കോന്നി ഗാന്ധിഭവൻ : സ്നേഹപ്രയാണം 615 മത് ദിന സംഗമം
കോന്നി ഗാന്ധിഭവൻ ദേവലോകത്തിൽ അന്താരാഷ്ട്ര വയോജന ദിനാചരണവും
സ്നേഹപ്രയാണം 615 മത് ദിന സംഗമവും നടന്നു.
മാതാപിതാക്കളെ ദൈവമായി ആദരിക്കണം, ഗാന്ധിയൻ ദർശനം ജീവിത സന്ദേശമാക്കണം, സകലജീവജാലങ്ങളേയും സ്നേഹിക്കണംഎന്നീ സന്ദേശങ്ങൾ യുവതലമുറയ്ക്ക് പകർന്നു നൽകുന്നതിനായി ഗാന്ധിഭവന്റ നേതൃത്വത്തിൽ ആവിഷ്കരിച്ച ആയിരം ദിനങ്ങൾ നീണ്ടുനിൽക്കുന്ന സ്നേഹപ്രയാണം 615-ാം ദിന സംഗമവും അന്താരാഷ്ട്ര വയോജന ദിനാചരണവും ഉദ്ഘാടനം കോന്നി സെൻറ്.ജോർജ് മഹാ ഇടവകയിലെ വികാരി Rev. Fr. ജോർജ് ഡേവിഡ് ഉദ്ഘാടനം നിർവഹിച്ചു. ദേവലോകം വികസന സമിതി അംഗങ്ങളായ ശ്രീ.മോഹൻദാസ്,ശ്രീ.ജോൺ ഫിലിപ്പ്, ശ്രീ.റോയി ജോർജ് അമൃത VHSS ലെ അദ്ധ്യാപകർ ശ്രീ.ഗിരീഷ്, ശ്രീമതി.ജയശ്രീ കോന്നി SAS കോളേജിലെ അദ്ധ്യാപകർ Dr. രാജേഷ്, Dr.സോന എന്നിവർ ആശംസകൾ അറിയിച്ചു.ഗാന്ധിഭവൻ ദേവലോകത്തിലെ വയോജനങ്ങളെ ആദരിച്ചു.കോന്നി അമൃത VHSS, കോന്നി SAS കോളേജ്
എന്നിവിടങ്ങളിലെ NSS വോളന്റീഴ്സും അദ്ധ്യാപകരും ദേവലോകം വികസന സമിതി അംഗങ്ങളും പ്രോഗ്രാമിൽ പങ്കെടുക്കുകയും വയോജന ദിന പ്രതിജ്ഞ എടുക്കുകയും ചെയ്തു.