Input your search keywords and press Enter.

തൊഴിൽ അവസരം (25/1/2023)

പാലക്കാട് ജില്ലാ തൊഴിൽ അവസരം

സ്റ്റാഫ് നഴ്‌സ് നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസ് പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന പ്രത്യേക മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക സ്റ്റാഫ് നഴ്‌സ് (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യൂ ജനുവരി 31 ന് നടക്കും. യോഗ്യത പ്രീഡിഗ്രി/പ്ലസ് ടു/ വി.എച്ച്.എസ്.സി (സയന്‍സ് വിഷയങ്ങള്‍), അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള ബി.എസ്.സി നഴ്‌സിങ്/മൂന്ന് വര്‍ഷത്തെ ജി.എന്‍.എം. കേരള നഴ്‌സസ് ആന്‍ഡ് മിഡ് വൈഫ്‌സ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് ഉണ്ടായിരിക്കണം. പ്രായപരിധി 20 നും 41 നും മധ്യേ. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. താത്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജനുവരി 31 ന് ഉച്ചയ്ക്ക് രണ്ടിന് അട്ടപ്പാടി അഗളി ഐ.റ്റിഡി.പി ഓഫീസില്‍ നടക്കുന്ന വാക്ക്- ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

മെഡിക്കല്‍ ഓഫീസര്‍ നിയമനം: വാക്ക്-ഇന്‍-ഇന്റര്‍വ്യൂ 31 ന്

പട്ടികവര്‍ഗ്ഗ വികസന വകുപ്പ് അട്ടപ്പാടി ഐ.റ്റി.ഡി.പി ഓഫീസിന്റെ പ്രവര്‍ത്തന പരിധിയിലുള്ള പി.വി.റ്റി.ജി ഊരുകള്‍ കേന്ദ്രീകരിച്ച് ആരംഭിക്കുന്ന മെഡിക്കല്‍ യൂണിറ്റില്‍ താത്ക്കാലിക മെഡിക്കര്‍ ഓഫീസര്‍ (അലോപ്പതി) നിയമനത്തിനുള്ള വാക്ക്-ഇന്‍-ഇന്റര്‍വ്യു ജനുവരി 31 ന് നടക്കും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നുള്ള മെഡിക്കല്‍ ബിരുദമാണ് (എം.ബി.ബി.എസ്) യോഗ്യത. പ്രവര്‍ത്തിപരിചയം, ഉന്നത യോഗ്യതകള്‍ എന്നിവ അഭിലഷണീയ യോഗ്യതയായി പരിഗണിക്കും. പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് മുന്‍ഗണന. പ്രായപരിധി 25 നും 45 നും മധ്യേ. താത്പര്യമുള്ളവര്‍ ബയോഡാറ്റയും സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുമായി ജനുവരി 31 ന് രാവിലെ 11 ന് അട്ടപ്പാടി അഗളി ഐ.റ്റി.ഡി.പി ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണമെന്ന് പ്രൊജക്ട് ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04924 254382.

പ്രൊജക്ട് അസിസ്റ്റന്റ് നിയമനം

അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍ നിന്നും പ്രൊജക്ട് അസിസ്റ്റന്റ് നിയമനം. യോഗ്യത-സംസ്ഥാന സാങ്കേതിക പരീക്ഷ കണ്‍ട്രോളര്‍/ സാങ്കേതിക വിദ്യാഭ്യാസ ബോര്‍ഡ് നടത്തുന്ന മൂന്ന് വര്‍ഷത്തെ ഡിപ്ലോമ ഇന്‍ കൊമേഷ്യല്‍ പ്രാക്ടീസ് (ഡി.സി.പി)/ ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ ആന്‍ഡ് ബിസിനസ് മാനേജ്‌മെന്റ് പാസായിരിക്കണം. അല്ലെങ്കില്‍ സംസ്ഥാനത്തെ സര്‍വകലാശാലകള്‍ അംഗീകരിച്ചിട്ടുള്ള ബിരുദവും ഒരു വര്‍ഷത്തില്‍ കുറയാതെയുള്ള അംഗീകൃത ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷനോ പാസായിരിക്കണം. പ്രായപരിധി-2023 ജനുവരി ഒന്നിന് 18 നും 30 നും മധ്യേ.

താത്പര്യമുള്ളവര്‍ ജനുവരി 31 ന് വൈകിട്ട് അഞ്ചിനകം ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നേരിട്ട് അപേക്ഷിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഒന്നിന് രാവിലെ 10.30 ന് അട്ടപ്പാടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന അഭിമുഖത്തില്‍ അസല്‍ രേഖകള്‍ സഹിതം എത്തണമെന്ന് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 9447827499.

 

കൊല്ലം ജില്ലാ തൊഴിൽ അവസരം

താല്‍ക്കാലിക നിയമനം

ജില്ലാ ആശുപത്രിയിലെ ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം. സര്‍ക്കാര്‍/സര്‍ക്കാര്‍ അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ഡയാലിസിസ് കോഴ്‌സും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയമുള്ളവര്‍ക്ക് മുന്‍ഗണന. 21നും 40നുമിടയിലാണ് പ്രായപരിധി. യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ സഹിതം ജനുവരി 28നകം ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ – 0474 2742004.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

തലവൂര്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ ലാബ് ടെക്നീഷ്യന്‍ തസ്തികയില്‍ താത്ക്കാലിക ഒഴിവിലേക്ക് ജനുവരി 27ന് രാവിലെ 11ന് ആശുപത്രിയില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. അംഗീകൃത സര്‍വകലാശാലയില്‍ നിന്നും ബി.എസ്.സി എം.എല്‍.ടി അല്ലെങ്കില്‍ അംഗീകൃത സ്ഥാപനത്തില്‍ നിന്നും ഡി.എം.എല്‍.ടി യും, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്രേഷനുമുള്ളവര്‍ക്ക് പങ്കെടുക്കാം. പ്രായപരിധി 18 നും 40 നും മദ്ധ്യേ. പ്രായം, യോഗ്യത, പ്രവര്‍ത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകള്‍ സഹിതം ഹാജരാകണം. ഫോണ്‍ : 9072650494.

സ്ഥിരം ഒഴിവ്

കോട്ടയം ജില്ലയിലെ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് സീനിയര്‍ മാനേജര്‍ (എഞ്ചിനിയര്‍) തസ്തികയില്‍ ഈഴവ വിഭാഗത്തില്‍പ്പെട്ടവര്‍ക്കായുള്ള ഒരു സ്ഥിരം ഒഴിവിലേക്ക് നിയമനം നടത്തുന്നു. സംവരണ വിഭാഗത്തിന്റെ അഭാവത്തില്‍ മറ്റുള്ളവരെയും പരിഗണിക്കും. യോഗ്യത അംഗീകൃത സര്‍വകലാശാല മെക്കാനിക്കല്‍ എഞ്ചിനിറിംഗ് ബിരുദം അല്ലെങ്കില്‍ തത്തുല്യം. വെജിറ്റബിള്‍ ഓയില്‍/കെമിക്കല്‍ ഫാക്ടറികളില്‍ മാനേജര്‍ തസ്തികയില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധി 18-45 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി രണ്ടിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം.. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നും എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍ 04842312944.

താല്‍ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി എഞ്ചിനിയറിംഗ് കോളജില്‍ ഇലക്ട്രോണിക്‌സ് വിഭാഗത്തില്‍ ഡെമോണ്‍സ്‌ട്രേറ്ററെയും കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനിയറിംഗ് വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസറെയും താല്‍ക്കാലികമായി നിയമിക്കുന്നു.

ഡെമോണ്‍സ്‌ട്രേറ്റര്‍ തസ്തികയില്‍ ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ഡിപ്ലോമ അഥവാ ഒന്നാം ക്ലാസ് ബി.എസ്.സി ഡിഗ്രിയാണ് അടിസ്ഥാന യോഗ്യത. അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് ഒന്നാം ക്ലാസോടെയുള്ള ബി.ടെക്കും എം.ടെക്കും ആണ് യോഗ്യത.

അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 30ന് രാവിലെ 10:30 ന് കോളജില്‍ എഴുത്തു പരീക്ഷ/അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് www.ceknpy.ac.in . ഫോണ്‍ : 0476 2665935.

അഭിമുഖം

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ.ടി.ഐയില്‍ അഗ്രോ പ്രോസസിംഗ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നതിന് ജനുവരി 28ന് രാവിലെ 11ന് അഭിമുഖം നടത്തും. ഫുഡ് ടെക്‌നോളജിയിലുള്ള എഞ്ചിനിയറിംഗ് ബിരുദവും ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബന്ധപ്പെട്ട വിഷയത്തില്‍ രണ്ട് വര്‍ഷത്തില്‍ കുറയാത്ത ഡിപ്ലോമയും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ അഗ്രോ പ്രോസസിംഗ് ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍: 0474 2793714.

താല്‍ക്കാലിക നിയമനം

പാലത്തറ സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ക്ലീനിങ് സ്റ്റാഫിനെ നിയമിക്കുന്നു. എഴുത്തും വായനയും അറിയുന്നവരാകണം. പ്രായം 18 നും 50 നും മധ്യേ. ജനുവരി 30 വൈകിട്ട് നാല് വരെ അപേക്ഷകള്‍ സ്വീകരിക്കും. ഫോണ്‍ : 0474 2729075.

അഭിമുഖം

തേവലക്കര ഐ.ടി.ഐയില്‍ സര്‍വെയര്‍ ട്രേഡ് ഇന്‍സ്ട്രക്ടര്‍ താത്ക്കാലിക നിയമനത്തിന് ജനുവരി 31ന് രാവിലെ 11ന് അഭിമുഖം നടത്തും. ബന്ധപ്പെട്ട ട്രേഡിലുള്ള എന്‍.ടി.സി/എന്‍.എ.സിയും മൂന്ന് വര്‍ഷ പ്രവര്‍ത്തി പരിചയം/ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമയും രണ്ട് വര്‍ഷ പ്രവര്‍ത്തി പരിചയവും/ ബി.ടെക് സിവില്‍ എഞ്ചിനീയറിംഗ് ബിരുദവും ഒരുവര്‍ഷ പ്രവര്‍ത്തി പരിചയവും ആണ് യോഗ്യത. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐ യില്‍ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക് 04762835221.

പ്ലേസ്മെന്റ് ഓഫീസര്‍ നിയമനം

ചെങ്ങന്നൂര്‍ സര്‍ക്കാര്‍ ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/പരീക്ഷ ജനുവരി 27 ന് രാവിലെ 11 ന് നടത്തും. ബി.ഇ./ബി.ടെക്ക് ബിരുദവും, എച്ച്.ആര്‍/മാര്‍ക്കറ്റിംഗില്‍ എം.ബി.എയും അടിസ്ഥാന യോഗ്യത, ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും, പ്ലേസ്മെന്റ്/എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും ഉണ്ടായിരിക്കണം. പ്രായപരിധി : 35 വയസ്. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10ന് ഐ.ടി.ഐ.യില്‍ ഹാജരാകണം. ഫോണ്‍ : 0479 2452210, 2953150.

താല്‍ക്കാലിക ഒഴിവ്

കോട്ടയം ജില്ലയിലെ സര്‍ക്കാര്‍ സ്ഥാപനത്തിലേക്ക് റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഓപ്പണ്‍ വിഭാഗക്കാര്‍ക്ക് ഒരു താല്‍ക്കാലിക ഒഴിവ്. യോഗ്യത: എം.ഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ് /ഡി.എം.ആര്‍.ഡി/ ഡിപ്ലോമ ഇന്‍ എന്‍.ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സി.ഇ.സി.ടി, മാമ്മോഗ്രാം ആന്‍ഡ് സോണോ മാമ്മോഗ്രാം. പ്രായം 18- 41. പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഫെബ്രുവരി ആറിന് മുമ്പ് ബന്ധപ്പെട്ട പ്രൊഫഷണല്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ നിയമനാധികാരിയില്‍ നിന്നുള്ള എന്‍.ഒ.സി ഹാജരാക്കണം. ഫോണ്‍ 0484 2312944.

ട്രേഡ്‌സ്മാന്‍: താല്‍ക്കാലിക ഒഴിവ്

കരുനാഗപ്പള്ളി മോഡല്‍ പോളിടെക്‌നിക് കോളജില്‍ ട്രേഡ്‌സ്മാന്‍ ഇലക്ട്രോണിക്‌സില്‍ രണ്ട് താല്‍ക്കാലിക ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു. യോഗ്യത-എന്‍.സി.വി.ടി അംഗീകാരമുള്ള ഇലക്ട്രോണിക്‌സ് ട്രേഡ് സര്‍ട്ടിഫിക്കറ്റ്. ഡിപ്ലോമ ഇന്‍ ഇലക്ട്രോണിക്‌സ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അസല്‍ സര്‍ട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ രണ്ട് പകര്‍പ്പുകളുമായി മാളിയേക്കല്‍ ജംഗ്ഷനിലുള്ള ഓഫീസില്‍ ജനുവരി 31ന് രാവിലെ 10ന് അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍ – 9447488348, 8547005083.

വോക്ക്-ഇന്‍-ഇന്റര്‍വ്യൂ

നാഷണല്‍ ആയുഷ് മിഷന്റെ പ്രോജക്ടുകളിലേക്ക് ആയുര്‍വേദനേഴ്‌സ്, നേഴ്‌സിങ് അസിസ്റ്റന്റ്, മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍ എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനത്തിന് വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

ആയുര്‍വേദ നേഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ഒരു വര്‍ഷത്തെ ആയുര്‍വേദ നേഴ്‌സിങ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ഫെബ്രുവരി രണ്ടിന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍.

നേഴ്‌സിങ് അസിസ്റ്റന്റ് യോഗ്യത-എ.എന്‍.എം അല്ലെങ്കില്‍ തത്തുല്യം. ഫെബ്രുവരി 15ന് രാവിലെ 11 ന് ജില്ലാ പഞ്ചായത്ത് ഹാളില്‍ വോക്ക്-ഇന്‍-ഇന്റര്‍വ്യൂ നടത്തും.

മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍ യോഗ്യത-ഹയര്‍സെക്കന്‍ഡറി, എം.എസ്. ഓഫീസ്, കമ്പ്യൂട്ടര്‍ പരിജ്ഞാനവും ഉണ്ടായിരിക്കണം. വോക്ക്-ഇന്‍-ഇന്റര്‍വ്യൂ ജില്ലാ പഞ്ചായത്ത് ഹാളില്‍ ഫെബ്രുവരി മൂന്നിന് രാവിലെ 11 ന്.

പ്രായപരിധി 40 വയസ്. യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജനുവരി 31 വൈകിട്ട് അഞ്ചിന് മുമ്പ് ആശ്രാമത്ത് പ്രവര്‍ത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍- 9072650494.

മെഗാ തൊഴില്‍മേള ജനുവരി 28ന്

കുടുംബശ്രീ ജില്ലാമിഷനും പുനലൂര്‍ നഗരസഭയും സംയുക്തമായി സംഘടിപ്പിക്കുന്ന മെഗാ തൊഴില്‍മേള ജനുവരി 28ന് രാവിലെ ഒന്‍പത് മുതല്‍ പുനലൂര്‍ താലൂക്ക് സമാജം ബോയ്‌സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നടത്തും. 18നും 40നും ഇടയില്‍ പ്രായമുള്ള എസ്്.എസ്.എല്‍.സി, ബിരുദാനന്തരബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകള്‍ ഉള്‍പ്പെടെയുള്ള വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.

മൂന്ന് സെറ്റ് ബയോഡേറ്റയും, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും ഹാജരാക്കണം. സ്‌പോട്ട് രജിസ്‌ട്രേഷന്‍ സൗകര്യമുണ്ട്. മേളയില്‍ പങ്കെടുക്കാന്‍ ക്യു.ആര്‍ കോഡ് വഴി ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യാം. ഫോണ്‍ – 7907927879.

 

പത്തനംതിട്ട ജില്ലാ തൊഴിൽ അവസരം

ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം

ചെങ്ങന്നൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ അഡ്വാന്‍സ്ഡ് സര്‍വേയിംഗ് കോഴ്‌സിലേക്ക് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. സിവില്‍ എന്‍ജിനിയറിംഗില്‍ ബിരുദം/ ഡിപ്ലോമ അല്ലെങ്കില്‍ സര്‍വേയര്‍/ ഡ്രാഫ്റ്റ്‌സ്മാന്‍ സിവില്‍ ട്രേഡില്‍ നാഷ്ണല്‍ ട്രേഡ് സര്‍ട്ടിഫിക്കറ്റ്, ഡിജിപിഎസ് കോഴ്‌സ് സര്‍ട്ടിഫിക്കറ്റ് എന്നിവയാണ് യോഗ്യത. ഡിജിപിഎസ് പ്രവര്‍ത്തിപ്പിക്കുന്നതില്‍ ആറുമാസത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. താത്പര്യമുള്ളവര്‍ ഇന്ന് (ജനുവരി 25ന്) രാവിലെ പത്തിന് നടക്കുന്ന അഭിമുഖത്തില്‍ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

പ്ലേസ്‌മെന്റ് ഓഫീസര്‍ നിയമനം

ചെങ്ങന്നൂര്‍ ഗവ.ഐ.ടി.ഐ.യില്‍ കരാര്‍ അടിസ്ഥാനത്തില്‍ പ്ലേസ്‌മെന്റ് ഓഫിസറെ നിയമിക്കുന്നതിന് അഭിമുഖം/ പരീക്ഷ ജനുവരി 27ന് രാവിലെ 11 ന് നടത്തും. ബി.ഇ./ബി.ടെക്ക് ബിരുദവും എച്ച് ആര്‍/ മാര്‍ക്കറ്റിംഗില്‍ എം ബി എ യും ആണ് അടിസ്ഥാന യോഗ്യത. ഇംഗ്ലീഷില്‍ എഴുതാനും സംസാരിക്കാനുമുള്ള പ്രാവീണ്യവും പ്ലേസ്‌മെന്റ് /എച്ച്.ആര്‍ മേഖലയില്‍ രണ്ടു വര്‍ഷത്തെ പ്രവൃത്തി പരിചയവും വേണം. പ്രായപരിധി : 35 വയസ്. വേതനം 20000 രൂപയും ഇന്‍സെന്റീവും. താല്‍പ്പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അന്നേ ദിവസം രാവിലെ 10 ന് പ്രിന്‍സിപ്പാള്‍ മുമ്പാകെ ഹാജരാകണം. ഫോണ്‍: 0479 2 452 210, 2 953 150.

അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനം

വെണ്ണിക്കുളം സര്‍ക്കാര്‍ പോളിടെക്നിക് കോളജില്‍ കെമിസ്ട്രി വിഭാഗത്തില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലെ ഒരു താത്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. ജനുവരി 31ന് രാവിലെ 11ന് നടക്കുന്ന കൂടികാഴ്ചയില്‍ ഉദ്യോഗാര്‍ഥികള്‍ക്ക് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി പങ്കെടുക്കാം. ബന്ധപ്പെട്ട വിഷയത്തില്‍ 55 ശതമാനം മാര്‍ക്കോടെ എം.എസ്.സി ബിരുദം, നെറ്റ് ഉളളവര്‍ക്ക് മുന്‍ഗണന.

error: Content is protected !!