Input your search keywords and press Enter.

പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കും : ഡോ:തോമസ് ഐസക്ക്

 

 

കോന്നി: പത്തനംതിട്ട ജില്ലയിൽ സമഗ്ര ആരോഗ്യ പദ്ധതി നടപ്പിലാക്കുമെന്ന് എൽഡിഎഫ് സ്ഥാനാർത്ഥി ഡോ:തോമസ് ഐസക്ക് പറഞ്ഞു. കോന്നി മെഡിക്കൽ കോളേജിൽ വിദ്യാർത്ഥികളുമായി നടത്തിയ മുഖാമുഖം പരിപാടിയിൽ സംസാരിക്കുകയിരുന്നു അദ്ദേഹം

‘ജനകീയ ആരോഗ്യ പദ്ധതി സമ്പൂർണ്ണ പാലിയേറ്റിവ് പദ്ധതി എന്നിവ നടപ്പിലാക്കും മുഴുവൻ കിടപ്പ് രോഗികൾക്കും ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു കൊണ്ടുള്ള ചികിത്സ ഉറപ്പാക്കും സമഗ്ര ആരോഗ്യ പരിപാടികളിലുടെ രോഗപ്രതിരോധ പ്രവർത്തനത്തിന് ഊന്നൽ നല്കും. ഇതിനായി ഉള്ള ബോധവൽക്കരണത്തിനായി മെഡിക്കൽ വിദ്യാർത്ഥികളുടെ സഹകരണം ആദ്യർത്ഥിച്ചു.

മെഡിക്കൽ മാസ്റ്റർ പ്ലാൻ കിഫ്ബി അംഗീകരിച്ചിട്ടുള്ളതാണ് അതുകൊണ്ട് തന്നെ പ്രവർത്തനങ്ങൾക്ക് പണം തടസ്സമാകില്ല’ക്യാപസിലെ ലാൻസ് കേപ്പിങ്ങും കളിസ്ഥലത്തിൻ്റെ നിർമാണം എന്നിവ സമയബന്ധിതമായി പൂർത്തികരിക്കുമെന്നും തോമസ് ഐസക്ക് പറഞ്ഞു. അഡ്വ.കെ യു ജനീഷ് കുമാർ എംഎൽഎ, എം പി മണിയമ്മ, കോളേജ് യൂണിയൻ ചെയർമാൻ ആകാശ്, എംബിബിഎസ് ഒന്നും രണ്ടും വർഷ വിദ്യാർത്ഥികൾ, നേഴ്സിങ്ങ് ഒന്നാം വർഷ വിദ്യാർത്ഥികൾ പങ്കെടുത്തു.

error: Content is protected !!