Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (9/11/2022)

പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉദ്ഘാടനം ഇന്ന് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും

പാലക്കാട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡ് ഉദ്ഘാടനം ഇന്ന് (നവംബര്‍ 10) വൈകിട്ട് 5.30 ന് ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു നിര്‍വഹിക്കും. പരിപാടിയില്‍ കൊമേഴ്സ്യല്‍ സ്പേസിന്റെ ഉദ്ഘാടനം തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ് നിര്‍വഹിക്കും. ഓഫീസ് ഉദ്ഘാടനം വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടിയും ഷീ സ്പേസ് ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശനും നിര്‍വഹിക്കും. സ്റ്റേഷന്‍ മാസ്റ്റര്‍ ഓഫീസ്, റിസര്‍വേഷന്‍ കൗണ്ടര്‍ എന്നിവയുടെ ഉദ്ഘാടനം വി.കെ ശ്രീകണ്ഠന്‍ എം.പി നിര്‍വഹിക്കും. പാലക്കാട് കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നടക്കുന്ന പരിപാടിയില്‍ ഷാഫി പറമ്പില്‍ എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ ഇ.ടി മുഹമ്മദ് ബഷീര്‍, രമ്യാ ഹരിദാസ് എന്നിവര്‍ വിശിഷ്ടാതിഥികളാകും. ഷാഫി പറമ്പില്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്ന് 8.095 കോടി രൂപ ചെലവിലാണ് നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പരിപാടിയില്‍ എം.എല്‍.എമാരായ അഡ്വ. എന്‍. ഷംസുദ്ദീന്‍, എ. പ്രഭാകരന്‍, കെ. ബാബു, കെ.ഡി പ്രസേനന്‍, മുഹമ്മദ് മുഹ്സിന്‍, പി. മമ്മിക്കുട്ടി, അഡ്വ. കെ. ശാന്തകുമാരി, പി.പി സുമോദ്, കെ. പ്രേംകുമാര്‍, പാലക്കാട് നഗരസഭാ ചെയര്‍പേഴ്സണ്‍ പ്രിയ അജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍, ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, ജില്ലാ പോലീസ് മേധാവി ആര്‍. വിശ്വനാഥ്, കെ.എസ്.ആര്‍.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ബിജു പ്രഭാകര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുക്കും.

 

ഓഫീസ് ശുചീകരണവും മാലിന്യനിര്‍മാര്‍ജ്ജനവും; യോഗം ഇന്ന്

ഓഫീസ് ശുചീകരണവും മാലിന്യ നിര്‍മ്മാര്‍ജ്ജനവും എന്ന വിഷയം ചര്‍ച്ച ചെയ്യുന്നതിനായി സിവില്‍ സ്റ്റേഷനിലെ എല്ലാ ഓഫീസ് മേധാവികളെയും ഉള്‍പ്പെടുത്തി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ ഇന്ന് (നവംബര്‍ 10) ഉച്ചക്ക് 12.30 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ യോഗം ചേരുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ജനറല്‍) അറിയിച്ചു.

 

ഡി.എല്‍.എഡ് കൂടിക്കാഴ്ച 11 ന്

ജില്ലയിലെ ഗവ/എയ്ഡഡ്/ സ്വാശ്രയ ടി.ടി.ഐകളിലേക്കുള്ള ഡി.എല്‍.എഡ് (ടി.ടി.സി.) പ്രവേശനത്തിന്റെ രണ്ടാംഘട്ട കൂടിക്കാഴ്ച നവംബര്‍ 11 ന് രാവിലെ 10 മുതല്‍ പാലക്കാട് ബി.ഇ.എം.എച്ച്.എസില്‍ (മിഷ്യന്‍ സ്‌കൂള്‍) നടക്കും. ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലേക്ക് രാവിലെ 10 നും സ്വാശ്രയ സ്ഥാപനങ്ങളിലേക്ക് ഉച്ചക്ക് 12 നും ആണ് കൂടിക്കാഴ്ച. ഒന്നാംഘട്ട റാങ്ക് പട്ടികയിലെ വെയിറ്റിങ് ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇതുവരെ പ്രവേശനം ലഭിക്കാത്തവര്‍ ബന്ധപ്പെട്ട രേഖകളുടെ അസല്‍ സഹിതം എത്തണമെന്ന് വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഫോണ്‍: 0491 2505469, ddepalakkad.wordpress.com.

 

തൊഴില്‍ തര്‍ക്ക സിറ്റിങ് 24 ന്

തൊഴില്‍ തര്‍ക്ക കേസുകളുടെ വിചാരണക്കായി കോഴിക്കോട് ലേബര്‍ കോടതി പ്രിസൈഡിങ് ഓഫീസര്‍ വി.എസ് വിദ്യാധരന്‍ (ജില്ലാ ജഡ്ജ്) നവംബര്‍ 24 ന് പാലക്കാട് ആര്‍.ഡി.ഒ കോടതി ഹാളില്‍ സിറ്റിങ് നടത്തുന്നു. പാലക്കാട് ക്യാമ്പ് സിറ്റിങ്ങില്‍ വരുന്ന എല്ലാ കേസുകളും വിചാരണ നടത്തുമെന്ന് കോഴിക്കോട് ലേബര്‍ കോടതി സെക്രട്ടറി അറിയിച്ചു.

 

ഗ്രാസ് കട്ടറിനായി ക്വട്ടേഷന്‍ ക്ഷണിച്ചു

കാഞ്ഞിരപ്പുഴ ഡാം ടോപ്പില്‍ കാട് വെട്ടാന്‍ രണ്ട് ഗ്രാസ് കട്ടര്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. എക്‌സിക്യൂട്ടീവ് എന്‍ജിനീയറുടെ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ നവംബര്‍ 15 ന് ഉച്ചക്ക് രണ്ടിനകം ക്വട്ടേഷനുകള്‍ ലഭിക്കണം. അന്നേദിവസം വൈകീട്ട് മൂന്നിന് ക്വട്ടേഷന്‍ തുറക്കും. ഫോണ്‍: 04924 238227.

 

വാഹന ഉടമകളില്‍ നിന്ന് ക്വട്ടേഷന്‍ ക്ഷണിച്ചു

മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഔദ്യോഗികാവശ്യങ്ങള്‍ക്കായി മാസവാടക നിരക്കില്‍ കരാര്‍ വ്യവസ്ഥയില്‍ വാഹനം ആവശ്യമുണ്ട്. ഡ്രൈവര്‍ സഹിതം ഒരു വര്‍ഷത്തേക്ക് വാഹനം നല്‍കാന്‍ തയ്യാറുള്ള വാഹന ഉടമകളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ നവംബര്‍ 22 ന് വൈകീട്ട് അഞ്ച് വരെ സ്വീകരിക്കും. നവംബര്‍ 23 ന് വൈകീട്ട് 3.30ന് ക്വട്ടേഷന്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ ഓഫീസില്‍ ലഭിക്കും.

 

ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം യോഗം ഇന്ന്

ഔദ്യോഗിക ഭാഷ ജില്ലാതല ഏകോപന സമിതി യോഗം ഇന്ന് (നവംബര്‍ 10) രാവിലെ 11 ന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ഡെപ്യൂട്ടി കലക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

 

ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ്; സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു

ജില്ലാ സപ്ലൈ ഓഫീസിന്റെ നേതൃത്വത്തില്‍ പൊതുവിപണിയിലെ ആവശ്യസാധനങ്ങളുടെ വിലവര്‍ധനവ് നിയന്ത്രിക്കുന്നതിനായി ജില്ലയില്‍ സ്‌പെഷ്യല്‍ സ്‌ക്വാഡ് പരിശോധന ആരംഭിച്ചു. നവംബര്‍ നാലിനാണ് പരിശോധന ആരംഭിച്ചത്. 10 ദിവസത്തേക്കാണ് പരിശോധന. താലൂക്ക്-ജില്ലാതല സ്‌ക്വാഡുകളാണ് പ്രവര്‍ത്തിക്കുന്നത്. ജില്ലയില്‍ ഇതുവരെ 205 വിപണി പരിശോധനകള്‍ നടത്തിയതില്‍ 99 ക്രമക്കേടുകള്‍ കണ്ടെത്തി നടപടി സ്വീകരിച്ചതായി ജില്ലാ സപ്ലൈ ഓഫീസര്‍ വി.കെ ശശിധരന്‍ അറിയിച്ചു. പൊതുവിതരണ ഉപഭോക്തൃകാര്യം-റവന്യൂ, ലീഗല്‍ മെട്രോളജി വകുപ്പ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് ജില്ലയിലെ ആറ് താലൂക്കുകളിലും പൊതുവിതരണ ഉപഭോക്തൃ കാര്യം-ഫുഡ് സേഫ്റ്റി-ലീഗല്‍ മെട്രോളജി വകുപ്പുകളിലെ ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി ജില്ലാ സപ്ലൈ ഓഫീസറുടെ നേതൃത്വത്തില്‍ ജില്ലാതലത്തിലും വരുംദിവസങ്ങളില്‍ സ്‌ക്വാഡ് പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജ്ജിതമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. കരിഞ്ചന്ത, പൂഴ്ത്തിവയ്പ്പ്, അമിതവില ഈടാക്കല്‍ എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു.

 

നരിപറമ്പ് ജി.യു.പി.എസ് സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്

മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും

തിരുവേഗപ്പുറ പഞ്ചായത്തിലെ നരിപ്പറമ്പ് ജി.യു.പി.എസ് സ്‌കൂള്‍ കെട്ടിടോദ്ഘാടനം ഇന്ന് (നവംബര്‍ 10) വൈകീട്ട് മൂന്നിന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. മുഹമ്മദ് മുഹ്‌സിന്‍ എം.എല്‍.എ അധ്യക്ഷനാകും. കിഫ്ബി ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ചെലവിലാണ് കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. മൂന്ന് നിലകളുള്ള കെട്ടിടത്തില്‍ ഒമ്പത് ക്ലാസ് മുറികളുണ്ട്. പരിപാടിയില്‍ തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.ടി മുഹമ്മദലി, പട്ടാമ്പി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സജിത വിനോദ്, ജില്ലാ പഞ്ചായത്ത് അംഗം കമ്മുക്കുട്ടി എടത്തോള്‍, തിരുവേഗപ്പുറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കാഞ്ചന രാകേഷ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.എ മുഹമ്മദ്കുട്ടി, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബുഷറ ഇക്ബാല്‍, വാര്‍ഡ് അംഗങ്ങളായ എം. അബ്ബാസ്, വസന്തകുമാരി കേശവന്‍, വി.പി മിന്നത്ത്, വി.ടി.എ കരീം, എം. ഗീത, സുലൈഖ പാങ്കുഴി, വിദ്യാഭ്യാസ ഉപഡയറക്ടര്‍ പി.വി മനോജ് കുമാര്‍, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി. സുബ്രഹ്മണ്യന്‍, സ്‌കൂള്‍ പ്രധാനധ്യാപകന്‍ എം.കെ ഏലിയാസ്, പി.ടി.എ പ്രസിഡന്റ് പി. മുകുന്ദന്‍ എന്നിവര്‍ പങ്കെടുക്കും.

error: Content is protected !!