നന്ദിയോട് ഗവ സ്‌കൂള്‍ കെട്ടിടം ഉദ്ഘാടനം ഇന്ന്
മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും
നന്ദിയോട് ഗവ ഹൈസ്‌കൂളില്‍ ജില്ലാ പഞ്ചായത്ത് ആര്‍.എം.എസ്.എ ഫണ്ടില്‍ നിന്നുള്ള 70 ലക്ഷം രൂപ വിനിയോഗിച്ച് നിര്‍മ്മിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം ഇന്ന് (ജനുവരി 20) രാവിലെ 9.30 ന് വൈദ്യുതി വകുപ്പ് മന്ത്രി കെ. കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോള്‍ അധ്യക്ഷയാകുന്ന പരിപാടിയില്‍ ജില്ലാ പഞ്ചായത്ത് അംഗം മാധുരി പത്മനാഭന്‍, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എസ് ശിവദാസ്, കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗം സി. മധു, പട്ടഞ്ചേരി ഗ്രാമപഞ്ചായത്ത് അംഗം സുഷമ മോഹന്‍ദാസ്, ജില്ലാ പഞ്ചായത്ത് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ കെ.സി സുബ്രഹ്മണ്യന്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമന്‍കുട്ടി, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് സ്വപ്‌നകുമാരി, പി.ടി.എ പ്രസിഡന്റ് ടി.വി.ആര്‍ രതീഷ് എന്നിവര്‍ പങ്കെടുക്കും.
അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കോഴ്‌സ് പ്രവേശനം
അയലൂര്‍ കോളെജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ വിവിധ കോഴ്‌സുകളിലേക്ക് പ്രവേശനം ആരംഭിച്ചു. പി.ജി.ഡി.സി.എ (യോഗ്യത-ഡിഗ്രി), ഡാറ്റ എന്‍ട്രി ടെക്‌നിക്‌സ് ആന്‍ഡ് ഓഫീസ് ഓട്ടോമേഷന്‍ (എസ്.എസ്.എല്‍.സി), ഡി.സി.എ (പ്ലസ് ടു), സര്‍ട്ടിഫിക്കറ്റ് കോഴ്‌സ് ഇന്‍ ലൈബ്രറി ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ സയന്‍സ് (എസ്.എസ്.എല്‍.സി), ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (പ്ലസ് ടു), ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്‌സ് ആന്‍ഡ് സപ്ലൈ ചെയിന്‍ മാനേജ്‌മെന്റ് (ഡിഗ്രി, ത്രിവത്സര ഡിപ്ലോമ), പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ എംബെഡഡ് സിസ്റ്റം ഡിസൈന്‍ (എം.ടെക്, ബി.ടെക്, എം.എസ്.സി) എന്നിവയിലേക്കാണ് പ്രവേശനം. അപേക്ഷ ഫോറം www.ihrd.ac.in ല്‍ ലഭിക്കും. അപേക്ഷകള്‍ രജിസ്‌ട്രേഷന്‍ ഫീസ് (ജനറല്‍ വിഭാഗം- 150 രൂപ, എസ്.സി, എസ്.ടി-100 രൂപ) ഡി.ഡി സഹിതം ജനുവരി 23 ന് വൈകിട്ട് നാലിനകം ഓഫീസില്‍ നല്‍കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 8547005029, 9495069307, 9447711279, 04923241766.
ദര്‍ഘാസ് ക്ഷണിച്ചു
ശിശു വികസന വകുപ്പിന് കീഴിലെ അട്ടപ്പാടി ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലെ 175 അങ്കണവാടികളിലേക്ക് കണ്ടിജന്‍സി സാധനങ്ങള്‍ ലഭ്യമാക്കുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും താത്പര്യമുള്ള വ്യക്തികള്‍/സ്ഥാപനങ്ങളില്‍ നിന്ന് ദര്‍ഘാസ് ക്ഷണിച്ചു. 3470 രൂപയാണ് നിരതദ്രവ്യം. ജനുവരി 27 ന് വൈകിട്ട് മൂന്ന് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം വൈകിട്ട് 3.30 ന് ദര്‍ഘാസുകള്‍ തുറക്കും. ഫോണ്‍: 04924254234.
മരുന്ന് വിതരണം: ദര്‍ഘാസ് ക്ഷണിച്ചു
ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലെ കെ.എ.എസ്.പി, ജെ.എസ്.എസ്.കെ., എ.കെ, ആര്‍.ബി.എസ്.കെ പദ്ധതികളുടെ കീഴില്‍ വരുന്ന രോഗികള്‍ക്ക് മരുന്ന് വിതരണം ചെയ്യുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു. 9500 രൂപയാണ് നിരതദ്രവ്യം. ജനുവരി 24 വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. ജനുവരി 25 ന് വൈകിട്ട് മൂന്ന് വരെ ഹാര്‍ഡ് കോപ്പികള്‍ നല്‍കാം. ജനുവരി 28 ന് രാവിലെ 11 ന് ദര്‍ഘാസുകള്‍ തുറക്കും. കൂടുതല്‍ വിവരങ്ങള്‍ www.etenders.kerala.gov.in ല്‍ ലഭിക്കും. ഫോണ്‍: 0466 2344053.
പട്ടികവര്‍ഗക്കാര്‍ക്ക് അടിസ്ഥാന രേഖകള്‍ക്കായി അപേക്ഷിക്കാം
ജില്ലയില്‍ എ.ബി.സി.ഡി ക്യാമ്പയിനുകള്‍ പൂര്‍ത്തിയായ സാഹചര്യത്തില്‍ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട്, ജനന സര്‍ട്ടിഫിക്കറ്റ് എന്നീ അടിസ്ഥാന രേഖകള്‍ ലഭ്യമാകാത്ത താത്പര്യമുള്ള പട്ടികവര്‍ഗക്കാര്‍ ഇവ ലഭിക്കുന്നതിനായി തങ്ങളുടെ അധികാരപരിധിയിലുള്ള ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് ജില്ലാ പട്ടികവര്‍ഗ വികസന ഓഫീസര്‍ അറിയിച്ചു. ഫോണ്‍: പാലക്കാട്-9496070366, ചിറ്റൂര്‍-9496070367, കൊല്ലങ്കോട്-9496070399.
കോഴികള്‍ വില്‍പ്പനക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴിലുള്ള മലമ്പുഴ മേഖലാ കോഴിവളര്‍ത്തല്‍ കേന്ദ്രത്തില്‍ ഏഴ് മാസം പ്രായമുള്ള ഗ്രാമശ്രീ ഇനം പൂവന്‍ കോഴികള്‍ വില്‍പനക്ക്. ആവശ്യമുള്ളവര്‍ ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖയും ഡെബിറ്റ്/ക്രെഡിറ്റ് കാര്‍ഡ്/ ഗൂഗിള്‍ പേ/ യു.പി.ഐ പേയ്‌മെന്റ് സഹിതം പ്രവര്‍ത്തി ദിവസങ്ങളില്‍ നേരിട്ടെത്തണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു. ഫോണ്‍: 9526126636, 8590663540.
സാക്ഷ്യപത്രം നല്‍കണം
മരുതറോഡ് ഗ്രാമപഞ്ചായത്തിലെ വിധവ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ പുനര്‍വിവാഹിതരെല്ലെന്നും 50 വയസ് കഴിഞ്ഞ അവിവാഹിത പെന്‍ഷന്‍ ഗുണഭോക്താക്കള്‍ വിവാഹിതരല്ലെന്നുമുള്ള സാക്ഷ്യപത്രം ഫെബ്രുവരി 15 നകം പഞ്ചായത്ത് ഓഫീസില്‍ നല്‍കണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0491 2534003.
സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു
പട്ടാമ്പി താലൂക്ക് വല്ലപ്പുഴ വില്ലേജ് ഓഫീസിലെ വില്ലേജ് അസിസ്റ്റന്റ് എസ്. ഫ്രാന്‍സിസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു.
കോഴിവളം വില്‍പ്പനക്ക്
മൃഗസംരക്ഷണ വകുപ്പിന് കീഴിലെ മലമ്പുഴ മേഖലാ കോഴി വളര്‍ത്തല്‍ കേന്ദ്രത്തില്‍ കോഴിവളം വില്‍പ്പനക്ക്. ആവശ്യമുള്ളവര്‍ 8590663540, 9526126636 ല്‍ ബന്ധപ്പെടണമെന്ന് അസിസ്റ്റന്റ് ഡയറക്ടര്‍ അറിയിച്ചു.
മണക്കടവ് വിയറില്‍ 5009.86 ദശലക്ഷം ഘനയടി ജലം ലഭിച്ചു
മണക്കടവ് വിയറില്‍ ജൂലൈ ഒന്ന് മുതല്‍ 2023 ജനുവരി 18 വരെ 5009.86 ദശലക്ഷം ഘനയടി ജലം ലഭിച്ചു. പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരം 2240.14 ദശലക്ഷം ഘനയടി ജലം ലഭിക്കാനുള്ളതായി സംയുക്ത ജലക്രമീകരണ വിഭാഗം ജോയിന്റ് ഡയറക്ടര്‍ അറിയിച്ചു. പറമ്പിക്കുളം-ആളിയാര്‍ പദ്ധതി പ്രകാരമുള്ള നിലവിലെ ജലലഭ്യത ദശലക്ഷം ഘനയടിയില്‍ ചുവടെ കൊടുക്കുന്നു. ബ്രാക്കറ്റില്‍ പരമാവധി ജലസംഭരണശേഷി ദശലക്ഷം ഘനയടിയില്‍. ലോവര്‍ നീരാര്‍-107.35 (274), തമിഴ്നാട് ഷോളയാര്‍-1352.45 (5392), കേരള ഷോളയാര്‍-5290.00 (5420), പറമ്പിക്കുളം-12,320.21 (17,820), തൂണക്കടവ്-539.02 (557), പെരുവാരിപ്പള്ളം-596.40 (620), തിരുമൂര്‍ത്തി-1351.99 (1935), ആളിയാര്‍-3061.17 (3864).