Input your search keywords and press Enter.

പരിശീലന പരിപാടി സംഘടിപ്പിച്ചു

കൊല്ലം: സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി പഞ്ചിംഗ് സംബന്ധമായ പരിശീലന പരിപാടി സംഘടിപ്പിച്ചു. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണിന്റെ അധ്യക്ഷതയില്‍ പഞ്ചിംഗ് നടപടികള്‍ പൂര്‍ത്തീകരിക്കുന്നതുമായി ബന്ധപ്പെട്ട പുരോഗതി വിലയിരുത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ പരിശീലനം നല്‍കിയത്. ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ജീവനക്കാരുടെ പേരും മറ്റ് വിവരങ്ങളും രജിസ്റ്റര്‍ ചെയ്യുന്നതും പഞ്ചിംഗ് ഐ.ഡി കാര്‍ഡ് ലഭ്യമാക്കുന്നതിനുള്ള നടപടിക്രമങ്ങളും വിശദീകരിച്ചു. സിവില്‍ സ്റ്റേഷനിലെ ജീവനക്കാര്‍ക്കായി സിവില്‍ സ്റ്റേഷന്റെ വിവിധ ഭാഗങ്ങളിലായി 16 പഞ്ചിംഗ് മെഷീനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

ഫോട്ടോ: പഞ്ചിംഗ് സംബന്ധിച്ച് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ക്കായി നടത്തിയ പരിശീലന പരിപാടി

error: Content is protected !!