Input your search keywords and press Enter.

തൊഴിൽ അവസരം (11/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം

രാഷ്ട്രീയ ഗ്രാമസ്വരാജ് പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി നിയമനം

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളില്‍ രാഷ്ട്രീയ ഗ്രാമസ്വരാജ് അഭിയാന്‍ പദ്ധതിയില്‍ അഡീഷണല്‍ ഫാക്കല്‍റ്റി തസ്തികയില്‍ താത്ക്കാലിക നിയമനം. അതത് ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ അയല്‍ക്കൂട്ടം അംഗമോ ഒക്‌സിലറി ഗ്രൂപ്പ് അംഗമോ ആയവര്‍ക്ക് അപേക്ഷിക്കാം. എം.എസ്.ഡബ്ല്യൂ/ എം.ബി.എ (എച്ച്.ആര്‍), എം.എ സോഷ്യോളജി/ഡെവലപ്‌മെന്റ് സ്റ്റഡീസ് ആണ് യോഗ്യത. മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം. 2023 ജനുവരി 10 ന് 40 വയസ് കവിയരുത്. അപേക്ഷ ഫോറം www.kudambashree.org ല്‍ ലഭിക്കും.

അപേക്ഷയോടൊപ്പം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ, പാലക്കാട് എന്ന പേരില്‍ മാറാവുന്ന 200 രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ്, ഫോട്ടോ അടങ്ങിയ അഡ്രസ് പ്രൂഫ് പകര്‍പ്പ് എന്നിവ സ്വയം സാക്ഷ്യപ്പെടുത്തി ജനുവരി 21 ന് വൈകിട്ട് അഞ്ചിനകം ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസ്, സിവില്‍ സ്റ്റേഷന്‍, പാലക്കാട്-678001 എന്ന വിലാസത്തില്‍ നല്‍കണമെന്ന് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

ഗസ്റ്റ് ലക്ചറര്‍ നിയമനം

പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ കുഴല്‍മന്ദം ചന്തപ്പുര, ഇ.പി ടവര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഗവ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്ററില്‍ പി.എസ്.സി പരിശീലനം നല്‍കുന്നതിന് ഗസ്റ്റ് ലക്ചറര്‍ നിയമനം. ഇംഗ്ലീഷ്, മലയാളം, കണക്ക്, സയന്‍സ്, ഹിസ്റ്ററി, ജോഗ്രഫി, കൊമേഴ്‌സ് എന്നിവയില്‍ ബിരുദാനന്തര ബിരുദമാണ് യോഗ്യത. താത്പര്യമുള്ളവര്‍ എസ്.എസ്.എല്‍.സി, ബിരുദാനന്തര ബിരുദ സര്‍ട്ടിഫിക്കറ്റുകളുടെ അസലും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും മുന്‍പരിചയം തെളിയിക്കുന്നതിനുള്ള സാക്ഷ്യപത്രവും സഹിതം ജനുവരി 17 ന് വൈകീട്ട് അഞ്ചിനകം പ്രിന്‍സിപ്പാള്‍, ഗവ പ്രീ-എക്‌സാമിനേഷന്‍ ട്രെയിനിങ് സെന്റര്‍, ഇ.പി ടവര്‍, കുഴല്‍മന്ദം- 678702 എന്ന വിലാസത്തില്‍ അപേക്ഷ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. അപേക്ഷാഫോറം ഈ സ്ഥാപനത്തില്‍ നിന്നും ലഭിക്കും.
ഫോണ്‍: 04922 273777.

ട്രസ്റ്റി നിയമനം

മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ പാലക്കാട് താലൂക്കിലുള്ള തിരുവാലത്തൂര്‍ ശ്രീരണ്ടുമൂര്‍ത്തി ഭഗവതി ദേവസ്വത്തില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. താത്പര്യമുള്ള ഹിന്ദുമത വിശ്വാസികള്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് അപേക്ഷ നല്‍കണം. അപേക്ഷാഫോറം പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസിലും www.malabardevaswom.kerala.gov.in ലും ലഭിക്കും. ഫോണ്‍: 0491 2505777.

 

കൊല്ലം ജില്ലാ തൊഴിൽ അവസരം

 

വോക്ക് – ഇന്‍ – ഇന്റര്‍വ്യൂ

ജില്ലാ പട്ടികജാതി വികസന ഓഫീസിലെ ഇ-ഗ്രാന്‍ഡ് സെഷനില്‍ സപ്പോര്‍ട്ടിംഗ് എഞ്ചിനീയര്‍മാര്‍ക്കായി ജനുവരി 16 രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. 2023 മെയ് 31 വരെയാണ് നിയമനം. പട്ടികജാതി വിഭാഗത്തില്‍പ്പെട്ട ബി.ടെക്ക് ബിരുദം (കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി), എം.സി.എ/എം.എസ്‌സി (ഐ.ടി)/എം.എസ്.സി കമ്പ്യൂട്ടര്‍ സയന്‍സ് യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രദേശവാസികള്‍ക്ക് മുന്‍ഗണന. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന രേഖകള്‍ സഹിതം ജനുവരി 16ന് രാവിലെ 11ന് ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ നടത്തുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍ :0474 2794996

ഗസ്റ്റ് അധ്യാപക ഒഴിവ്

കൊല്ലം യൂണിവേഴ്‌സിറ്റി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയില്‍ (യു.ഐ.ടി) മാത്തമാറ്റിക്‌സ് ഗസ്റ്റ് അധ്യാപക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ബയോഡേറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകളും സഹിതം ജനുവരി 16ന് മുമ്പ് അപേക്ഷകള്‍ മുളങ്കാടകത്തുള്ള ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍ :7736469313.

താല്‍ക്കാലിക ഒഴിവ്

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക്ക് കോളേജ് വഴി നടപ്പാക്കുന്ന’ സാമൂഹ്യ വികസനം പോളിടെക്നിക്കലിലൂടെ’ (സിഡിറ്റിപി) 2022-23 പദ്ധതിയില്‍ സ്പ്രേ പെയിന്റിങ് ആന്‍ഡ് പോളിഷിങ് തസ്തികയില്‍ 179 ദിവസത്തേക്ക് താല്‍ക്കാലിക ഒഴിവുണ്ട്. ബന്ധപ്പെട്ട ട്രേഡില്‍ ഐ.റ്റി.ഐ/കെ.ജി.സി.ഇ/സി.ഡി.റ്റി.പി സര്‍ട്ടിഫിക്കറ്റ് ആണ് യോഗ്യത. ഉദ്യോഗാര്‍ഥികള്‍ ജനുവരി 17ന് രാവിലെ 10ന് കോളേജില്‍ നടത്തുന്ന അഭിമുഖത്തില്‍ പങ്കെടുക്കണം. ഫോണ്‍ 9400006421.

error: Content is protected !!