Input your search keywords and press Enter.

ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം ഉദ്യോഗാര്‍ത്ഥികളുടെ അലുമിനി മീറ്റ് സംഘടിപ്പിച്ചു

പാലക്കാട്: കുടുംബശ്രീ ജില്ലാ മിഷന്റെ നേതൃത്വത്തില്‍ ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം സെക്യോയ 2022(SEQUIOIA2022) അലുമിനി മീറ്റ് സംഘടിപ്പിച്ചു. ജില്ലയില്‍ ഡി.ഡി.യു.ജി.കെ.വൈ (ദീന്‍ ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗസല്യ യോജന)-യുവകേരളം പദ്ധതികളിലായി ജില്ലയ്ക്ക് അകത്തും പുറത്തുമുള്ള പരിശീലന സ്ഥാപനങ്ങളില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പൂര്‍വ്വ വിദ്യാര്‍ത്ഥികളെ ഉള്‍പ്പെടുത്തിയാണ് അലുമിനി മീറ്റ് സംഘടിപ്പിച്ചത്. പാലക്കാട് സൂര്യരശ്മി ഹാളില്‍ നടന്ന പരിപാടി പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ക്ക് കുടുംബശ്രീ ജില്ലാ മിഷന്റെ ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

പരിപാടിയില്‍ കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ ബി.എസ് മനോജ്, നെന്മാറ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സുഗന്ധി, ചെര്‍പ്പുളശ്ശേരി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ, ലാമിക എഡ്യൂക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്റ്റ്, ക്വസ് കോര്‍പ്പ് പ്രൈവറ്റ് ലിമിറ്റഡ് (Lamika, Cipet, Quess Corp, Eduparks, Study World) എന്നീ ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം പരിശീലന കേന്ദ്രങ്ങളിലെ സെന്റര്‍ മാനേജര്‍മാരായ ജിനില്‍, വിവിന്‍, ചെര്‍പ്പുളശ്ശേരി നഗരസഭ സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ, കുടുംബശ്രീ ഡി.ഡി.യു.ജി.കെ.വൈ ജില്ലാ പ്രോഗ്രാം മാനേജര്‍ പ്രിയങ്ക, പരിശീലന സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍, പ്രതിനിധികള്‍, അക്കൗണ്ടന്റുമാര്‍, കമ്മ്യൂണിറ്റി വളണ്ടിയര്‍മാര്‍, രക്ഷാകര്‍ത്താക്കള്‍, ട്രൈബല്‍ അനിമേറ്റര്‍മാര്‍ തുടങ്ങി 180 ഓളം പേര്‍ പങ്കെടുത്തു.

ഫോട്ടോ: പാലക്കാട് സൂര്യരശ്മി ഹാളില്‍ നടന്ന ഡി.ഡി.യു.ജി.കെ.വൈ-യുവകേരളം ഉദ്യോഗാര്‍ത്ഥികളുടെ അലുമിനി മീറ്റ് പാലക്കാട് നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബേബി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു.

error: Content is protected !!