Input your search keywords and press Enter.

പ്രാദേശിക ചരിത്രത്തില്‍ കുട്ടികള്‍ക്ക് അവബോധം പകരണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

ശ്രദ്ധേയമായി ‘പാദമുദ്രകള്‍

കൊല്ലം: പ്രാദേശിക ചരിത്രത്തെ കുറിച്ച് കുട്ടികളില്‍ അവബോധം സൃഷ്ടിക്കേണ്ടത് അനിവാര്യമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ പറഞ്ഞു. സമഗ്രശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ കൊട്ടാരക്കര കില സി.എച്ച്.ആര്‍.ഡിയില്‍ സംഘടിപ്പിച്ച ‘പാദമുദ്രകള്‍’ ജില്ലാതല ദ്വിദിന ശില്പശാലയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

ഓരോ പ്രദേശത്തിനും ഓരോ ചരിത്രം പറയാനുണ്ടെന്നും ഇതിനായി എസ്.എസ്.കെ നടത്തുന്ന ശില്പശാല മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

പ്രാദേശിക ചരിത്രരചനയില്‍ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും അവബോധം നല്‍കുകയാണ് ശില്പശാലയുടെ ലക്ഷ്യം. ബി.ആര്‍.സി തലങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട 30 വിദ്യാര്‍ഥികളാണ് ശില്പശാലയില്‍ പങ്കെടുക്കുന്നത്. ഇവിടെ നിന്നും തിരഞ്ഞെടുക്കുന്ന രണ്ടു പേര്‍ക്ക് സംസ്ഥാനതലത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിക്കും.

കൊട്ടാരക്കര നഗരസഭ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ എസ്.ആര്‍ രമേശ് അധ്യക്ഷനായി. സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോജക്ട് കോ-ഓര്‍ഡിനേറ്റര്‍ ജി.കെ ഹരികുമാര്‍, ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി.രാജു, എസ്. എസ്. കെ ജില്ലാ പ്രോഗ്രാം ഓഫീസര്‍മാരായ ടി. എസ് ബിന്ദു, എച്ച്. ആര്‍ അനിത, ഉദ്യോഗസ്ഥര്‍, അധ്യാപകര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ശില്പശാല ഇന്ന് (ജനുവരി 20) സമാപിക്കും.

ഫോട്ടോ: സമഗ്ര ശിക്ഷാ കേരളത്തിന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ‘പാദമുദ്രകള്‍’ പ്രാദേശിക ചരിത്രരചന ദ്വിദിന റസിഡന്‍ഷ്യല്‍ ശില്പശാല ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാം കെ. ഡാനിയല്‍ ഉദ്ഘാടനം ചെയ്യുന്നു

error: Content is protected !!