പത്തനംതിട്ട: പുതുതായി നിര്‍മിക്കുന്ന ചേത്തയ്ക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടില്‍ കര്‍മ്മം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിച്ചു. 34.70 ലക്ഷം രൂപ മുടക്കിയാണ് പുതിയ കെട്ടിടം നിര്‍മിക്കുക. വില്ലേജ് ഓഫീസര്‍ക്ക് പ്രത്യേകമുറി, യോഗം ചേരാനുള്ള മുറി, പൊതുജനങ്ങള്‍ക്കുള്ള ടോയ്ലറ്റുകള്‍, റിക്കോര്‍ഡ് റൂം, വരാന്ത, ജീവനക്കാര്‍ക്കുള്ള ടോയ്ലറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. സംസ്ഥാന നിര്‍മിതി കേന്ദ്രത്തിനാണ് നിര്‍മാണ ചുമതല.
പഴയ കെട്ടിടം പൊളിച്ചുമാറ്റാന്‍ ഉണ്ടായ കാലതാമസമാണ് നിര്‍മാണം വൈകാനിടയാക്കിയത്. പഞ്ചായത്ത് പ്രസിഡന്റ് അനിത അനില്‍കുമാര്‍ അധ്യക്ഷയായി. ജില്ലാ പഞ്ചായത്തംഗം ജെസി അലക്സ്, ബ്ലോക്ക് പഞ്ചായത്ത് അംഗം എം.എസ്. സുജ, തഹസില്‍ദാര്‍ സുരേഷ് കുമാര്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ സന്തോഷ് എന്നിവര്‍ സംസാരിച്ചു.
ഫോട്ടോ: ചേത്തയ്ക്കല്‍ വില്ലേജ് – പുതുതായി നിര്‍മിക്കുന്ന ചേത്തയ്ക്കല്‍ വില്ലേജ് ഓഫീസ് കെട്ടിടത്തിന്റെ തറക്കല്ലിടീല്‍ കര്‍മം അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ നിര്‍വഹിക്കുന്നു.