പത്തനംതിട്ട: ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ആശാപ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് വേണ്ടിയായിരുന്നു പരിശീലന പരിപാടി. ജില്ലാ മാനസികാരോഗ്യ പദ്ധതി കോഴഞ്ചേരി, ഓമല്ലൂര്‍ കുടുംബരോഗ്യകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിലാണ് പരിശീലനം നടന്നത്. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ.എസ് മനോജ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ മാനസികാരോഗ്യ പദ്ധതി കോ ഓര്‍ഡിനേറ്റര്‍ റ്റിസ്‌മോന്‍ ജോസഫ്, മെഡിക്കല്‍ ഓഫീസര്‍ ഡോ. നന്ദഗോപന്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി.
വൈസ് പ്രസിഡന്റ് സ്മിത സുരേഷ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സാലി തോമസ്, എം.ആര്‍ അനില്‍കുമാര്‍ , ഉഷ റോയി, ജി. സുരേഷ് കുമാര്‍, മിനി വര്‍ഗീസ്, റിജു കോശി, കുടുംബാരോഗ്യ കേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ. ദിവ്യ ജയന്‍, ബ്ലോക്ക് പിആര്‍ഒ പ്രിന്‍സ് ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
ഫോട്ടോ: ഓമല്ലൂര്‍ – ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ നടന്ന സമ്പൂര്‍ണ്ണ മാനസികാരോഗ്യ പരിശീലനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ജോണ്‍സണ്‍ വിളവിനാല്‍ ഉദ്ഘാടനം ചെയ്യുന്നു