എം.എസ്.സി മാത്തമാറ്റിക് വിത്ത് ഡാറ്റ സയന്‍സില്‍ ഇ.ഡബ്ല്യു.എസ്, ഇ.ടി.ബി., വിഭാഗം ഒഴിവിലേക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ക്യാപ് ഐ.ഡി ഉള്‍പ്പെടെ ഒക്ടോബര്‍ 26 ന് വൈകീട്ട് നാലിനകം യോഗ്യത സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ അപേക്ഷ കോളെജ് ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
സപ്ലിമെന്ററി പരീക്ഷ നവംബറില്‍
അട്ടപ്പാടി-വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള ജില്ലയിലെ ഗവ., പ്രൈവറ്റ് ഐ.ടി.ഐകളില്‍ 2014 മുതല്‍ 2017 വരെ സമസ്ത സമ്പ്രദായത്തിലും 2018 മുതല്‍ വാര്‍ഷിക സമ്പ്രദായത്തിലും പ്രവേശനം നേടി പരീക്ഷകളില്‍ തോറ്റ ട്രെയിനികളുടെ സപ്ലിമെന്ററി പരീക്ഷ നവംബറില്‍ നടക്കും. സെമസ്റ്റര്‍ വാര്‍ഷിക സമ്പ്രദായത്തില്‍ സപ്ലിമെന്ററി പരീക്ഷ എഴുതാനുള്ളര്ക്ക് അവരവരുടെ ഐ.ടി.ഐകളില്‍ ഒക്ടോബര്‍ 25 മുതല്‍ നവംബര്‍ അഞ്ച് വരെ നേരിട്ട് ഫീസടയ്ക്കാം.
ഇ-ടെണ്ടര്‍ ക്ഷണിച്ചു
ജില്ലാ ആശുപത്രിയിലെ ഡയാലിസ് യൂണിറ്റിലേക്ക് ആവശ്യമായ റീ ഏജന്‍സ് ആന്‍ഡ് കണ്‍സ്യൂമബിള്‍ വിതരണം ചെയ്യുന്നതിന് ഇ-ടെണ്ടര്‍ ക്ഷണിക്കുന്നു. മതിപ്പ് വില ഏഴു ലക്ഷം രൂപ. ടെണ്ടര്‍ ഫോറം ഫീസ് 10,500 രൂപ. ജി.എസ് .ടി 18 ശതമാനം. നിരതദ്രവ്യം 70,000 രൂപ. നവംബര്‍ 26 വൈകിട്ട് ആറ് വരെ അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in, 04912533327 ല്‍ ലഭിക്കും.
ഇന്‍സ്ട്രക്ടര്‍: വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം
കേരള പോലീസ് വകുപ്പിന്റെ ഭാഗമായ ഇന്ത്യ റിസര്‍വ് ബറ്റാലിയന് കമാന്‍ഡോ വിഭാഗത്തില്‍ (അര്‍ബന്‍ കമാന്‍ഡോസ്- അവഞ്ചേഴ്സ്) ഇന്‍സ്ട്രക്ടര്‍ എന്ന നിലയില്‍ ആറുമാസത്തെ കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിക്കുന്നതിനായി സ്പെഷ്യല്‍ ഓപ്പറേഷന് വിഭാഗത്തില്‍ ജോലി ചെയ്ത് പരിചയമുള്ള ആര്‍മി/പാരാമിലിട്ടറി ഫോഴ്സിലെ വിമുക്തഭടന്മാര്ക്ക് അപേക്ഷിക്കാം. നോട്ടിഫിക്കേഷന്‍, തിരഞ്ഞെടുപ്പ് രീതി എന്നിവയ്ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.prd.kerala.gov.in സന്ദര്‍ശിക്കാം. താത്പര്യമുള്ളവര്‍ ബയോഡേറ്റ [email protected] ല്‍ നല്‍കണം. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 31.
ഗവ. വിക്ടോറിയ കോളെജില്‍ സീറ്റൊഴിവ്
പാലക്കാട് ഗവ: വിക്ടോറിയ കോളെജില്‍ ബി.എസ്.സി കെമിസ്ട്രി ഒന്നാം സെമസ്റ്ററില്‍ ഇ.ഡബ്ല്യു.എസ്, എസ്.സി വിഭാഗത്തില്‍ സീറ്റൊഴിവ്. കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിട്ടുള്ള കോളെജിന്റെ വെയ്റ്റിങ് ലിസ്റ്റിലുള്ളവര്‍ ഒക്ടോബര്‍ 27 ന് രാവിലെ 11 നകം കെമിസ്ട്രി വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരങ്ങള്‍ www.gvc.ac.in ല്‍ ലഭിക്കും.