Input your search keywords and press Enter.

പാലക്കാട് ജില്ലാ വാർത്തകൾ (5/1/2023)

ലെവല്‍ ക്രോസ് അടച്ചിടും

അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ കൊല്ലങ്കോട്-പുതുനഗരം ടൗണ്‍ ലെവല്‍ ക്രോസ് (കി.മീ. 36/900-37/000) ജനുവരി 12 ന് രാവിലെ ഏഴ് മുതല്‍ വൈകിട്ട് ഏഴ് വരെ അടച്ചിടും. ഇതുവഴിയുള്ള വാഹനങ്ങള്‍ കൗണ്ടത്തറ-വടവന്നൂര്‍-ഊട്ടറ അല്ലെങ്കില്‍ തേവര്‍ക്കാട്-ആലംപള്ളം ഗ്രാമം വഴി പോകണമെന്ന് ദക്ഷിണ റെയില്‍വേ പാലക്കാട് അസിസ്റ്റന്റ് ഡിവിഷണല്‍ എന്‍ജിനീയര്‍ അറിയിച്ചു.

 

ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ദര്‍ഘാസ് ക്ഷണിച്ചു

കുമരനെല്ലൂര്‍ ഗോഖലെ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫീസ് 400 രൂപ. ജനുവരി 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന് ടെന്‍ഡറുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9656787832, 9447509590.

 

അപ്രന്റിസ് ട്രെയിനി കൂടിക്കാഴ്ച 11 ന്

പട്ടികജാതി വികസന വകുപ്പിന് കീഴിലുള്ള മംഗലം ഗവ ഐ.ടി.ഐയില്‍ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍, പ്ലംബര്‍ ട്രേഡുകളിലേക്ക് അപ്രന്റിസ് ട്രെയിനി നിയമനത്തിനുള്ള കൂടിക്കാഴ്ച ജനുവരി 11 ന് നടക്കും. പട്ടികജാതി വികസന വകുപ്പിന് കീഴിലെ ഐ.ടി.ഐകളില്‍നിന്നും പാസായ എസ്.സി/എസ്.ടി വിഭാഗക്കാര്‍ക്ക് പങ്കെടുക്കാം. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു, എന്‍.ടി.സി, മാര്‍ക്ഷീറ്റ് എന്നിവയുടെ അസല്‍രേഖകള്‍ സഹിതം ജനുവരി 11 ന് രാവിലെ പത്തിന് മംഗലം ഐ.ടി.ഐയില്‍ നേരിട്ടെത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 04922 258545, 9447653702.

 

അവലോകനയോഗം ഇന്ന്

മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തെ ഗതാഗത സംവിധാനം സുഗമമാക്കുന്നതിനായി നടപ്പാക്കുന്ന ചേര്‍ത്തല മുതല്‍ വാളയാര്‍ വരെയുള്ള ലൈന്‍ ട്രാഫിക് സംവിധാനത്തിന്റെ ബോധവത്ക്കരണത്തിന്റെ ഭാഗമായി ഇന്ന് (ജനുവരി ആറ്) രാവിലെ 11 ന് പന്നിയങ്കര ടോള്‍പ്ലാസയില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ അവലോകന യോഗം ചേരുമെന്ന് റീജണല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു.

 

മണക്കടവ് വിയറില്‍ 4408.13 ദശലക്ഷം ഘനയടി ജലം ലഭിച്ചു

മണക്കടവ് വിയറില്‍ 2021 ജൂലൈ ഒന്ന് മുതല്‍ 2023 ജനുവരി നാല് വരെ 4408.13 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2841.87 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍- 107.91 (274), തമിഴ്‌നാട് ഷോളയാര്‍- 2843.24 (5392), കേരള ഷോളയാര്‍-5101.80 (5420), പറമ്പിക്കുളം- 12,296.11 (17,820), തുണക്കടവ്-539.02 (557), പെരുവാരിപ്പള്ളം-596.40 (620), തിരുമൂര്‍ത്തി-1568.53 (1935), ആളിയാര്‍-3473.62 (3864).

 

പാലക്കാട് താലൂക്ക് വികസന സമിതി ഏഴിന്

പാലക്കാട് താലൂക്ക് വികസന സമിതി യോഗം ജനുവരി ഏഴിന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് തഹസില്‍ദാര്‍ അറിയിച്ചു.

error: Content is protected !!