Input your search keywords and press Enter.

പത്തനംതിട്ട ജില്ലാ വാർത്തകൾ (22/11/2022)

നിയമസഭ പരിസ്ഥിതി സമിതി സന്ദര്‍ശനം 23ന്

ശബരിമല തീര്‍ഥാടനവുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് നല്‍കിയ റിപ്പോര്‍ട്ടിലെ ശിപാര്‍ശകളിന്മേല്‍ വിവിധ വകുപ്പുകള്‍ സ്വീകരിച്ച നടപടികള്‍ പരിശോധിച്ച് വിലയിരുത്തുന്നതിനായി നവംബര്‍ 23ന് ഉച്ചയ്ക്ക് 12ന് പമ്പ ദേവസ്വം ഗസ്റ്റ് ഹൗസ് കോണ്‍ഫറന്‍സ് ഹാളില്‍ കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി യോഗം ചേരും. ജില്ലാതല ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, സംഘടനകള്‍, പൊതുജനങ്ങള്‍ എന്നിവരില്‍ നിന്നും സമിതി വിവരശേഖരണം/ തെളിവെടുപ്പ് നടത്തും. ജില്ലയിലെ ഇതര പാരിസ്ഥിതിക വിഷയങ്ങളില്‍ പൊതുജനങ്ങളില്‍ നിന്നു പരാതിയും നിവേദനങ്ങളും സ്വീകരിക്കും. തുടര്‍ന്ന് ശബരിമല സന്നിധാനം സന്ദര്‍ശിക്കും.

 

വിവരാവകാശ കമ്മീഷന്‍ തെളിവെടുപ്പ് ഇന്ന് (22)

സംസ്ഥാന വിവരാവകാശ കമ്മീഷന്‍ പത്തനംതിട്ടയില്‍ ഇന്ന് (നവംബര്‍ 22) തെളിവെടുപ്പ് നടത്തും. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 10.30 ന് തെളിവെടുപ്പ് ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണര്‍ എ.എ. ഹക്കിം നേതൃത്വം നല്കും. ജില്ലയില്‍ സമര്‍പ്പിക്കപ്പെട്ട വിവരാവകാശ അപേക്ഷകളിലെ രണ്ടാം അപ്പീലുകളാണ് പരിഗണിക്കുക. അപേക്ഷകരും ബന്ധപ്പെട്ട ഓഫീസര്‍മാരും ഒന്നാം അപ്പീല്‍ അധികാരികളും കമ്മീഷനെ ബോധിപ്പിക്കാനുള്ള രേഖകളും തെളിവുകളുമായി ഹാജരാകണം. ഓഫീസര്‍മാര്‍ സ്റ്റാറ്റസ് റിപ്പോര്‍ട്ട് ഹാജരാക്കണമെന്നും കമ്മീഷന്‍ സെക്രട്ടറി അറിയിച്ചു.

 

ഗുഡ് സമാരിറ്റന്‍ അവാര്‍ഡ് : നാമനിര്‍ദേശം സമര്‍പ്പിക്കാം

മോട്ടോര്‍ വാഹന അപകടങ്ങളില്‍ മാരകമായി പരിക്ക് പറ്റുന്നവരെ എത്രയും വേഗം ആശുപത്രിയില്‍ എത്തിക്കുന്നവര്‍ക്ക് അയ്യായിരം രൂപ പാരിതോഷികം നല്‍കുന്ന ഗുഡ് സമാരിറ്റന്‍ അവാര്‍ഡിനായി നാമനിര്‍ദേശം സമര്‍പ്പിക്കാം. പരിക്കേറ്റ വ്യക്തിയെ പ്രവേശിപ്പിച്ച ആശുപത്രിയിലെ ഡോക്ടര്‍ സാക്ഷ്യപ്പെടുത്തിയതും അപകട സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ നിന്ന് സമാരിറ്റന് നല്‍കുന്നതുമായ അംഗീകാരപത്രത്തിന്റെ പകര്‍പ്പ് സഹിതം ബന്ധപ്പെട്ട പോലീസ് സ്റ്റേഷന്‍ അധികൃതര്‍ ജില്ലാ കളക്ടര്‍ അധ്യക്ഷയായുള്ള ജില്ലാതല അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ നാമനിര്‍ദേശം സമര്‍പ്പിക്കണം. അപ്രയ്‌സല്‍ കമ്മിറ്റി മുന്‍പാകെ സമര്‍പ്പിക്കുന്ന അംഗീകാരപത്രത്തിന്റെ പകര്‍പ്പ് ബന്ധപ്പെട്ട സമാരിറ്റനും ലഭ്യമാക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് കളക്ടറേറ്റിലെ ബി 3 സെക്ഷനുമായി ബന്ധപ്പെടണം. ഫോണ്‍: 0468 2 222 515

 

ഉപന്യാസ രചന, ചിത്രരചന മത്സര ഫലം പ്രഖ്യാപിച്ചു

ഗാന്ധിജയന്തി വാരാഘോഷത്തിന്റെയും ലഹരിമുക്ത കേരളം പ്രചാരണത്തിന്റെയും ഭാഗമായി ജില്ലാ ഭരണകേന്ദ്രത്തിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെയും അഭിമുഖ്യത്തില്‍ എല്‍പി, യുപി, ഹൈസ്‌കൂള്‍ വിഭാഗം കുട്ടികള്‍ക്കായി നടത്തിയ ഉപന്യാസ രചന, ചിത്രരചന മത്സരങ്ങളുടെ ഫലം പ്രഖ്യാപിച്ചു.

ഉപന്യാസ രചന മത്സരത്തില്‍ യുപി വിഭാഗത്തില്‍ തിരുമൂലവിലാസം യുപിഎസിലെ എയ്ഞ്ചല്‍ ആന്‍ എബ്രഹാം ഒന്നാം സ്ഥാനവും തെള്ളിയൂര്‍ എസ് എന്‍ വി യു പി എസി ലെ വി.എസ്. ശിവനന്ദ രണ്ടാം സ്ഥാനവും തെങ്ങമം ഗവ. യുപിഎസിലെ ജെ. ഗൗരീകൃഷ്ണന്‍ മൂന്നാം സ്ഥാനവും നേടി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍വിഎച്ച്എസ്എസിലെ അപര്‍ണ ജി നാഥ് ഒന്നാം സ്ഥാനം നേടി.

ചിത്രരചന മത്സരത്തില്‍ എല്‍ പി വിഭാഗത്തില്‍ കുളത്തൂര്‍ ഗവ.എല്‍പിഎസിലെ ആരതി സുനില്‍ ഒന്നാം സ്ഥാനവും കല്ലൂപ്പാറ ഗവ.എല്‍പിഎസിലെ ആദിത്യ മോഹനും ജെ. ഗൗരീകൃഷ്ണനും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. യുപി വിഭാഗത്തില്‍ കോഴഞ്ചേരി ഗവ.എച്ച്.എസിലെ ഷിന്റോ സൈമണ്‍ ഒന്നാം സ്ഥാനവും കോഴിമല സെന്റ് മേരീസ് യുപിഎസിലെ വിസ്മയ ജനില്‍ രണ്ടാം സ്ഥാനവും വളഞ്ഞവട്ടം കെവിയുപിഎസിലെ അനുരാഗ് രതീഷ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഹൈസ്‌കൂള്‍ വിഭാഗത്തില്‍ കോന്നി ആര്‍ വി എച്ച് എസ് എസിലെ ബി. നിരഞ്ജന്‍ ഒന്നാം സ്ഥാനം നേടി.

 

അപേക്ഷ ക്ഷണിച്ചു

ജില്ലാ ശുചിത്വമിഷനില്‍ നിലവില്‍ ഒഴിവുള്ള അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍(ഐ.ഇ.സി) തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ യോഗ്യരായവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: സോഷ്യല്‍വര്‍ക്ക്/കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള മുഴുവന്‍ സമയ ബിരുദാനന്തര ബിരുദം അല്ലെങ്കില്‍ ആര്‍ട്സ് വിഷയങ്ങളിലുള്ള ബിരുദാനന്തര ബിരുദത്തോടൊപ്പം കമ്മ്യൂണിക്കേഷന്‍സ്/ജേര്‍ണലിസം ആന്റ് പബ്ളിക് റിലേഷന്‍സ് എന്നിവയിലുള്ള പി.ജി ഡിപ്ലോമ. നിശ്ചിത യോഗ്യതയുള്ളവര്‍ നവംബര്‍ 28ന് വൈകുന്നേരം അഞ്ചിന് മുന്‍പായി വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍, ശുചിത്വമിഷന്‍, ഒന്നാം നില, കിടാരത്തില്‍ ക്രിസ് ടവര്‍, സ്റ്റേഡിയം ജംഗ്ഷന് സമീപം, പത്തനംതിട്ട എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ശുചിത്വ-മാലിന്യ സംസ്‌ക്കരണരംഗത്ത് മുന്‍പരിചയമുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. ഫോണ്‍ : 8129 557 741, 0468 2 322 014.

 

നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണത്തിന് തുടക്കമായി

പൊതുജനങ്ങളില്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി (എന്‍.എസ്.വി)യെപ്പറ്റി അവബോധം സൃഷ്ടിക്കാന്‍ ആരോഗ്യവകുപ്പ് നവംബര്‍ 21 മുതല്‍ ഡിസംബര്‍ നാലുവരെ നോ-സ്‌കാല്‍പല്‍ വാസക്ടമി പക്ഷാചരണം ആചരിക്കുന്നു. കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ പുരുഷന്മാര്‍ക്ക് സ്വീകരിക്കാവുന്ന ഏറ്റവും ലളിതവും സുരക്ഷിതവുമായ മാര്‍ഗമാണ് എന്‍.സി.വി. കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ സ്വീകരിക്കുന്നതില്‍ പങ്കാളികളായി പുരുഷന്‍മാര്‍ക്കും ഇപ്പോള്‍ അവരുടെ ഉത്തരവാദിത്വം നിറവേറ്റാം എന്നതാണ് ഈ വര്‍ഷത്തെ പക്ഷാചരണ സന്ദേശം.

പുരുഷവന്ധ്യംകരണ മാര്‍ഗമായ എന്‍.എസ്.വിയെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക, ആശങ്കകള്‍ മാറ്റുക, കുടുംബാസൂത്രണ മാര്‍ഗമെന്ന നിലയില്‍ സ്വീകാര്യത വര്‍ധിപ്പിക്കുക, സന്തുഷ്ട കുടുംബത്തിനായി പുരുഷ പങ്കാളിത്തം ഉറപ്പാക്കുക എന്നിവയാണ് പക്ഷാചരണം കൊണ്ട് ലക്ഷ്യമിടുന്നത്.

പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയില്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ എല്ലാ വെള്ളിയാഴ്ചയും എന്‍.എസ്.വി ക്യാമ്പ് നടത്തുന്നുണ്ട്. സ്ത്രീകളില്‍ നടത്തുന്ന കുടുംബാസൂത്രണ മാര്‍ഗങ്ങളില്‍ അനസ്തേഷ്യ, ശസ്ത്രക്രിയ അതിനോടനുബന്ധിച്ച് ആശുപത്രി വാസം, കൂടുതല്‍ ദിവസം വിശ്രമം എന്നിവ ആവശ്യമായി വരുന്നുണ്ട്. എന്നാല്‍ നോ-സ്‌കാല്‍പല്‍ വാസക്ടമി ചെയ്യുമ്പോള്‍ ലോക്കല്‍ അനസ്തേഷ്യ മാത്രമാണ് ആവശ്യമായി വരുന്നത്. സൂചികൊണ്ടുള്ള സുഷിരം മാത്രമേ എന്‍.എസ്.വി ചെയ്യുവാനായി ഇടുന്നുള്ളൂ. ശസ്ത്രക്രിയയോ, മുറിവോ, തുന്നലോ ആവശ്യമായി വരുന്നില്ല. വളരെ ലളിതമായി കുറച്ച് സമയത്തിനുള്ളില്‍ ചെയ്യുന്ന ഒന്നാണ് എന്‍.എസ്.വി. ഇത് ചെയ്തതിനുശേഷം ഒന്നോ രണ്ടോ മണിക്കൂര്‍ കഴിഞ്ഞ് വീട്ടിലേക്ക് പോകാനാകും. വന്ധ്യംകരണം ചെയ്തദിവസം കഠിനമായ ജോലി ചെയ്യരുത്. ഒന്നോ രണ്ടോ ദിവസങ്ങള്‍ക്ക് ശേഷം സാധാരണ ജോലികളില്‍ ഏര്‍പ്പെടാം. ഇനിയും കുട്ടികള്‍ വേണ്ട എന്ന് തീരുമാനിക്കുന്ന ദമ്പതികള്‍ക്ക് നോ-സ്‌കാല്‍പല്‍ വാസക്ടമി സ്വീകരിക്കാവുന്നതാണെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍.അനിതകുമാരി അറിയിച്ചു.

 

നിയുക്തി മെഗാജോബ് ഫെസ്റ്റ് 2022 ഡിസംബര്‍ മൂന്നിന്

ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിന്റെ ആഭിമുഖ്യത്തില്‍ നിയുക്തി മെഗാജോബ് ഫെസ്റ്റ് ഡിസംബര്‍ മൂന്നിന് ശനിയാഴ്ച പത്തനംതിട്ട കാതോലിക്കേറ്റ് കോളേജില്‍ സംഘടിപ്പിക്കും. എസ്.എസ്.എല്‍.സി, ഐ.ടി.ഐ, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം യോഗ്യത ഉള്ളവര്‍ക്ക് ജോബ് ഫെസ്റ്റില്‍ പങ്കെടുക്കാം. ഉദ്യോഗദായകര്‍ക്കും ഉദ്യോഗാര്‍ഥികള്‍ക്കും www.jobfest.kerala.gov.in എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാം. യോഗ്യരായവര്‍ അന്നേദിവസം 9.30ന് ഹാജരാകണം. ഫോണ്‍: 0468 2 222 745, 9746 701 434, 9447 009 324.

 

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം

വാസ്തുവിദ്യാ ഗുരുകുലത്തില്‍ വിവിധ കോഴ്സുകള്‍ക്ക് അപേക്ഷിക്കാം. ജനുവരി മുതല്‍ ആരംഭിക്കുന്ന വിവിധ കോഴ്സുകള്‍ക്ക് അപേക്ഷകള്‍ പൂരിപ്പിച്ച് നല്‍കേണ്ട അവസാന തീയതി ഡിസംബര്‍ ഒന്ന്.

1. പോസ്റ്റ് ഗ്രാഡ്വേറ്റ് ഡിപ്ലോമാ ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ (ഒരുവര്‍ഷം): ആകെസീറ്റ്-25. അധ്യയന മാധ്യമം -മലയാളം. യോഗ്യത-ബിടെക് -സിവില്‍ എഞ്ചിനീയറിംഗ്, ആര്‍ക്കിടെക്ചര്‍ വിഷയങ്ങളില്‍ ബിരുദം. അപേക്ഷ ഫീസ്-200 രൂപ.

2. സര്‍ട്ടിഫിക്കറ്റ് കോഴ്സ് ഇന്‍ ട്രഡീഷണല്‍ ആര്‍ക്കിടെക്ചര്‍ ( ഒരു വര്‍ഷം) : പ്രായപരിധി-35 വയസ്. യോഗ്യത – എസ്.എസ്.എല്‍.സി, ആകെസീറ്റ് – 40 (50 ശതമാനം വിശ്വകര്‍മ വിഭാഗത്തിനായി നീക്കി വച്ചിരിക്കുന്നു),അധ്യയന മാധ്യമം – മലയാളം, അപേക്ഷ ഫീസ് – 100രൂപ

3. ചുമര്‍ചിത്രകലയില്‍ ഒരു വര്‍ഷ സര്‍ട്ടിഫിക്കറ്റ് കോഴ്‌സ്: പ്രായപരിധി – ഇല്ല യോഗ്യത – എസ്. എസ്.എല്‍.സി. ആകെസീറ്റ് – 25, അപേക്ഷ ഫീസ് – 200 രൂപ

അപേക്ഷകള്‍ എക്സിക്യുട്ടീവ് ഡയറക്ടര്‍, വാസ്തുവിദ്യാഗുരുകുലം,ആറന്മുള, പത്തനംതിട്ട ജില്ല പിന്‍ 689 533 എന്ന മേല്‍ വിലാസത്തില്‍ ലഭ്യമാക്കണം. വെബ്സൈറ്റ് :www.vasthuvidyagurukulam.com. ഫോണ്‍: 0468 2 319 740, 9847 053 294, 9947 739 442, 9847 053 293.

 

ശീമകൊന്ന വിതരണം

മലയാലപ്പുഴ കൃഷി ഭവനില്‍ സിഡിബി പദ്ധതി പ്രകാരം ശീമകൊന്ന ഇന്ന് (22) സൗജന്യമായി വിതരണം ചെയ്യും. തെങ്ങുകൃഷി ചെയ്തിട്ടുളള കര്‍ഷകര്‍ കൃഷി ഭവനുമായി ബന്ധപ്പെടണം.

 

ജില്ലാ വികസന സമിതി യോഗം നവംബര്‍ 26ന്

പത്തനംതിട്ട ജില്ലാ വികസന സമിതി യോഗം നവംബര്‍ 26ന് രാവിലെ 11ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേരും.

 

ലൈഫ് സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധിയില്‍ നിന്നും പിരിഞ്ഞവരും സേവനസോഫ്റ്റ് വെയറില്‍ ഉള്‍പ്പെട്ടവരുമായ ഗുണഭോക്താക്കള്‍ക്ക് 2023 ജനുവരി മുതലുളള പെന്‍ഷന്‍ ലഭിക്കുന്നതിന് വില്ലേജ് ഓഫീസര്‍ /ഗസറ്റഡ് ഓഫീസര്‍/ജില്ല വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍/അംഗീകൃത ട്രേഡ് യൂണിയന്‍ സെക്രട്ടറി/ യൂണിയന്‍ പ്രസിഡന്റ് എന്നിവര്‍ നല്‍കുന്ന ലൈഫ് സര്‍ട്ടിഫിക്കറ്റ് ഡിസംബര്‍ 15നകം ജില്ലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാക്കണം. ഫോണ്‍ : 0469 2 603 074.

 

ചക്കുളത്ത്കാവ് പൊങ്കാല ; യോഗം നവംബര്‍ 23ന്

ചക്കുളത്ത്കാവ് ശ്രീഭഗവതി ക്ഷേത്രത്തില്‍ ഡിസംബര്‍ 12ന് നടക്കുന്ന പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തേണ്ട ക്രമീകരണങ്ങളെ സംബന്ധിച്ച് നവംബര്‍ 23ന് ഉച്ചയ്ക്ക് ശേഷം നാലിന് തിരുവല്ല ആര്‍ഡി ഓഫീസില്‍ യോഗം ചേരുമെന്ന് സബ് കളക്ടര്‍ ശ്വേത നാഗര്‍കോട്ടി അറിയിച്ചു.

 

സൗജന്യപരിശീലനം

പത്തനംതിട്ട എസ്ബിഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ നവംബര്‍ 24 ന് ആരംഭിക്കുന്ന സൗജന്യ തയ്യല്‍ പരിശീലന കോഴ്സിലേക്കുള്ള പ്രവേശനം തുടങ്ങുന്നു. പരിശീലന കാലാവധി 30 ദിവസം. 18നും 45 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഫോണ്‍ : 0468 2270243, 8281074645.

 

ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി; അപേക്ഷാ തീയതി നീട്ടി

1955 ലെ തിരു കൊച്ചി സാഹിത്യ ശാസ്ത്രീയ ധാര്‍മിക സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുളള ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യപ്പെട്ട സംഘങ്ങളുടെ വാര്‍ഷിക റിട്ടേണ്‍സ് ഫയലിംഗിനായി ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി 2023 മാര്‍ച്ച് 31 വരെ നീട്ടി. ഈ പദ്ധതി പ്രകാരം സംഘവും ഭരണ സമിതിയിലെ ഓരോ അംഗവും പരമാവധി 400 രൂപ തോതില്‍ എന്നതിന് പകരം പ്രതിവര്‍ഷം 500 രൂപ മാത്രം പിഴ അടച്ച് സംഘങ്ങള്‍ക്ക് മുടക്കം വന്ന വര്‍ഷങ്ങളിലെ റിട്ടേണുകള്‍ ഫയല്‍ ചെയ്യാമെന്ന് പത്തനംതിട്ട ജില്ലാ രജിസ്ട്രാര്‍ (ജനറല്‍) എം.ഹക്കീം അറിയിച്ചു. ഫോണ്‍ :0468 2223105.

 

ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ ഒഇസി / ഒബിസി (എച്ച്) സമുദായങ്ങളില്‍ ഉള്‍പ്പെട്ടതും സംസ്ഥാനത്ത് പുറത്ത് ദേശീയ പ്രാധാന്യമുളള വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ അഖിലേന്ത്യാ അടിസ്ഥാനത്തില്‍ നടത്തുന്ന തെരഞ്ഞെടുപ്പ് രീതി പ്രകാരം ഐഐടി, ഐഐഎം, ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് തുടങ്ങിയ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ മെറിറ്റ്/റിസര്‍വേഷന്‍ പ്രകാരം പ്രവേശനം ലഭിച്ച ബിരുദ,ബിരുദാനന്തര കോഴ്സുകള്‍ക്ക് പഠിക്കുന്ന വിദ്യാര്‍ഥികളില്‍ നിന്നും ഒഇസി പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് പിന്നാക്ക വിഭാഗ വികസന വകുപ്പ് അപേക്ഷ ക്ഷണിച്ചു. www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടര്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷയും അനുബന്ധ വിവരങ്ങളും അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. ഫോണ്‍ : 0474 2914417.

 

സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം

മെഡിക്കല്‍ / മെഡിക്കല്‍ അനുബന്ധ കോഴ്സുകള്‍ക്ക് പഠിക്കുന്ന മാതാവിനെയോ പിതാവിനെയോ അല്ലെങ്കില്‍ ഇരുവരെയുമോ നഷ്ടപ്പെട്ട പിന്നാക്ക വിഭാഗത്തില്‍പെട്ട വിദ്യാര്‍ഥിനികള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സ്പെഷ്യല്‍ സ്‌കോളര്‍ഷിപ്പ് അനുവദിക്കുന്ന പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു.www.egrantz.kerala.gov.in എന്ന വെബ് പോര്‍ട്ടല്‍ മുഖേന ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കണം. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം www.bcdd.kerala.gov.in എന്ന വെബ് സൈറ്റില്‍ ലഭിക്കും. അവസാന തീയതി ഡിസംബര്‍ 10. വിശദ വിവരങ്ങള്‍ക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസുമായി ബന്ധപ്പെടണം. ഫോണ്‍ : 0474 2914417.

 

ഓംബുഡ്സ്മാന്‍ ക്യാമ്പ് സിറ്റിംഗ്

മഹാത്മാഗാന്ധി എന്‍ആര്‍ഇജിഎസ് ഓംബുഡ്സ്മാന്‍ പളളിക്കല്‍ ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നവംബര്‍ 24 ന് രാവിലെ 11 മുതല്‍ ഉച്ചയ്ക്ക് ഒന്നു വരെ ക്യാമ്പ് സിറ്റിംഗ് നടത്തുന്നതും തൊഴിലുറപ്പ് പദ്ധതി, പ്രധാന മന്ത്രി ആവാസ് യോജന (ഗ്രാമീണ്‍) എന്നീ പദ്ധതികളിലെ പരാതികള്‍ സ്വീകരിക്കുമെന്നും ഓംബുഡ്സ്മാന്‍ സി.രാധാകൃഷ്ണ കുറുപ്പ് അറിയിച്ചു.

 

വോട്ടര്‍ പട്ടിക പുതുക്കല്‍; യോഗം ചേരും

പ്രത്യേക സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കല്‍ 2023 ന്റെ ഭാഗമായി നവംബര്‍ 24 ന് ഉച്ചയ്ക്ക് ശേഷം 3.30 ന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലയുടെ ഇലക്ടറല്‍ റോള്‍ ഒബ്സര്‍വറായ കെ.ബിജുവിന്റെ അധ്യക്ഷതയില്‍ യോഗം ചേരും. പൊതു ജനങ്ങള്‍ക്ക് വോട്ടര്‍ പട്ടിക പുതുക്കലുമായി ബന്ധപ്പെട്ട പരാതികളും, നിര്‍ദ്ദേശങ്ങളും യോഗത്തില്‍ സമര്‍പ്പിക്കാമെന്ന് പത്തനംതിട്ട ഡെപ്യൂട്ടി കളക്ടര്‍ (ഇലക്ഷന്‍) അറിയിച്ചു.

 

കെല്‍ട്രോണില്‍ മാധ്യമപഠനം

കേരള സര്‍ക്കാര്‍ പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണ്‍ ഡിജിറ്റല്‍ മീഡിയ ജേണലിസം, ടെലിവിഷന്‍ ജേണലിസം, മൊബൈല്‍ ജേണലിസം മാധ്യമകോഴ്‌സുകളുടെ പുതിയ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. പഠനസമയത്ത് ചാനലില്‍ പരിശീലനം, പ്ലേസ്‌മെന്റ് സഹായം, ഇന്റേണ്‍ഷിപ്പ് എന്നിവ ലഭിക്കും. ബിരുദമാണ് യോഗ്യത. ഫലം കാത്തിരിക്കുന്നവര്‍ക്കും അപേക്ഷിക്കാം. ഉയര്‍ന്നപ്രായപരിധി 30 വയസ്. ഡിസംബര്‍ 6 വരെ അപേക്ഷിക്കാം. തിരുവനന്തപുരം കെല്‍ട്രോണ്‍ നോളേജ് സെന്ററില്‍ ആണ് പരിശീലനം. ഫോണ്‍: 9544958182. വിലാസം : കെല്‍ട്രോണ്‍ നോളേജ് സെന്റര്‍, 2-ാം നില, ചെമ്പിക്കളം ബില്‍ഡിങ്, ബേക്കറി ജംഗ്ഷന്‍, വഴുതക്കാട്, തിരുവനന്തപുരം 695 014.

 

ട്രാഫിക് റഗുലേറ്ററി കമ്മിറ്റി യോഗം ഇന്ന്

റാന്നി പഴവങ്ങാടി ഗ്രാമപഞ്ചായത്തിലെ ട്രാഫിക് റഗുലേറ്ററി കമ്മിറ്റിയുടെ അടിയന്തിര യോഗം ഇന്ന് (23) രാവിലെ 11 മണിക്ക് ഗ്രാമപഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റിന്റെ അധ്യക്ഷതയില്‍ ചേരുമെന്ന് സെക്രട്ടറി അറിയിച്ചു.

 

ശാസ്ത്രീയ കൂണ്‍കൃഷി പരിശീലനം

പത്തനംതിട്ട ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ശാസ്ത്രീയ കൂണ്‍കൃഷി എന്ന വിഷയത്തില്‍ പരിശീലനം സംഘടിപ്പിക്കുന്നു. നവംബര്‍ 26 ന് രാവിലെ 10 മുതല്‍ തെള്ളിയൂരില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പരിശീലനം നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും, പരിശീലനത്തില്‍ പങ്കെടുക്കുന്നതിന് താല്‍പര്യപ്പെടുന്നവരും നവംബര്‍ 25 ന് മൂന്നിന് മുമ്പായി 8078572094, 0469 2662094 (എക്‌സ്റ്റന്‍ഷന്‍ 200) എന്നീ ഫോണ്‍ നമ്പരുകളില്‍ ബന്ധപ്പെടണം.

 

അപേക്ഷ ക്ഷണിച്ചു

ചെന്നീര്‍ക്കര ഐറ്റിഐ യില്‍ 2022 നവംബറില്‍ നടക്കുന്ന എഐറ്റിറ്റി സപ്ലിമെന്ററി (സെമസ്റ്റര്‍ /ആനുവല്‍ ) ഇഡി/പ്രാക്ടിക്കല്‍ പരീക്ഷയില്‍ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. 2014 മുതല്‍ 2017 വരെ എംഐഎസ് പോര്‍ട്ടല്‍ മുഖേന അഡ്മിഷന്‍ നേടിയ സെമസ്റ്റര്‍ സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും 2018 മുതല്‍ 2021 വരെ അഡ്മിഷന്‍ നേടിയ വാര്‍ഷിക സമ്പ്രദായത്തില്‍പെട്ട ട്രെയിനികള്‍ക്കും ഡിസംബര്‍ അഞ്ചിന് വൈകിട്ട് മൂന്നിന് മുന്‍പായി നിശ്ചിത ഫോറത്തില്‍ പ്രിന്‍സിപ്പല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. അപേക്ഷകര്‍,എസ് എസ് എല്‍ സി സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, മുന്‍വര്‍ഷത്തെ/ സെമസ്റ്ററുകളിലെ ഹാള്‍ടിക്കറ്റ് /മാര്‍ക്ക് ലിസ്റ്റ് കോപ്പി, ഇഡി/പ്രാക്ടിക്കല്‍ വിഷയങ്ങള്‍ക്കുള്ള ഫീസ് 170 രൂപ 170 രൂപ സര്‍ക്കാറിന്റെ ‘ 0230- Labour & Employment – 00 – 800 – Other Receipts – 88 – Other Items ‘ എന്ന ശീര്‍ഷകത്തില്‍ ട്രഷറിയില്‍ ഒടുക്കി ചെലാന്‍, എന്നിവ സഹിതം ബന്ധപ്പെട്ട ഐ ടി ഐ പ്രിന്‍സിപ്പാള്‍ല്‍ മുന്‍പാകെ അപേക്ഷ സമര്‍പ്പിക്കാം. ഫോണ്‍: 0468-2258710, 9496366325.
(പിഎന്‍പി 3767/22)

 

വനിതകള്‍ക്ക് സ്വയം തൊഴില്‍ വായ്പ

പത്തനംതിട്ട ജില്ലയിലെ സ്ഥിരതാമസക്കാരായ പട്ടികജാതി, പട്ടികവര്‍ഗ, പിന്നാക്ക, ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട വനിതകള്‍ക്ക് സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപ വരെ കുറഞ്ഞ പലിശ നിരക്കില്‍ സ്വയം തൊഴില്‍ വായ്പ നല്‍കും. 18 നും 55 നും ഇടയില്‍ പ്രായമുളള തൊഴില്‍ രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ ചെയ്യുന്നതിനായി വസ്തു /ഉദ്യോഗസ്ഥ ജാമ്യ വ്യവസ്ഥയില്‍ ആറു ശതമാനം പലിശ നിരക്കില്‍ വായ്പ അനുവദിക്കും. www.kswdc.org എന്ന വെബ് സൈറ്റില്‍ നിന്നും അപേക്ഷ ഫോം ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോം ആവശ്യമായ രേഖകളോടെ ജില്ലാ ഓഫീസില്‍ നേരിട്ടോ ഡിസ്ട്രിക്ട് കോ-ഓര്‍ഡിനേറ്റര്‍, ജില്ലാ ഓഫീസ്, പണിക്കന്റത്ത് ബില്‍ഡിംഗ്, രണ്ടാം നില, സ്റ്റേഡിയം ജംഗ്ഷന്‍, പത്തനംതിട്ട എന്ന വിലാസത്തിലോ അയയ്ക്കാം. ഫോണ്‍: 8281 552 350.

 

ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം

പത്തനംതിട്ട കൃഷി വിജ്ഞാന കേന്ദ്രത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ ഫോര്‍ ജാക്ക്ഫ്രൂട്ടിന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ 25ന് ഇടിച്ചക്കയില്‍ നിന്നുള്ള ഫ്രോസണ്‍ ഉല്‍പന്നങ്ങളുടെ പരിശീലനം നടത്തുന്നു. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ 8078572094, 0469-2662094, 2661821 എന്നീ നമ്പറുകളില്‍ നവംബര്‍ 24 ന് പകല്‍ മൂന്നിന് മുന്‍പായി വിളിച്ച് രജിസ്റ്റര്‍ ചെയ്യണം.

 

പശു പരിപാലനത്തില്‍ പരിശീലനം

ഭാരത സര്‍ക്കാരിന്റെ കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് കൃഷി വ്യാപനം എന്ന പദ്ധതിയുടെ ഭാഗമായി പ്രകൃതികൃഷിയില്‍ പശു പരിപാലനം എന്ന വിഷയത്തില്‍ നവംബര്‍ 25, 26 ദിവസങ്ങളില്‍ സൗജന്യ പരിശീലനം നടത്തുന്നു. മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യുന്ന 40 പേര്‍ക്ക് സൗജന്യമായി പരിശീലനം ലഭിക്കും. പരിശീലനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ നവംബര്‍ 24 ന് വൈകുന്നേരം അഞ്ചിന് മുമ്പായി 8078572094, 0469 2662094,2661821 ഫോണ്‍ നമ്പറില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യണം.

error: Content is protected !!