പത്തനംതിട്ട: കേരളത്തില്‍ ഒരു സംരംഭമായി പശുക്കളെ വളര്‍ത്താന്‍ നിരവധി പേര്‍ മുന്നോട്ട് വരുന്നതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു.
പാലിന് വിപണി കണ്ടെത്താന്‍ പ്രയാസമില്ലാത്ത സംസ്ഥാനമായി കേരളം മാറിയിട്ടുണ്ടെന്നും അതിന് പര്യാപ്തമായ പ്രവര്‍ത്തനങ്ങള്‍ ആണ് സര്‍ക്കാര്‍ നടത്തുന്നതെന്നും ഡെപ്യൂട്ടി സ്പീക്കര്‍ പറഞ്ഞു. മണ്ണടി ക്ഷീരവികസന സൊസൈറ്റി സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഡെപ്യൂട്ടി സ്പീക്കര്‍.
പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള അധ്യക്ഷനായിരുന്നു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, വികസന കാര്യസ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ റോഷന്‍ ജേക്കബ്, ക്ഷീരവികസന വകുപ്പ് ജോയിന്റ് ഡയറക്ടര്‍ സില്‍വി മാത്യു, ക്ഷീര വികസനവകുപ്പ് തിരുവനന്തപുരം മേഖലാ യൂണിയന്‍ അംഗം മുണ്ടപ്പള്ളി തോമസ്, ക്ഷീര വികസനവകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ സുരേഘ നായര്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ എന്‍. ഷിബു, വിമല മധു, എ.പി. സന്തോഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മാനാമ്പള്ളില്‍ മോഹനന്‍, സിപിഐ ജില്ലാ കൗണ്‍സിലംഗം അരുണ്‍ കെ എസ് മണ്ണടി, സിപിഎം ഏരിയ കമ്മറ്റി അംഗം കെ. സാജന്‍, ബിഡിഒ കെ.ആര്‍. രാജശേഖരന്‍, ക്ഷീര സംഘം പ്രസിഡന്റുമാരായ കെ. സോമരാജന്‍, റ്റി. കെ. വര്‍ഗ്ഗീസ്, റ്റി.ഡി. സജി, കെ. സേതുകുമാര്‍, സൗദ രാജന്‍, എം.കെ. കോശി, ആര്‍. ദിനേശന്‍, ഷിബു, ക്ഷീര വികസന ഓഫീസര്‍ കെ. പ്രദീപ്കുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. ക്ഷീര സംഗമത്തിന്റെ ഭാഗമായി പക്ഷിമൃഗ സംഗമവും കര്‍ഷകരെ ആദരിക്കലും സെമിനാറും നടന്നു.
ഫോട്ടോ: പറക്കോട് – മണ്ണടി ക്ഷീരവികസന സൊസൈറ്റി സംഘടിപ്പിച്ച ക്ഷീര സംഗമം ഉദ്ഘാടനം ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ നിര്‍വഹിക്കുന്നു.